“കണ്ണേട്ടാ ……
ചോദിച്ചു കഴിഞ്ഞില്ല…, ആർത്തുലച്ചു വന്നു എന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തി മുളച്ചീന്തും പോലെ പെണ്ണ് ഒരു കരച്ചിൽ… പെട്ടന്ന് വന്നതിനാൽ ഞാൻ ഒന്ന് വേച്ച് പോയ്… ന്നാലും വീണില്ല .
ആദ്യത്തെ പകപ്പും അന്ധാളിപ്പും വിട്ട് മാറി…..ആ മുഖമുയർത്തി ഞാൻ ചോദിച്ചു…
“ദേ… ചിന്നൂട്ടി…. എന്തിനാ മോള് കരയുന്നെ….. ഏട്ടൻ വെറുതെ തമാശയ്ക്ക് ചെയ്തതല്ലേ…..
ഞാൻ പേടിപ്പിച്ചത് കൊണ്ടാണ് പെണ്ണ് കരയുന്നത് എന്നാണ് ഞാൻ കരുതിയെ.
” ഞാൻ … ഞാ… ൻ… മന.. പൂർവ്വം… ചെയ്തതല്ല….. എന്നോ…. ട്… പിണങ്ങല്ലേ…. കണ്ണേട്ടാ…..
ആരാ ഇപ്പോൾ പടക്കം പൊട്ടിച്ചേ ….. എന്ന അവസ്ഥയിൽ ആയി ഞാൻ.ഞാനല്ലേ ഇവളെ പേടിപ്പിച്ചത്. അപ്പോൾ ഇവളല്ലേ എന്നോട് പിണങ്ങേണ്ടത്…
“ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നത്….
“അത്… സൈക്കിൾ… ഞാൻ…. അറിയാതെ….. വീണത്…..
പെറുക്കി പെറുക്കിയാണ് പെണ്ണ് പറയുന്നത്. രാവിലെ ഞാൻ വീണത് കൊണ്ട് പിണങ്ങും എന്ന് പാവം കരുതിയിട്ടുണ്ടാവും.
“ഏയ്… അതിന് ഒന്നും പറ്റിയില്ലലോ… എന്റെ പെണ്ണ് കരയണ്ടാട്ടോ….
ഞാൻ എന്റെ പെണ്ണെന്ന് വിളിച്ചത് കൊണ്ടാണെന്ന് തോനുന്നു നാണം കൊണ്ട് വേഗം എന്നെ പുണർന്നു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയത്.
എവിടെയോ എന്തോ ഒരു തകരാർ ഉണ്ടെന്ന് തോനുന്നു….. ഒന്ന് നിൽക്ക്, ആലോചിക്കട്ടെ….
ഹാ കിട്ടി…. എനിക്ക് ചിന്നൂനെ ഇഷ്ട്ടമാണന്നെല്ലാതെ അവൾക്ക് എന്നെ ഇഷ്ട്ടമാണെന്നോ ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്നോ…. ഒന്നും ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ….
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???