അകക്കണ്ണ് – 5[**SNK**] 266

സമയം ഒമ്പതരയായിട്ടേ ഉള്ളു ……

കുഞ്ചു: എന്ത് പറ്റി ഏട്ടന് …..

ഞാൻ: എന്ത് ….

കുഞ്ചു: രാവിലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ … വല്ലാത്ത ഒരു ടെൻഷൻ ….

ഞാൻ: എന്ത് ടെൻഷൻ … നിനക്ക് തോന്നുന്നതായിരിക്കും …….

കുഞ്ചു: എനിക്ക് മാത്രമല്ല എല്ലാവർക്കും തോന്നി  …. രാവിലെ അടുക്കളയിൽ ഇതായിരുന്നു സംസാരം ….

ഞാൻ: നീ കാര്യമായിട്ട് പറയുന്നതാ …..

കുഞ്ചു: പിന്നല്ലാതെ …. ഈ മുഖത്തു നല്ല പോലെ കാണാൻ ഉണ്ട് …..

ഞാൻ: ആണോ … എന്തെന്നറിയില്ല ….. കുറച്ചു നേരമായി മനസ്സിന് എന്തോ മാതിരി ….

കുഞ്ചു: എന്ത് ………..

ഞാൻ: അല്ല …. അവൾക്ക് എന്തായിരിക്കും പറയാൻ ഉണ്ടാവാ എന്നൊരു …….

കുഞ്ചു: ഇന്നലെ രാത്രി വിളിച്ചപ്പോ ചേച്ചിക്ക് ഈ കല്യാണം ഇഷ്ടമല്ല എന്നോ മറ്റോ പറഞ്ഞോ ….

ഞാൻ: ഹേയ് … അതൊന്നും ഇല്ല … അവൾക്കു ഇഷ്‌ടം തന്നെയാ …..

കുഞ്ചു: അങ്ങനെ പറഞ്ഞോ ……

ഞാൻ: ഹും ….

കുഞ്ചു: പിന്നെ എന്താ പ്രശ്‌നം ….

ഞാൻ: അറിയില്ലെടി … എന്തോ മാതിരി …..

കുഞ്ചു: ഏട്ടൻ ഇപ്പോ ഒന്നും ആലോചിക്കണ്ട … ചേച്ചി ഇപ്പോ വരുമല്ലോ … അല്ല … ചേച്ചി എപ്പോ വരാം എന്ന പറഞ്ഞത് ….

ഞാൻ: പത്തു മണി …

കുഞ്ചു: ഒമ്പതരയല്ലേ ആയുള്ളൂ …. കുറച്ചു കഴിഞ്ഞു വന്നാൽ പോരായിരുന്നോ ….

ഞാൻ : അല്ല … ആദ്യമായിട്ട് വിളിച്ചതല്ലേ …. ലേറ്റ് ആവണ്ട എന്ന് കരുതി ….

കുഞ്ചു: അപ്പൊ ഇനിയും അരമണിക്കൂർ ഇവിടെ ഇരിക്കണം അല്ലെ ….

ഞാൻ: വേണമല്ലോ …..

കുഞ്ചു: എന്ന ഒരു കാര്യം ചെയ്യാം …

ഞാൻ: എന്ത് ….

കുഞ്ചു: ഇപ്പൊ കാണിച്ചു തരാം ….

 

എന്ന് പറഞ്ഞു അവൾ വെയ്റ്റർനെ വിളിച്ചു ……

 

waiter: good morning sir ….

കുഞ്ചു: അവിടെ അല്ല … ഇവിടെ … ഓർഡർ ഞാൻ പറയാം ….

waiter: പറയു മാഡം ….

കുഞ്ചു: ഹാ … One Banana Caramel Frappe

ഞാൻ: എന്ത് …..

കുഞ്ചു: do not disturb … ഞാൻ ഓർഡർ ചെയ്യട്ടെ …..

ഞാൻ: ഹാ … നടക്കട്ടെ ….

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.