അകക്കണ്ണ് – 5[**SNK**] 266

ഞാൻ: നീ കൂടുതൽ തല പൊകച്ചു പുണ്ണാക്കണ്ട …. എൻ്റെ കല്യാണത്തിന് നീ എന്തൊക്കെ ചെയ്യോ, അതൊക്കെ ചെയ്തോ …. ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി …. കല്യാണത്തിന് അന്ന് മാത്രമേ മേഘയോ അവളുടെ വീട്ടുകാരോ നിന്നെ കാണാൻ പാടുള്ളു. പിന്നെ ഇനി നിൻ്റെ താമസം ഇവിടെ ആണ്. കല്യാണം വരെ അല്ല , കല്യാണം കഴിഞ്ഞാലും അവൾക്കൊരു കൂട്ടായി നീ ഇവിടെ വേണം ….

അച്ചു: അത് വേണോ ….

ഞാൻ: വേണം … ഈ കൂട്ടുകാരിയെ അവൾ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട് ….

അച്ചു: ശരിക്കും …. അവൾ അങ്ങനെ പറഞ്ഞോ ….

ഞാൻ: ആടി മോളെ …. പിന്നെ കല്യാണത്തിരക്കിനിടയിൽ പവിത്രയുടെ കാര്യം വിട്ടുപോകരുത്. ഞാൻ നാളെ പോകും, അവിടെ കുറെ കാര്യങ്ങൾ സെറ്റ് ആക്കാൻ ഉണ്ട്, അത് കൊണ്ട് ഇടക്ക് വിളിച്ചു അന്വേഷിക്കാൻ പറ്റി എന്ന് വരില്ല …. കേട്ടോ …..

അച്ചു: Don’t worry, my dear brother … ഏട്ടൻ ഏൽപിച്ച ഏതെങ്കിലും കാര്യം ഞാൻ ചെയ്യാതെ വിട്ടിട്ടുണ്ടോ ….

ഞാൻ: അതല്ലടി മോളെ …. കല്യാണത്തിരക്കായതോണ്ട് പറഞ്ഞതാ ….

അച്ചു: ഹമ്മ് … അല്ല ഏട്ടൻ നാളെ എപ്പോഴാ പോണത് ….

 

അപ്പോഴേക്കും കുഞ്ചു അവിടെയെത്തി ….

 

കുഞ്ചു: ഹാ …. താഴെ നോക്കി കാണാഞ്ഞപ്പോഴേ തോന്നി … ഏട്ടൻറെ ഒപ്പം കാണും എന്ന് ….

അച്ചു: ഇല്ലാടി …. ഏട്ടൻ കിടക്കുന്നതിനു മുമ്പ് ചോദിക്കാം എന്ന് കരുതി വന്നതാ ….

കുഞ്ചു: എന്ത് …..

അച്ചു: അല്ല … കല്യാണത്തിന് അന്ന് നമ്മൾ പെങ്ങമ്മാരുടെ വക വല്ല തിരുവാതിരയും മറ്റോ വേണോ എന്ന് ….

കുഞ്ചു: തിരുവാതിരെ …. കല്യാണത്തിനോ ….

അച്ചു: എന്തെ …. പൊളി അല്ലെ …..

കുഞ്ചു: പിന്നെ … സൂപ്പർ … ഒന്ന് കൊഴുപ്പിക്കാൻ ശിങ്കാരി മേളം കൂടി ആയാലോ ….

ഞാൻ: ഒന്നും വേണ്ട…. നിങ്ങൾ രണ്ടും കൂടി കൂടുതൽ കുഴപ്പമാക്കാതിരുന്നാൽ മതി ….

കുഞ്ചു: കുഴപ്പം അല്ല ചേട്ടാ കൊഴുപ്പിക്കുന്ന കാര്യം പറഞ്ഞതാ ….

ഞാൻ: ഒരു കൊഴുപ്പും വേണ്ട … ഞാൻ നേരത്തെ പറഞ്ഞമാതിരി … ഹാ … അച്ചു നീ ഉണ്ടായിരുന്നില്ലലോ …. അച്ചു … തൽകാലം വലിയ ആളും മേളും ഒന്നും ഇല്ലാതെ വളരെ വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു ചെറിയ രീതിയിൽ നടത്തിയാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് ….

അച്ചു: അല്ല ഏട്ടാ … അതെങ്ങനെ ശരിയാകും …. ഞങ്ങൾ എത്രകാലമായി കാത്തിരിക്കുന്നതാ … എന്നിട്ടു ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും … കുഞ്ചു … നീ സമ്മതിച്ചോടി  …..

കുഞ്ചു: അത് .. ചേച്ചി ….

ഞാൻ: നിക്ക് … ഞാൻ പറയട്ടെ ….

അച്ചു: ആ … ഏട്ടൻ പറ ….

ഞാൻ: ഇപ്പോ നമുക്ക് വളരെ സിമ്പിൾ ആയി നടത്താം . എന്നിട്ടു അവളുടെ ഓപ്പറേഷൻ എല്ലാം കഴിഞ്ഞു കാഴ്ച തിരിച്ചു കിട്ടിയതിനു ശേഷം നിങ്ങളുടെ ഒക്കെ ഇഷ്ട്ടം പോലെ എല്ലാവരെയും വിളിച്ചു ഗ്രാൻഡ് ആയി ഒരു റിസപ്ഷൻ നടത്താം … അത് പോരെ ….

അച്ചു: അതിനി എപ്പോഴാ ….

ഞാൻ: അത് ഞാൻ ഉണ്ണിമാമയെ പറഞ്ഞു ഏൽപിച്ചിട്ടുണ്ട്, നമ്മളെ കൊണ്ട് കഴിയുന്ന എല്ലാ രീതിയിലും നോക്കാൻ… അധികം സമയം ഒന്നും വേണ്ടിവരില്ല … കൂടിപ്പോയാൽ രണ്ടോ മൂന്നോ മാസം … അതിനുള്ളിൽ ഓപ്പറേഷൻ നടന്നിരിക്കും ….

കുഞ്ചു: അല്ല ഏട്ടാ ……. അപ്പോ കാഴ്ച കിട്ടിയതിനു ശേഷം കല്യാണം നടത്തിയാൽ പോരെ ….

ഞാൻ: അത് വേണോ … ഇനിയും ഞാൻ കാക്കണോ ….

അച്ചു: വേണ്ട ഏട്ടാ … എത്രയും പെട്ടന്ന് ഇത് നടത്തണം ….

കുഞ്ചു: അതല്ല ചേച്ചി … ഞാൻ പറഞ്ഞത് ….

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.