എൻ്റെ നെഞ്ചിൽ വീണൊരു ഒരു പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി. അവിടെ ഇരിക്കുന്നവരും ആ ഷോപ്പിലെ ജോലിക്കാരും എല്ലാം തന്നെ ഞങ്ങളെ നോക്കാൻ തുടങ്ങി. കരച്ചിൽ കേട്ട് കുഞ്ചുവും അനുവും ഞങ്ങളുടെ അടുത്തേക്ക് വന്നു. അവർ രണ്ടും മാറി മാറി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല. അനു അവളെ പിടിച്ചു മാറ്റാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു. കൈ കൊണ്ട് ചേർത്തു പിടിച് അവളുടെ പുറം തലോടി കൊടുത്തിരുന്നു. കൂട്ടത്തിൽ എൻ്റെ purse കുഞ്ചുവിന്റെ കയ്യിൽ കൊടുത്തു ബില്ല് അടക്കാൻ പറഞ്ഞുവിട്ടു. കുഞ്ചു ബില്ല് അടച്ചു വന്നപ്പോൾ മേഘയെ ചേർത്ത് പിടിച്ചു തന്നെ ഞാൻ എഴുന്നേറ്റു. അവൾ എൻ്റെ മാറിൽ നിന്നും മുഖം മാറ്റാതെ കൂടെ എഴുന്നേറ്റു. അവളെ ചേർത്തു പിടിച്ചു ഞാൻ പുറത്തേക്കു നടന്നു എൻ്റെ ജീപ്പിൻറെ പുറകിലെ ഡോർ തുറന്ന് അതിൽ കയറ്റി ഇരുത്തി, അവൾ വിടാതെ എന്നെ പിടിച്ചത് കൊണ്ട് എനിക്കും കൂടെ കയറേണ്ടി വന്നു. കയറി ഇരുന്നതും അവൾ വീണ്ടും എൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി തേങ്ങിക്കൊണ്ടിരുന്നു. കുഞ്ചുവും അനുവും ജീപ്പിനു വെളിയിൽ പരസ്‌പരം നോക്കി അന്തംവിട്ടു, പിന്നെ എന്നെ നോക്കി കണ്ണ് കൊണ്ട് എന്താ എന്ന് കാണിച്ചു. ഞാൻ രണ്ടു കണ്ണും അടച്ചു ഒന്നുമില്ല എന്ന് കാണിച്ചു.
അൽപസമയം കൂടി തേങ്ങൽ തുടരുന്നതിനു ശേഷം അവൾ മുഖമുയർത്തി ടവൽ കൊണ്ട് മുഖം തുടച്ചു. എന്നിട്ടു വീണ്ടും എൻ്റെ കൈ ചേർത്ത് പിടിച്ചു എൻ്റെ തോളിൽ ചാഞ്ഞിരുന്നു. അനു പുറകിലെ മറുവശത്തെ ഡോർ തുറന്നു അകത്തു കയറി അവളുടെ അടുത്തിരുന്നു. കുഞ്ചു front സീറ്റിൽ കയറി പുറകിലേക്ക് നോക്കി ഇരുന്നു. സീറ്റിൽ കയറിയിരുന്ന അനു മേഘയുടെ വലത്തേ കയ്യിൽ പിടിച്ചു ചോദിച്ചു …..
അനുപമ: എന്ത് പറ്റി ചേച്ചി ….
മേഘ: (എൻ്റെ തോളിൽ നിന്നും തല ഉയർത്താതെ തന്നെ) ഒന്നും ഇല്ല മോളെ ….
അനുപമ അവളുടെ കൈ രണ്ടും കൊണ്ട് മേഘയുടെ മുഖം അങ്ങോട്ട് തിരിച്ചു ചോദിച്ചു ….
അനുപമ: പറ ചേച്ചി … എന്നോട് പറ എന്താ പ്രശ്‌നം ….
മേഘ: ഒരു പ്രശ്‌നവുമില്ല മോളെ ….
അനുപമ: പിന്നെ എന്തിനാ ചേച്ചി കരഞ്ഞത് ….
മേഘ: സന്തോഷം കൊണ്ടാ മോളെ ….
അനുപമ: സന്തോഷം കൊണ്ടോ ….
മേഘ: അതേ മോളെ …. എല്ലാം ചേച്ചി പറയാം … പിന്നെ ….
അതിനു ശേഷം മേഘ എൻ്റെ നേരേ തിരിഞ്ഞു, തൻ്റെ കൈ കൊണ്ട് തപ്പി എൻ്റെ മുഖം ചേർത്ത് പിടിച് നെറ്റിയിൽ ഒരു ഉമ്മ തന്നു. എന്നിട്ട് …..
മേഘ: ഇനി ഈ ജീവിതത്തിൽ ഒരു ആഗ്രഹമേ ഉള്ളു … എന്നെങ്കിലും ഒരിക്കൽ ഒരു വട്ടമെങ്കിലും എനിക്കെൻറെ രഞ്ജിയേട്ടന്റെ മുഖം ഒന്ന് കാണണം. അതിനു വേണ്ടി പ്രാർത്ഥനയോടെ വ്രതം നോറ്റ് കാത്തിരുന്നോളം ഞാൻ ….
അനുപമ: എന്താ വിളിച്ചേ … രഞ്ജിയേട്ടൻ എന്നോ …. എൻ്റെ രഞ്ജിയേട്ടൻ എന്നല്ലേ ….. കൊള്ളാം …. അല്ല ഇതെപ്പോ തൊട്ട് …
മേഘ: (സ്വൽപം കുറുമ്പോടെ) ഇപ്പോ തൊട്ട് …. എന്തേ നിനക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ ….
അനുപമ: ഇല്ലേ … ഒരു പ്രശ്നവുമില്ലേ … അല്ല … അപ്പോ എങ്ങനെയാ എൻ്റെ കൂടെ വീട്ടിൽ വരുന്നുണ്ടോ അതോ ചേച്ചിയുടെ രഞ്ജിയേട്ടന്റെ കൂടെ പൂവാണോ ….
മേഘ: (കള്ളച്ചിരിയോടെ) ഏട്ടൻ വിളിച്ചാൽ ഈ നിമിഷം കൂടെ പോവാൻ ഞാൻ റെഡിയാണ് ….
അനുപമ: അമ്പടി കള്ളി …. എന്താ ഏട്ടാ ഇപ്പോ തന്നെ കൊണ്ട് പോവുന്നോ ….
ഞാൻ: ആഗ്രഹിമില്ലാഞ്ഞിട്ടല്ല … എന്നാലും ഇപ്പോ വേണ്ട ….
എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?
comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..
?✨️
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️
??????❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️
Bro katta waiting ആയിരുന്നൂ ????
ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി anne
Nalla flow… Waiting for next part
Super
Good continue❣️❣️❣️
Kollam nannayittund