അണവ് -3 [മാലാഖയെ പ്രണയിച്ച ജിന്ന്] 79

Views : 11177

 

 

 

“മുത്തീ… ഇന്നെന്താ അങ്ങോട്ടേക്ക് വരുന്നില്ലേ…

 

 

“ഞാൻ ഇറങ്ങിയതാ ന്റെ കുട്ടിയെ….. അന്നേരം ആണ് ചിന്നുമോൾ ഇങ്ങോട്ട് വന്നത്… പിന്നെ , സംസാരിച്ചു നേരം പോയത് അറിഞ്ഞില്ല….

 

 

അപ്പോഴേക്കും ചിന്നുവും എത്തി….

 

 

“ചിന്നു നീയും വരുന്നോ അങ്ങേക്ക്…. വരുന്നെങ്കിൽ വാ….

 

 

“ഹാ… ഞാൻ അമ്മയോട് പറയട്ടെ…

 

 

 

“ന്നാ മുത്തീ വാ…. വെയില് കൂടും മുൻപ് നമുക്ക് ഇറങ്ങാം…

 

 

“ആയ്കോട്ടെ….

 

 

അച്ഛമ്മയെയും കൂട്ടി ഉമ്മറത്തേക്ക് വരുമ്പോൾ കാണുന്ന കാഴ്ച…. പാറുക്കുട്ടിയും മാമിയും തമ്മിലുള്ള ബല്യ ചിരിയും കളിയുമാണ്… എന്തൊക്കെയോ പെണ്ണ് കയ്യും കണ്ണും കൊണ്ട് കാണിച്ചു പറയുന്നുണ്ട്…. ഓരോന്ന് പറയുമ്പോളും ആ മുഖത്ത് വരുന്നു ഭാവം…. ഹോ….!

ആരായാലും നോക്കി പോകും…

 

 

 

“അല്ല ആരിത്…. വാലും കൂടെയുണ്ടായിരുന്നോ….?

എന്നിട്ടെന്തേ അകത്തേക്ക് വരാത്തത്.

 

 

 

അച്ഛമ്മയുടെ ശബ്ദം കേട്ടതും തിണ്ണയിൽ നിന്ന് ഇറങ്ങി, ആള് ഓടിവന്ന്  അച്ഛമ്മയുടെ ഒരു കൈ പിടിച്ചു…

 

 

“അച്ഛമ്മേടെ കൈ ഞാൻ പിടിക്കാം….

 

അത് കേട്ടതും ഞങ്ങൾ എല്ലാവരും ചിരിച്ചു. ഇതില് എന്താ ഇപ്പോൾ ചിരിക്കാൻ ഉള്ളെ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നുണ്ടാവുക…

 

പാറൂട്ടിയുടെ ഓടിവന്ന് കൈപിടിച്ചപ്പോഴുള്ള ഭാവവും ബല്യ എന്തോ കാര്യം ചെയ്തത് പോലെയുള്ള പെണ്ണിന്റെ നിർത്തവും, ഡയലോഗ് ഒക്കെ കൂടെ ചേർന്നപ്പോൾ  അറിയാതെ ചിരിച്ചു പോയതാണ് എല്ലാവരോടും..

 

 

“ന്നാ നമുക്ക് ഇറങ്ങിയാലോ…. മാമി… മാമി കൂടെ പോര്… ഞങ്ങൾ പോയാൽ ഇവിടെ ഒറ്റയ്ക്ക് നിൽക്കേണ്ടേ….

 

 

“ഹാ ഞാനും വരുന്നു….

 

 

അങ്ങനെ വീടും പൂട്ടി ഞങ്ങൾ ഇറങ്ങി… എന്റെ വീട്ടിലേക്ക്…. പാറൂട്ടിയുടെ കലപില സംസാരം കേട്ട് വീട് പെട്ടെന്ന് തന്നെ എത്തി.

 

 

Recent Stories

The Author

മാലാഖയെ പ്രണയിച്ച ജിന്ന്

12 Comments

  1. Vaayichila… vaayichittu abhiprayam paryam bro

  2. Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ❤❤❤❤

  3. നിധീഷ്

    ❤❤❤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      😍😍😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Thank you സാഹോ.. 🥰🥰🥰😍

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സന്തോഷം സാഹോ…

  4. 🖤🖤🖤

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com