” ഇവിടാരൂല്ലേ…. അതിഥികൾ വന്നിട്ടുണ്ട്……
എന്റെ നിലവിളി കേട്ടത് കൊണ്ടോ എന്തോ ചിന്നുവിന്റെ അമ്മ ശോഭ പെട്ടന്ന് ഉമ്മറത്തേക്ക് പ്രത്യക്ഷപെട്ടു.
” നിലവിളിക്കാതെ ചെക്കാ… ഇവിടെ ആളുണ്ട്… ഹല്ല, ആരിത് ഏട്ടന്റെ വാലും കൂടെയുണ്ടായിരുന്നോ….?
അപ്പോൾ ആണ് എന്റെ കൂടെ വന്ന പാറൂട്ടിയെ മാമി കാണുന്നത്. ഏത് സമയവും എന്റെ പിറകെ വാലുപോലെ കൂടെ നടക്കുന്നത് കൊണ്ട് മറ്റുള്ളവർ കളിയാക്കി വിളിക്കുന്ന പേരാണ് ” വാല് ”
“ഞാൻ വാലൊന്നുമല്ല, എന്റെ പേര് പാറൂ ന്നാ…
കവിൾ വീർപ്പിച്ചു കെറുവിച്ചു പാറൂട്ടി മറുപടി നൽകി.
” ന്നാ പാറൂട്ടി വാ…. മാമി വിശേഷങ്ങൾ ചോദിക്കട്ടെ..
ഇതും പറഞ്ഞു മാമി അവളെ എടുത്തു.
” മുത്തിയും ചിന്നുവും എവിടെ…?
” അവര് രണ്ട് പേരും അകത്തുണ്ട്. ചിന്നു വന്ന മുതൽ രണ്ടുപേരും ഭയങ്കര സംസാരത്തിലാ…
മിക്കവാറും അത് എന്നെ കുറിച്ചായിരിക്കും -ആത്മ
Vaayichila… vaayichittu abhiprayam paryam bro
Nice kadha bro valya twist onnum koduthu vedakkakkaruthae. Engane thannae poyal mathi
❤️❤️
❤❤❤❤
❤❤❤
???
Nice
Thank you സാഹോ.. ????
2nd
സന്തോഷം സാഹോ…
???
???