അകക്കണ്ണ് – 5[**SNK**] 265

*****************************************************************

നിന്നെ ഞാൻ, കണ്ടന്നേ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനന്നേ
നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ

നീ പോകും വഴിയിൽ വരം കാത്തു നിന്നു
ഒരു നോക്കു നല്കാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ?

ഏതൊരാഴത്തിൽ മൂടി വച്ചാലും അഴകേ
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ

 ******************************************************************

അവരെ കണ്ട് കുഞ്ചു എഴുന്നേറ്റു പോയതും കൈ പിടിച്ചു ഞങ്ങളുടെ ടേബിളിന്റെ അടുത്തെത്തിയതും അവർ പരസ്‌പരം കുശലം ചോദിച്ചതും ഒന്നും ഞാൻ അറിഞ്ഞില്ല. എൻ്റെ കണ്ണുകൾ ദിശയറിയാതെ പായുന്ന ആ നീല മിഴികളിലായിരുന്നു …………

കുഞ്ചു: (എൻ്റെ കയ്യിൽ തട്ടി) ഏട്ടാ …. ഏട്ടാ …..

ഞാൻ: ഇരിക്കൂ ……..

കുഞ്ചു: അവരിരുന്നു …. ഇനി ഇരിക്കണ്ടത് ഏട്ടനാ ….

 

അവിടെ ഒരു ചെറു പുഞ്ചിരിയുയർന്നു …. ഞാൻ ഒരു ചമ്മലോടെ ഒരു ചെറു ചിരി മടക്കി നൽകി ഇരുന്നു ….

 

മേഘ: വന്നിട്ട് കുറേ നേരമായോ …..

ഞാൻ: ഇല്ല … ഇപ്പോ വന്നേ ഉള്ളു …..

കുഞ്ചു: ഏട്ടന് ബോധം വന്ന കാര്യമല്ല ചോദിച്ചത് ….   കോഫിഷോപ്പിൽ വന്ന കാര്യമാ ചോദിച്ചേ ….

 

കുഞ്ചുവിന്റെ കൗണ്ടർ വീണ്ടും എല്ലാവരെയും ചിരിപ്പിച്ചു ….

ഞാൻ അവളുടെ കൈ മെല്ലെ മുറുക്കെ പിടിച്ചു ….

 

കുഞ്ചു: (ചെറിയ ശബ്‌ദത്തിൽ) ഹാ … വേദനിപ്പിക്കല്ലേ ഏട്ടാ …..

ഞാൻ: അടങ്ങിയിരുന്നില്ലെങ്കിൽ വീണ്ടും കിട്ടും ….

അനുപമ: എന്താ ഏട്ടനും അനിയത്തിയും കൂടി ഒരു സ്വകാര്യം ….

കുഞ്ചു: ഒന്നും പറയണ്ട എൻ്റെ അനുചേച്ചി, ഇന്നലെ ഒരാൾ വിളിച്ചു കാണണം എന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങിയതാ … ഇന്ന് ഇപ്പൊ ഇതാ രാവിലെ എഴുന്നേറ്റു breakfast പോലും ശരിക്കും കഴിക്കാൻ സമ്മതിക്കാതെ പിടിച്ചു കൊണ്ടുവന്നതാ … എപ്പോ വന്നതാ എന്നറിയോ … രണ്ടു കോഫി കഴിഞ്ഞു ….

ഞാൻ: രണ്ടു കോഫിയോ ….

കുഞ്ചു: ആ … ഏട്ടൻ ഒന്നും ഞാൻ ഒന്നും … അപ്പോ രണ്ടായില്ലേ ….

ഞാൻ: നീ എന്നെ നാണം കെടുത്താൻ ആയിട്ടു വന്നതാണല്ലേ ….

കുഞ്ചു: പിന്നെ അല്ലാതെ … കാണാൻ വന്ന ആൾ വന്നിട്ട് ഒന്നും മിണ്ടാതെ നോക്കി ഇരുന്നാൽ എന്ത് ചെയ്യും ….

അനുപമ: അല്ല … പത്തു മണിക്ക് കാണാം എന്നല്ലേ പറഞ്ഞത് ….. പിന്നെതിനാ നേരത്തെ വന്നത് ….

കുഞ്ചു: അത് ചേച്ചി … ഇന്നലെ രാത്രി പത്തു മണി ആയപ്പോൾ തന്നെ ഏട്ടൻ വാച്ച് ഓഫ് ചെയ്‌തു വെച്ചു ….

അനുപമ: എന്തിനു ….

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.