അകക്കണ്ണ് – 5[**SNK**] 266

ഞാൻ ഒരു പുഞ്ചിരി മറുപടി ആയി നൽകി. കുഞ്ചു എനിക്ക് ഒരു all the best ഉം തന്ന് അനുപമയുടെ കൂടെ പോയി കുറച്ചു മാറി ഇരുന്നു. പോകുന്ന പോക്കിൽ അവർക്കുള്ള ഡ്രിങ്ക്സ് അങ്ങോട്ട് കൊണ്ട് ചെല്ലാൻ വെയ്റ്റർനെ ഓർമിപ്പിക്കാനും അവൾ മറന്നില്ല …..

അവർ പോയി കഴിഞ്ഞിട്ടും എന്ത് പറഞ്ഞു തുടങ്ങണം എന്നറിയാതെ ഞാൻ ഇരുന്നു. അവളും താഴേക്ക് നോക്കി കൈവിരൽ കൊണ്ട് ടേബിളിൽ ചിത്രം വരച്ചിരുന്നു. അപ്പോഴേക്കും ഞങ്ങൾക്കുള്ള ഡ്രിങ്ക്സ് ആയി വെയ്റ്റർ വന്നു. ഞാൻ അവൾക്കുള്ള കോഫി എടുത്തു അവളുടെ അടുത്തേക്ക് നീക്കി വെച്ച് അവളുടെ കൈ പിടിച്ചു കോഫി കപ്പിൽ പിടിപ്പിച്ചു. എൻ്റെ ആദ്യ സ്പർശനത്തിൽ ചെറുതായി ഞട്ടിയ അവൾ ആ വിരലുകൾ കോഫി കപ്പിൽ പിടിപ്പിച്ചപ്പോൾ ഒരു ചെറു പുഞ്ചിരി തന്നു . പിന്നെ വലത്തേ കൈ വിരൽ കൊണ്ട് ആ കോഫി കപ്പിന് ചുറ്റും തലോടി ഇടതു കൈകൊണ്ട് ആ കപ്പ് ഉയർത്തി ചുണ്ടിനോട് ചേർത്തു ഒരു സിപ് കുടിച്ചതിനു ശേഷം വളരെ പതുകെ തന്നെ തിരികെ വച്ചു. ഒന്ന് രണ്ടു പ്രാവിശ്യം അങ്ങനെ ശ്രദ്ധിച്ചു ചെയ്തപ്പോൾ ഒരു കോൺഫിഡൻസ് വന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്. അവളുടെ ഓരോ പ്രവർത്തിയും ശ്രദ്ധിച്ചിരിക്കുകയായിരുന്നു ഞാൻ ….

മേഘ: എന്താ ഒന്നും മിണ്ടാത്തത് …..

ഞാൻ: ഒന്നുമില്ല ….

മേഘ: എന്തെങ്കിലും പറഞ്ഞാലേ… ആ ശബ്‌ദം കേട്ടാലേ ആൾ അടുത്തുണ്ട് എന്നെനിക്കു മനസ്സിലാവുള്ളു ….

 

ഞാൻ ഒന്നും മിണ്ടാതെ അവളുടെ എതിർവശത്തു നിന്ന് എഴുന്നേറ്റു പോയി അവളുടെ അടുത്തു ചേർന്നിരുന്നു. അവളൊന്നു ഞട്ടി ….

 

ഞാൻ: ഇനി ശബ്‌ദം കേട്ടാലേ മനസ്സിലാവുള്ളു  ….

മേഘ: ഹൂം .. ഹൂം …

ഞാൻ: കോഫി ഇഷ്ടമായോ …. extra sugar വേണോ ….

മേഘ: വേണ്ട … ഇത് മതി ….

 

അവൾ കോഫി കുടിച്ചു തീരുന്നതു വരെ ഞാൻ അത് നോക്കി ഇരുന്നു. അതിനു ശേഷം അവളുടെ നേരെ ചെരിഞ്ഞിരുന്നു ആ വലതു കൈ എടുത്തു എൻ്റെ വലതു കയ്യിൽ കോർത്തു പിടിച്ചു. നേരത്തെ മാതിരിയുള്ള ഞെട്ടൽ ഇപ്പോൾ ആ മുഖത്തില്ല, മറിച്ചു നാണത്തിൽ കലർന്ന ചെറു പുഞ്ചിരി മാത്രം ….

 

ഞാൻ: ഇനി പറയൂ … എന്താ തനിക്ക് പറയാൻ ഉള്ളത് ….

മേഘ: അത് ….

ഞാൻ: അത് ….

മേഘ: ഞാൻ ഏട്ടാ എന്ന് വിളിച്ചോട്ടേ ….

ഞാൻ: ഞാൻ ഈ കഴുത്തിൽ താലി ചാർത്തുന്നതിനു നിനക്ക് പൂർണ സമ്മതമാണെങ്കിൽ വിളിച്ചോ …..

മേഘ: ഹും ….

ഞാൻ: എന്താ …

മേഘ: ഒന്നുമില്ല …

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.