അകക്കണ്ണ് – 5[**SNK**] 266

അച്ചു: രാത്രിയല്ല … പാതിരാത്രിയാകും …..

ഞാൻ: ആ … പാത്രിരാത്രിയെങ്കിൽ പാതിരാത്രി … അതിനെന്താ ….

അച്ചു: കുന്തം … തൽകാലം മോൻ രാത്രി വണ്ടി ഓടിക്കണ്ട ….

ഞാൻ: ഞാൻ സ്ഥിരം പോവാറുള്ളതല്ലേ ….

അച്ചു: അത് പുലർച്ചെ  …

ഞാൻ: പക്ഷേ എത്തുമ്പോഴേക്കും രാത്രി ആവാറുണ്ട് …

അച്ചു: അത് പിന്നെ പോകുന്ന വഴി കോയമ്പത്തൂരും തിരിപ്പൂരും കയറി പോകുന്നത് കൊണ്ടല്ലേ … നാളെ ഇപ്പോ അവിടെ ഒന്നും കയറണ്ടല്ലോ ….

ഞാൻ: അതിനു ….

അച്ചു: അത് കൊണ്ട് ജീപ്പിൽ പോകണ്ട …. ആവിശ്യത്തിന് ഫ്ലൈറ്റ് ഉണ്ട് കൊച്ചിയിൽ നിന്നും …. അതിനു പോയാ മതി ….

ഞാൻ: എടി അത് ….

അച്ചു: കൂടുതൽ ഒന്നും പറയണ്ട …. നാളെ വൈകുന്നേരത്തെ ഫ്ലൈറ്റിൽ ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോവാ … കോപ്പി whatsapp ചെയ്യാം …. അപ്പോ ഗുഡ് നൈറ്റ് ….

ഞാൻ: ഈ പെണ്ണിൻ്റെ ഒരു കാര്യം ….

 

ചിരിച്ചു കൊണ്ട് അച്ചു കുഞ്ചുവിനെയും കൂട്ടി അവരുടെ റൂമിലേക്ക് പോയി . ഞാൻ വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്‌ത്‌ ഉറങ്ങാൻ കിടന്നു ………..

നാളെ എന്താവും മേഘക്കു പറയാൻ ഉണ്ടാവുക ….

ഇനി ഇപ്പോ കല്യാണം വേണ്ട എന്ന് വല്ലതും ആകുമോ ….

ആലോചിച്ചു ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ ദൈവമേ …..

യാതൊരും പ്രതിബന്ധങ്ങളും ഇല്ലാതെ ഈ വിവാഹം നടക്കാൻ അനുഗ്രഹിക്കണേ ….

മേഘ ….……………………..

 പൊന്നു പോലെ നോക്കിക്കോളാം ഞാൻ …..……………….

ഒന്ന് സമ്മതം മൂളിയാൽ ………………….

ചിന്തകൾ അതിർവരമ്പുകൾ കയറുമ്പോൾ നിദ്രദേവി അനുഗ്രഹിക്കാതെ കാഴ്ച കണ്ടു നിക്കുന്നു …………………..

*****************************************

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി
ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറിപോയിടാം
മധുരമൂറും ചിരിയാലെ നീ
പ്രിയസമ്മതം മൂളുമോ
മനതാരിൻ അഴിനീക്കി നീ
ഇണയാവാൻ പോരുമോ

****************************************

മനസ്സുരുവിട്ട വരികൾ ഇവയായിരുന്നു ….

അധികം പാപങ്ങങ്ങൾ ഒന്നും ചെയ്യാത്തത് കൊണ്ടാവും വൈകാതെ നിദ്രാദേവി അനുഗ്രഹിച്ചു ……………….

നാളെ എൻ്റെ ദേവി എന്നെ അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ ഞാൻ മയങ്ങി ……………..

അടുത്ത ദിവസം രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു, പ്രഭാതകൃത്യങ്ങൾ ഒക്കെ നിർവഹിച്ചു കുഞ്ചുവിനെയും കൂട്ടി കോഫി ഷോപ്പിൽ പോയി ……..

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.