“അയ്യേ…. ഏട്ടന്റെ കാന്താരി കരയുകയാ….
ഇന്നാ മിട്ടായി….
കയ്യിലിരിക്കുന്ന മിട്ടായി പൊതി നീട്ടികൊടുത്തതെ പെണ്ണിന്റെ മുഖം ആയിരം പൂർണനിലാവ് ഉദിച്ചത് പോലെ തെളിഞ്ഞു.
” ഉം….. മ്മാ …… കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തവും തന്ന് മിട്ടായ്‌പൊതിയും എടുത്ത് ആള് അകത്തേക്ക് പോയി.
“അമ്മയ്ക്കും കൊടുക്കണേ…..
പോകുന്ന വഴിക്ക് ഞാൻ വിളിച്ചുപറഞ്ഞു. പെണ്ണ് കേട്ടോ എന്ന് തന്നെ സംശയമാണ്. ചിന്നുവിനുള്ള മിട്ടായി മാറ്റിവെച്ചു ഞാൻ കിണറ്റിന്കരയിലേക്ക് നടന്നു.
കയ്യും കാലും മുഖവും കഴുകി തിരിച്ചു ഉമ്മറത്തേക്ക് വരുമ്പോൾ മാതാശ്രീ ഉണ്ട് തിണ്ണയിൽ ഇരിക്കുന്നു.
“എന്താടാ നീ ഇന്ന് താമസിച്ചേ….?
” അത്… കളി തുടങ്ങാൻ അല്പം താമസിച്ചു. അത്കൊണ്ട് ഞാനും താമസിച്ചു….
ചെറുതായി ചിരിച്ചു കൊണ്ട് ഞാൻ മറുപടി നൽകി.
“ഉവ്വ്, ചിന്നു ഇവിടെ വന്നിരുന്നു. കുറച്ചു മുന്നേ ഇറങ്ങിയതേ ഉള്ളൂ. അതുവരെ പാറുവുമായി കളിച്ചു ചിരിച്ച് ഇരുന്നതാ…. ചിന്നു പോയപ്പോൾ മുതൽ ” അമ്മേ…. ഏട്ടൻ എന്താ വരാത്തെ….. “എന്ന് ചോദിച്ചു വഴിയിലേക്ക് നോക്കി ഇരുന്ന ഇരിപ്പാ പെണ്ണ്… അതെങ്ങനെയാ…. ഓരോ ശീലങ്ങൾ പഠിപ്പിച്ചു കൊടുത്തതല്ലേ….
എന്തോ പ്രശ്നമുണ്ടല്ലോ…? – ആത്മ
“എന്ത് പറ്റി പോരാളി…. ഇങ്ങനെ ദേഷ്യം വരാൻ…?
“നിന്നെയും നോക്കി ഇരുന്ന് പെണ്ണ് ചായ പോലും കുടിച്ചില്ല. അവസാനം ഞാൻ എങ്ങനെയോ കാന്താരിയെ കുടിപ്പിച്ചു….
“വേഗം ചായ താ….. നല്ല വിശപ്പുണ്ട്….
” വാ.. ഞാൻ ചായ എടുക്കാം….
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???