Break up [അപ്പു] 91

Views : 3211

Break up

Author അപ്പു

 

“”‘നമുക്ക് പിരിയാം ദേവികാ.. “”അവൾ ഉണ്ടാക്കി കൊടുത്ത പുട്ടും കടലക്കറിയും ഇളക്കി കഴിക്കുമ്പൊൾ എതിർവശത്തെ കസേരയിൽ ഇരുന്ന് ദേവിക,, വിശാൽ പറഞ്ഞത് കേട്ടതും പകപ്പോടെ അവനെ നോക്കി.. അവളിലേക്ക് നോട്ടം എത്താതെ വീണ്ടും കഴിപ്പ് തുടർന്നു അവൻ

നിർവ്വികാരയായ് അഴിഞ്ഞ് ഉലഞ്ഞ നീളമേറിയ മൂടിയിൽ പതിയെ തലോടി കൊണ്ട് അവൾ നോക്കി.

.ദേവിക ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ ?. അവളുടെ മുഖത്തെ വിവേചിച്ച് അറിയാത്ത മുഖഭാവത്തിലേക്ക് നോക്കിയ അയാളെ നോക്കി അവൻ വീണ്ടും പറഞ്ഞൂ,,,

ഈ ബന്ധം എനിക്കിന്നൊര് തടവറയാണ് ദേവികാ ” നീയെന്ന ഇരുമ്പഴി എനിക്ക് വിലങ്ങ് തടിയാണ് “എനിക്ക് സ്വതന്ത്രനാവണം നിന്നിൽ നിന്ന് ”നീയെന്ന കെട്ട് പാടിൽ നിന്ന് മുക്തനാകണം ..എനിക്ക് ശ്വാസം മുട്ടുന്നു നീയൂമൊത്തുള്ള ഈ ജീവിതത്തിൽ .. സോ.. അതൂകൊണ്ട് നമുക്ക് പിരിയാം.

.അയാൾ പറഞ്ഞ വാക്കുകൾ തറച്ച് ചങ്ക് പൊട്ടിയൊഴുകൂന്ന ചോര അവളുടെ ഉള്ളാകെ പരക്കൂമ്പൊഴും അവളെന്ന പെണ്ണിന്റെ ആത്മാഭിമാനത്തിൽ ആണിയടിക്കൂമ്പൊഴും അയാൾ അവൾ ഉണ്ടാക്കിയ ഭക്ഷണം ആസ്വാദിച്ച് കഴിച്ചൂ…

എന്താ എന്താ വിശാൽ നീയെന്താ എന്നോട് ഇങ്ങനെ പെരുമാറുന്നത് ‘ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്.നിനക്ക് വേണ്ടൂന്നത് എല്ലാം ഞാൻ ചെയ്യൂന്നില്ലേ .. ഈ വീട് ഞാൻ ഭംഗിയായ് നോക്കൂന്നില്ലേ..? നിനക്ക് രുചികരമായി ഭക്ഷണം ഉണ്ടാക്കി തരുന്നില്ലേ? നിന്റെ നല്ലൊര് ഫ്രണ്ട് ആയി എപ്പൊഴും കൂടെയില്ലേ..കിടപ്പറയിൽ പോലും നിന്റെ ഇഷ്ടത്തിനൊത്തല്ലേ,,, എപ്പൊഴും നിന്റെ ഇഷ്ടങ്ങളുടെ ബാക്കിപത്രമല്ലേ എന്റെ ഓരോ രാത്രികളും…. തലേ രാത്രിയും അവന്റെ വികാരത്തിന്റെ വേലിയേറ്റത്തിൽ അവൻ മാറിൽ ഏല്പ്പിച്ച നഖപാടിൽ നിന്നുള്ള നീറ്റൽ ഒരു ഓർമ്മപ്പെടുത്തൽ പോലെ അവളെ അലോസരപ്പെടുത്തി…

അവൾ പറയുന്ന വാക്കുകൾ ഒന്നും അവനെ സ്പർശിച്ചതെയില്ല .. അവന്റെ നിലപാടിൽ അവൻ ഉറച്ച് നിന്നൂ…

ദേവിക ,,,ബ്രേക്ക് അപ്പ് “അവൾ കുരുങ്ങിക്കിടക്കുന്ന തന്റെ ജീവിതത്തെ നോക്കി പകപ്പോടെ ഇരുന്നു ..ഓരോ ദിവസം കഴിയുതോറും വിശാലിന്റെ അകൽച്ച കൂടിക്കൂടി വന്നു.. അവൻ അവൾക്ക് മുഖം കൊടുക്കാതെ ഒരക്ഷരം പറയാതെ ഒഴിഞ്ഞ് മാറി… അവന്റെ അവഗണന സഹിക്കാൻ വയ്യാതെ അവൾ രാവിലെ അവൻ ഓഫീസിൽ പോകാൻ തയ്യറായി ഇറങ്ങി വന്നതും അവന്റെ അരികിലേക്ക് വന്നൂ..

വിശാൽ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു …

ദേവിക അവനെ നോക്കി പറഞ്ഞതും .. വിശാൽ ഹാളിലെ സെറ്റിയിൽ വന്നിരുന്നു…

Recent Stories

The Author

അപ്പു

16 Comments

  1. ആദിത്യാ വിപിൻ

    🖤❤️

  2. സംഭവം പൊളിച്ചു അപ്പു.. ഇഷ്ടായി.. ആശംസകൾ💟

  3. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    Dr അപ്പുക്കുട്ടൻ….

    ബ്രേക്ക്‌ അപ്പ് എന്ന് പറഞ്ഞപ്പോ sed ആവുമെന്ന് കരുതി…. എന്റെ തെറ്റ്…
    കഥ കിടിലോൽ കിടിലൻ….
    ചിലർ അടുത്തുള്ളപ്പോൾ അതിന്റെ വില ഒരിക്കലും മനസ്സിലാവില്ല….
    അവരൊന്നു അകന്നാൽ ഉള്ളിൽ ഉണ്ടാവുന്ന ഒരു വേദന ഉണ്ട്…..
    അതാണ് അവർക്ക് നമ്മൾ കൊടുത്ത വിലയും സ്ഥാനവും…..

    ഒത്തിരി സ്നേഹം..
    .🥰🥰
    Dk

    1. Superb!!!

  4. നിധീഷ്

    ❤❤❤

  5. അപ്പൂട്ടൻ❤️❤️

    ഇനി മുതൽ എൻ്റെ പേര് അപ്പൂട്ടൻ എന്നായിരിക്കും.അപ്പു എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ഇവിടെ ഉണ്ട്

  6. Appuu എടാ ഭീകരാ… വന്നപ്പോൾ കണ്ട ആളല്ലല്ലോ…..🥰🥰😍😍😍🥰🥰🥰

    1. അപ്പൂട്ടൻ❤️❤️

      😊☺️

  7. എടാ ഭീകരാ…!!

    നിന്‍റെ ആദ്യ കഥ ഞാന്‍ വായിച്ചിരുന്നു.. അന്നുപക്ഷേ എന്തുകൊണ്ടോ കമെന്റ്റ് ഇടാന്‍ കഴിഞ്ഞില്ല.. പക്ഷെ അവിടുന്നിവിടം വരെ എത്തിയപ്പോഴേക്ക് നീയാകെ മാറി..!!

    എഴുത്തിലൊക്കെ ഒരൊഴുക്കു കൈവന്നു.. മടുപ്പിക്കാത്ത വായനാനുഭവം തരാനിപ്പോ ഒരു പരിധി വരെ നിന്‍റെ എഴുത്തിനു സാധിക്കുന്നുണ്ട്.. അതോടൊപ്പം വിഷയത്തെ വായനക്കാരിലേയ്ക്ക് കുത്തിയിറക്കുന്ന മാന്ത്രികതയും..!!

    തുടര്‍ച്ചയായുള്ള നിന്‍റെ എഴുത്തിന്റെയും പരിശ്രമത്തിന്റെയും ബാക്കിപത്രങ്ങള്‍ തന്നെയാണ് ഈ ഉയര്‍ച്ചയെ സാധ്യമാക്കിത്തന്നത്..

    ഇനിയുമെഴുതുക..!!
    ധാരാളം വായിക്കുക..!!

    1. അപ്പൂട്ടൻ❤️❤️

      Thankyou

  8. ♥️♥️

    1. അപ്പൂട്ടൻ❤️❤️

      ❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com