അകക്കണ്ണ് – 5[**SNK**] 266

കുഞ്ചു: രാവിലെ അഥവാ പത്തു മണിയാവാൻ വൈകിയാലോ …. അത്കൊണ്ട് ….

ഞാൻ: ഒന്ന് മിണ്ടാതെ ഇരിക്കോ … നിനക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ വാങ്ങി തരാം … പോരെ ….

കുഞ്ചു: ഏട്ടൻ കഷ്ടപ്പെടണ്ട … ഞാൻ തന്നെ ഓർഡർ ചെയ്തോളാം ….

 

അവൾ വീണ്ടും വെയ്റ്റർനെ വിളിച്ചു ….

 

Waiter: യെസ്‌ മേഡം … പറയൂ ….

ഞാൻ: നിങ്ങൾക് എന്താ കുടിക്കാൻ ….

അനുപമ: ചേച്ചി Cappuccino പോരേ ….

മേഘ: ഹാ ….

അനുപമ: രണ്ട് Cappuccino

കുഞ്ചു: അപ്പോ വെയ്റ്റർ ചേട്ടാ … രണ്ട് Cappuccino, ഒരു Belgian Cold Chocolate, പിന്നെ ചേട്ടനു എന്താ ….

ഞാൻ: എനിക്ക് ഒരു ഗ്ലാസ് വെള്ളം മതി ….

waiter: ഓക്കേ സർ ….

കുഞ്ചു: വെള്ളം മാത്രം മതിയോ ….

ഞാൻ: മതിയേ …. അല്ല … ഇതൊക്കെ എങ്ങോട്ടാ പോണത് ….

കുഞ്ചു: കണ്ണ് വെക്കല്ലേ ഏട്ടാ ….

മേഘ: ഒരു കോഫിയെങ്കിലും പറയാമായിരുന്നില്ലേ …..

ഞാൻ: ഇപ്പോ ഒന്ന് കുടിച്ചതേ ഉള്ളു … അതോണ്ടാ …..

മേഘ: ഹമ്മ് …

കുഞ്ചു: മേഘ ചേച്ചി ….

മേഘ: എന്താ മോളെ …

കുഞ്ചു: ചേച്ചിക്ക് ഏട്ടനോട് ഇഷ്ടക്കുറവൊന്നും ഇല്ലല്ലോ ….

മേഘ: അതെന്താ മോൾ അങ്ങനെ ചോദിച്ചത് ….

കുഞ്ചു: പറയാം …. ചേച്ചി ഇത് പറ …. ചേച്ചിക്ക് ഇഷ്ടക്കുറവൊന്നും ഇല്ലല്ലോ …..

മേഘ: (ചെറു നാണത്തോടെ) ഇല്ല ….

കുഞ്ചു: ഓക്കേ …. ഇനി അടുത്ത ചോദ്യം … കല്യാണം നീട്ടി വെക്കണം എന്ന വല്ല തോന്നലും ഉണ്ടോ ….

മേഘ: ഹേയ് … അങ്ങനെ ഒന്നും ഇല്ല ….

കുഞ്ചു: അപ്പൊ പ്രശ്‌നം സോൾവ്ഡ് ….

മേഘ: എന്ത് പ്രശ്‌നം ….

കുഞ്ചു: ഇന്നലെ ചേച്ചി വിളിച്ചത് തൊട്ടു ഒരാൾക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു … എന്തായിരിക്കും പറയാൻ ഉള്ളത് എന്നാലോചിച്ചു. എനിക്ക് ഈ നിമിഷം വരെ മനസമാധാനം തന്നിട്ടില്ല ഓരോന്ന് ചോദിച്ചു. ഏതായാലും ഇത് രണ്ടുമല്ലാത്ത എന്താണെങ്കിലും കൊഴപ്പമില്ല …..

അനുപമ: ഞാനും ചോദിച്ചതാ … എന്താ പറയാൻ ഉള്ളത് എന്ന് … എന്നോടും ഒന്നും പറഞ്ഞില്ല ….

കുഞ്ചു: ഞാൻ പറഞ്ഞില്ലേ ചേച്ചി … എൻ്റെ പ്രശ്‌നം ഇതു രണ്ടും ആയിരുന്നു … വേറെ എന്തും നമുക്ക് പ്രശ്‌നമല്ല.

അനുപമ: അതെ …. അത് തൽകാലം ഇവർ തമ്മിൽ പറയട്ടെ … വാ കുഞ്ചു …. നമുക്ക് അപ്പുറത്തേക്ക് മാറി ഇരിക്കാം … കഴിഞ്ഞാൽ വിളിച്ചാൽ മതി ….

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.