അകക്കണ്ണ് – 5[**SNK**] 266

അച്ചു: എങ്ങനെ ഉണ്ടായിരുന്നു … ഇനി ആരും എന്നോടൊന്നും ചോദിക്കില്ലലോ ….

ഞാൻ: ഒടുക്കത്തെ പെർഫോമൻസ് ആയിരുന്നു ….

അച്ചു: അത് വേണമായിരുന്നു … അല്ലെങ്കിൽ എന്നോടെന്തെങ്കിലും ചോദിച്ചാൽ ഞാൻ ചിലപ്പോ അറിയാതെ എന്തെങ്കിലും പറഞ്ഞു പോവും …. എന്നെ അറിയിക്കാതെ തീരുമാനിച്ചതിൽ എനിക്ക് വിഷമമുണ്ട് എന്ന് ഇപ്പൊ മനസ്സിലായത് കൊണ്ട് ഇനി ഏതായാലും അതെ പറ്റി എന്നോടൊരു ചോദ്യവും പറച്ചിലും ഉണ്ടാവില്ല …. അപ്പോ പിന്നെ പേടിക്കണ്ടല്ലോ ….

ഞാൻ: എന്നാലും ഇത്രക്ക് ഒക്കെ വേണമായിരുന്നോ …..

അച്ചു: അത് ഏട്ടൻ തന്നെ അല്ലെ പഠിപ്പിച്ചത് ….

ഞാൻ: എന്ത് ….

അച്ചു: Attack is the best Defence

ഞാൻ: ശരി … ശരി …. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു …. ഇനി നിന്നെ അറിയിച്ചില്ല എന്ന വിഷമം പറഞ്ഞു കൂടുതൽ നാടകം കളിക്കരുത്  ….

അച്ചു: ഇല്ല ഏട്ടാ …

ഞാൻ: ഹമ്മ് …

അച്ചു: ഏട്ടൻ ഇത് പറ …. ഇനി എന്താ എൻ്റെ റോൾ …..

ഞാൻ: എന്ത് റോൾ … ഇനി കൂടുതൽ നാടകം കളിക്കാൻ ഒന്നും നിക്കണ്ട ….

അച്ചു: എന്ന് വച്ച ….

ഞാൻ: ഇനി നിൻ്റെ വക കൂടുതൽ റോൾ കളികൾ ഒന്നും വേണ്ട എന്ന് …. മനസ്സിലായോ ………..

അച്ചു: പിന്നെ എന്തിനാ എന്നോട് വരാൻ പറഞ്ഞത് ….

ഞാൻ: നിനക്ക് എൻ്റെ കല്യാണം കൂടാൻ …

അച്ചു: ഹേ … അപ്പൊ മേഘയുടെ വീട്ടുകാർ കണ്ടാൽ എന്നെ തിരിച്ചറിയില്ലേ ….

ഞാൻ: എൻ്റെ അച്ചു … എൻ്റെ കല്യാണം കാണാതിരിക്കാൻ നിനക്ക് പറ്റോ ….

അച്ചു: അതില്ലേ …. പക്ഷേ …. അല്ല …. പിന്നെ എന്തിനാ ഞാൻ ഇവിടെ നാടകം കളിച്ചേ ….

ഞാൻ: ഞാൻ പറഞ്ഞോ നിന്നോട് നാടകം കളിക്കാൻ ….

അച്ചു: അപ്പോ … ഞാൻ …. ഹോ … പ്രാന്ത് പിടിപ്പിക്കാതെ കാര്യം പറ ഏട്ടാ ….

ഞാൻ: ഹാ … അടങ്ങടി പെണ്ണെ …. ഇതിൽ ഇപ്പോ ടെൻഷൻ അടിക്കാൻ ഒന്നുമില്ല …. നീ കള്ളം ഒന്നും പറഞ്ഞില്ലാലോ …..

അച്ചു: അപ്പൊ ഞാൻ നേരത്തെ കാണിച്ചു കൂട്ടിയതോ …..

ഞാൻ: എടി … നിന്നോട് അറിയിക്കാതെ കല്യാണം തീരുമാനിച്ചതിന്റെ ദേഷ്യം മാത്രമല്ലേ കാണിച്ചത് …. അല്ലാതെ നിനക്ക് മേഘയെ അറിയും എന്നോ അറിയില്ല എന്നോ പറഞ്ഞിട്ടില്ലലോ അല്ലേ ……..

അച്ചു: അതില്ല ….  അപ്പോ ….

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.