അകക്കണ്ണ് – 5[**SNK**] 265

കുഞ്ചു: അല്ലെങ്കിൽ പിന്നെ ഇതേ കാര്യം സംസാരിക്കാൻ വേണ്ടി ഏട്ടൻ പറഞ്ഞതനുസരിച്ചു എൻ്റെ അച്ഛൻ ഏട്ടത്തിയുടെ വീട്ടിൽ പോവോ ….

മേഘ: എന്ത് കാര്യം ….

കുഞ്ചു: ഏട്ടത്തി പറഞ്ഞ അതേ കാര്യം …. വിവാഹം വളരെ ചെറിയ രീതിയിൽ നടത്തുന്ന കാര്യം. ഇന്നലെ ഞങ്ങൾ ഓരോരുത്തരെയും മാറി മാറി കൺവിൻസ് ചെയ്യലായിരുന്നു ഏട്ടന്റെ പണി. ഏറ്റവും അടുത്ത് ഒഴിവാക്കാൻ പറ്റാത്തവരെ മാത്രം മതി എന്ന് പറഞ്ഞു അമ്മയെ ലിസ്റ്റ് ഉണ്ടാക്കാൻ ഏൽപിച്ചിരിക്കുകയാ ….

മേഘ: (വിശ്വാസം വരാതെ) ശരിക്കും …..

കുഞ്ചു: അതെ ഏട്ടത്തി …. ഹോ …. എന്നാലും ഇതൊരു ഒന്നൊന്നര Made for Each Other ആയിപോയി ….

അനുപമ: അതേ …. സമയം കുറേ ആയി …. നമുക്ക് പോണ്ടേ ….

കുഞ്ചു: ഏട്ടത്തിക്ക് വരാൻ താത്പര്യമുണ്ടാകില്ല അനുചേച്ചി …

മേഘ: കുഞ്ചു മോളെ …. നീ ഇന്നലെ വന്നപ്പോ ഒരു കാര്യം പറഞ്ഞില്ലേ ….

കുഞ്ചു: എന്താ ഏട്ടത്തി ….

മേഘ: എനിക്ക് വേണ്ടി താഴത്തെ മുറി ഒരുക്കുന്ന കാര്യം ….

കുഞ്ചു: അത് don’t worry …. ഏട്ടത്തി വരുമ്പോഴേക്കും എല്ലാം റെഡിയായിരിക്കും …..

മേഘ: അത് വേണ്ട ….

കുഞ്ചു: അതെന്താ …..

മേഘ: ഇത്രയും കാലം ഏട്ടൻ ഏതു മുറിയിൽ താമസിച്ചോ, ആ മുറി തന്നെ മതി കല്യാണത്തിന് ശേഷവും ….

കുഞ്ചു: ഹോ … അതാണോ …. ഞാൻ പേടിച്ചു പോയി ….

മേഘ: എന്തിനു …..

കുഞ്ചു: ഏട്ടത്തിക്ക് വേറെ എന്തെങ്കിലും ഇഷ്ടക്കുറവ് ഉണ്ട് എന്ന് കരുതി …..

മേഘ: എനിക്കൊരു ഇഷ്ടക്കുറവും ഇല്ല …. ഈ ഏട്ടനെ വിട്ടു ഞാൻ ഒരിക്കലും പോവില്ല … പോരെ ….

കുഞ്ചു: ഹ്മ്മ് ….

മേഘ: ഏട്ടാ … ഞങ്ങൾ പോട്ടെ ….

ഞാൻ: ഹമ്മ് …. ഉച്ചക്ക് ഞാൻ ബാംഗ്ലൂർ ലേക്ക് പോകും. വരാൻ ചിലപ്പോൾ കുറച്ചു ദിവസം പിടിക്കും, പിന്നെ മിക്കപ്പോഴും ഫോൺ സൈലന്റിൽ ആവും, വിളിച്ചു കിട്ടിയില്ലെങ്കിൽ മെസ്സേജ് അയച്ചാൽ മതി . ഞാൻ തിരിച്ചു വിളിച്ചോളാം …..

മേഘ: ശരി ഏട്ടാ ….

അനുപമ: ഞങ്ങൾ ഇറങ്ങട്ടെ ഏട്ടാ …. കുഞ്ചു … ബൈ …..

 

അങ്ങനെ അവർ എൻ്റെ ജീപ്പിൽ നിന്നും ഇറങ്ങി അനുപമയുടെ കാറിൽ കയറി, യാത്ര പറഞ്ഞു പോയി. ആ വണ്ടി പോകുന്നതും നോക്കി കുറച്ചു നേരം നിന്നു. അതിനു ശേഷം ജീപ്പിൽ കയറി കുഞ്ചുവിനെയും കൂട്ടി വീട്ടിലെത്തി ഭക്ഷണം കഴിച്ചു. വൈകിട്ട്‌ 5:50 ൻ്റെ ഇൻഡിഗോ ഫ്ലൈറ്റിൽ ആണ് അച്ചു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ചു ചെറുതായി ഒന്ന് മയങ്ങി എഴുന്നേറ്റത്തിന് ശേഷം എല്ലാവരും ആയി ഒന്നുകൂടി സംസാരിച്ചതിന് ശേഷം വാസുവേട്ടന്റെ കൂടെ എയർപോർട്ട്ലേക്ക് …..

 

********************************************************

തുടരും ……

********************************************************

13 Comments

  1. എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  2. ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?

  3. comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..

  4. ആഞ്ജനേയദാസ് ✅

    ?✨️

  5. കുഞ്ഞുണ്ണി

    ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️

  6. ??????❤️❤️❤️

  7. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

  8. ? നിതീഷേട്ടൻ ?

    Bro katta waiting ആയിരുന്നൂ ????

  9. യാത്രികൻ

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

  10. പ്രിൻസ് വ്ളാഡ്

    Nalla flow… Waiting for next part

  11. Good continue❣️❣️❣️

  12. Kollam nannayittund

Comments are closed.