അകക്കണ്ണ് – 5[**SNK**] 265

കുഞ്ചു: ഹാ … One Banana Caramel Frappe, പിന്നെ Garlic Bread ഉം cheesy wedges ഉം . പിന്നെ ചേട്ടനു ഒരു Double Espresso ….

ഞാൻ: ഇത്രയും മതിയോ ….

കുഞ്ചു: തൽകാലം ഇത്രയും മതി … ബാക്കി ചേച്ചി വന്നിട്ട് എടുക്കാം ….

waiter: സർ …..

ഞാൻ: ആ … കൊണ്ട് വന്നു കൊടുക്ക് … വയറു നിറയട്ടെ ……

waiter: ഓക്കേ സർ ….

കുഞ്ചു: ഹി ഹി ഹി …. പിന്നെ വേഗം എടുക്കണേ ….

waiter: ഓക്കേ മാഡം ….

ഞാൻ: നീ രാവിലെ breakfast കഴിച്ചതല്ലേ …..

കുഞ്ചു: അത് രാവിലെ അല്ലെ …..

ഞാൻ: പിന്നെ ഇപ്പൊ ഏതാ സമയം …..

കുഞ്ചു: അര മണിക്കൂർ സമയം കളയണ്ടേ … കോഫി ഷോപ്പിൽ വന്നാൽ ഞങ്ങൾ ഇങ്ങനെയാണ് സമയം കളയാറു …..

ഞാൻ: അറിഞ്ഞില്ല ….. ആരും പറഞ്ഞില്ല ….

കുഞ്ചു: കൂടുതൽ നെടുമുടി കളിക്കണ്ട …. സർഗം ഞാനും കണ്ടതാ ….

ഞാൻ: അല്ല എനിക്കെന്തിനാ ഈ double espresso …..

കുഞ്ചു: അതാവുമ്പോൾ അത്യാവിശം കയ്പ്പുണ്ടാവും …. മെല്ലെ കുടിച്ചാൽ മതി …. അപ്പോഴേക്കും ഏട്ടത്തി എത്തിക്കോളും …. പിന്നെ ആ നാവിൽ നിന്നും കേൾക്കുമ്പോൾ കൂടുതൽ മധുരമുണ്ടാവും …..

ഞാൻ: നീ ആളു കൊള്ളാലോ …….

കുഞ്ചു: ഇതൊക്കെ എന്ത് ….. ഏട്ടത്തി ഒന്ന് വീട്ടിൽ വന്നു കയറിക്കോട്ടെ ….. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ കിടക്കുന്നതേ ഉള്ളു ……..

ഞാൻ: നടേശാ ….. കൊല്ലണ്ട …..

കുഞ്ചു: ശ്രമിക്കാം …..

 

അങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്നു കൊണ്ടുവന്ന കാപ്പിയും കുടിച്ചു ഞങ്ങളിരുന്നു …..

കുറച്ചു കഴിഞ്ഞപ്പോഴേക്കും എൻ്റെ ഫോണിൽ ഇന്നലെ സേവ് ചെയ്‌ത നമ്പറിൽ നിന്നും അനുപമയുടെ കാൾ വന്നു ……

 

ഞാൻ: ഹലോ ….

അനുപമ: ആ … ചേട്ടാ …. അനുവാ … ഞങ്ങൾ എത്തി ….  ചേട്ടൻ എത്താറായോ ….

ഞാൻ: ആ … ഉള്ളിലേക്ക് പോരു … ഞങ്ങൾ അകത്തുണ്ട് …. Left സൈഡിൽ കോർണർ ടേബിൾ ….

അനുപമ: ആ … ഓക്കേ ചേട്ടാ …..

 

എന്ന് പറഞ്ഞു കാൾ കട്ട് ചെയ്‌തു. ഫോൺ താഴെ ടേബിളിൽ വെച്ച എൻ്റെ കണ്ണുകൾ ഡോറിലേക്കു നീണ്ടു ….

ഒന്ന് രണ്ടു നിമിഷങ്ങൾക്ക് ശേഷം ഞാൻ കണ്ടു അനുപമയുടെ കൈ പിടിച്ചു കയറി വരുന്ന മേഘയെ ….

ഒരു മെറൂൺ കളർ അനാർക്കലി ചുരിദാർ ധരിച്ചു, ഇടതു വശത്തേക്ക് മുടി ചീന്തി മെടഞ്ഞിട്ട്, കാതിൽ ജിമിക്കിയും കഴുത്തിൽ ഒരു നേർത്ത ചെയ്‌നും പിന്നെ ഒരു കയ്യിൽ കുപ്പിവളകളും മറുകയ്യിൽ ഒരു സ്വർണവളയും നെറ്റിയിൽ വട്ടത്തിലുള്ള ചെറിയ ഒരു പൊട്ടും തൊട്ട് പതുക്കെ അവൾ നടന്നടുത്തു …..

അവളെ കണ്ടതും ഞാൻ എഴുന്നേറ്റു ആ മുഖം നോക്കി നിന്നു …. പിന്നെ മൂളിയത് എൻ്റെ മനസ്സായിരുന്നു …..

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.