“നീ എന്തായി ചെയ്തതെന്ന് നിനക്കറിയോ?… ഇതുവരെ ഒരു കുറവും വരാതെ വളർത്തിയത്തിൻറ്റെയാണോ നീ ഈ കാണിച്ചത്!…
നീ കാരണം കുടുംബത്തിനും തന്നെ നാണക്കേടായി…. ഈ അമ്മയെ പറയിപ്പിക്കാൻ ഉണ്ടായവൻ”
അതും പറഞ്ഞ് അമ്മ വീണ്ടും എൻറെ കരണത്ത് രണ്ടു പ്രാവശ്യം അടിച്ചു…
ഞാൻ തടുക്കാൻ പോലും നോക്കിയില്ല കാരണം ഞാൻ അത് അർഹിക്കുന്നതായിരുന്നു…
അതും പറഞ്ഞ് അമ്മ നിളയുടെ അമ്മയുടെ അടുത്തു ചെന്നു..
“സാവിത്രി…(സാവിത്രി എന്നാണ് നിളയുടെ അമ്മയുടെ പേര്) എൻ്റ മകൻ കാരണം ഉണ്ടായ പ്രശ്നങ്ങൾക്ക് ഞാൻ നിങ്ങളുടെ മാപ്പ് ചോദിക്കുന്നു… അവനു നിളയെ ഇഷ്ടമായിരുന്നു എന്ന് എനിക്കറിയാമായിരുന്നു… പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല. അവൻ ചെയ്ത തെറ്റിന് ഞങ്ങൾ എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്തുകൊള്ളാം”
എന്ന് പറഞ്ഞ് എല്ലാവരുടെ മുമ്പിൽ വച്ച് അമ്മ മാപ്പപേക്ഷിച്ചു കരഞ്ഞു…
എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു… ഞാൻ കാരണം ഇന്ന് എൻറെ അമ്മ എല്ലാവരുടെയും മുമ്പിൽ അപമാനിക്കപ്പെട്ടു നിൽക്കുന്ന കാഴ്ച! എൻറെ ജീവിതത്തിൽ ഏറ്റവും വെറുക്കപ്പെട്ട ദിവസം…
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…
“അളിയാ സമയം കളയാതെ പോലീസിനെ വിളിക്ക്”
അത് അവളുടെ മാരിൽ ഒരാളാണ് പറഞ്ഞത്…
അതുകേട്ട് അവളുടെ അച്ഛൻ ഒരു നിമിഷം ആലോചിച്ചതിനു ശേഷം എൻറെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു.
എൻറെ അടുത്തെത്തിയതും അദ്ദേഹം എന്നോട് ചോദിച്ചു
“നീയെന്തിനാ ആ സമയത്ത് അവളുടെ റൂമിൽ കയറിയത്?.. എന്തായിരുന്നു നിനക്ക് വേണ്ടിയിരുന്നത് അവളെയോ?.”
.അതും പറഞ്ഞ് അദ്ദേഹം നിളയെ ചൂണ്ടിക്കാണിച്ചു…
ആരൊക്കെയോ ചേർന്ന് അവളെ ആശ്വസിപ്പിക്കുന്ന അതാണ് ഞാൻ കണ്ടത്. അവളോട് പോലും എനിക്ക് സഹതാപം തോന്നിപ്പോയി….
Nice❣️
Thanks brother ?
നന്നായിട്ടുണ്ട് waiting for nxt part
Thank you ?
super ❤️❤️❤️??????
സന്തോഷം ?