മേഘ: ഏട്ടനെ കുറിച്ചറിഞ്ഞതും പിന്നെ ഇന്നലെ സംസാരിച്ചതും വെച്ച് ഏട്ടൻ ജനുവിൻ ആണെന്ന് തോന്നി. അതാ ഞാൻ സമ്മതം മൂളിയത്. പിന്നെ ഇന്ന് ഇത്രയും നേരത്തെ അനുഭവത്തിൽ നിന്നും തന്നെ എൻ്റെ തീരുമാനം ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു.
ഞാൻ: പിന്നെ ….
മേഘ: ഞാൻ ഏട്ടനെ ഓക്കേ പറഞ്ഞതിൽ ആരും എതിരുപറയില്ല … പക്ഷേ എനിക്ക് മനസ്സിലാവാത്തത് ഏട്ടൻ എന്ത് കൊണ്ട് എന്നെ select ചെയ്‌തു എന്നാണ്. കണ്ണുപൊട്ടി, രണ്ടാം കെട്ടുകാരി, പിന്നെ വലിയ സാമ്പത്തികം ഒന്നും പറയാൻ ഇല്ല, ദിവസങ്ങൾ എങ്ങനെയൊക്കെയോ തള്ളി നീക്കുന്ന കുടുംബം. ആ … പേരിനു ഞാൻ ഒരു എഞ്ചിനീയർ ഒക്കെ ആണ്, പക്ഷേ ഒരു ഗുണവും ഇല്ല . എന്ത് കണ്ടിട്ടാ ഏട്ടാ എന്നെ select ചെയ്തേ ….
അവളുടെ വാക്കുകൾ അവസാനിച്ചത് ഒരു ചെറു തേങ്ങലിലാണ്. രണ്ടു കൈകൊണ്ടും കണ്ണ് പൊത്തി പിടിച്ചു അവൾ തേങ്ങി. ഞാൻ അവളുടെ കൈകൾ രണ്ടും പിടിച്ചു മാറ്റി ടവൽ കൊണ്ട് ആ കണ്ണ് നീരൊപ്പി. എന്നിട്ടു എൻ്റെ കൈ പുറകിലൂടെ ഇട്ട് അവളെ എൻ്റെ നെഞ്ചോടു ചേർത്ത് പിടിച്ചു . ഒന്ന് രണ്ടു മിനിട്ടു എൻ്റെ നെഞ്ചിൽ കിടന്നവൾ വിതുമ്പി. അതിനു ശേഷം എഴുന്നേറ്റു ഞാൻ കൊടുത്ത ടവൽ വെച്ചു കണ്ണീരൊപ്പി . ശേഷം …
മേഘ: വിഷമമായോ ….
ഞാൻ: ഹേയ് ….
മേഘ: ഇതാണ് എൻ്റെ യാഥാർഥ്യം. ആ എന്നെ ഏട്ടൻ എന്ത് കൊണ്ട് select ചെയ്‌തു എന്നാണ് എനിക്കറിയണ്ടത്. വിരോധമില്ലെങ്കിൽ പറയോ …
ഞാൻ: മേഘ … select ചെയ്യാൻ നീ ഒരിക്കലും എനിക്കൊരു ചോയ്‌സ് അല്ല ….
മേഘ: മനസ്സിലായില്ല ….
ഞാൻ: എൻ്റെ മനസ്സിന്റെ ഇഷ്‌ടം … അതാണ് നീ …
മേഘ: അപ്പോ എൻ്റെ കുറവുകൾ ഒന്നും ഏട്ടന് കുഴപ്പമായി തോന്നിയില്ലേ ….
ഞാൻ: ഹ … ഹ … ഹ ….
മേഘ: എന്തിനാ ഏട്ടാ ചിരിക്കുന്നത് ….
ഞാൻ: ഹേയ് … ഇതേ ചോദ്യങ്ങൾ ഇന്നലെ കുഞ്ചു ചോദിച്ചതേ ഉള്ളു. അതിനു അവൾക്കൊരു ക്ലാസ്സും ഞാൻ ഇന്നലെ കൊടുത്തു …..
മേഘ: എന്താ ഏട്ടൻ പറഞ്ഞത് ….
ഞാൻ: അത് നീ സൗകര്യം പോലെ കുഞ്ചുവിനോട് ചോദിച്ചാൽ മതി. ചുരുക്കി ഞാൻ ഇത്രയും പറയാം . നിൻ്റെ സാമ്പത്തികം, കാഴ്ച, രണ്ടാംകെട്ട്, ഇതൊന്നും എനിക്കൊരു വിഷയമല്ല. ഒരിക്കലും ആയിട്ടില്ല. എൻ്റെ മനസ്സ് നിനക്ക് വേണ്ടി തുടിച്ചു. അത് മാത്രമാണ് എൻ്റെ വിഷയം. നിനക്കതു മനസ്സിലാവും എന്ന് കരുതുന്നു …..
മേഘ: (ഒരു ചെറു വിതുമ്പലോടെ) എന്ത് മറുപടി പറയണം എന്നെനിക്കറിയില്ല ഏട്ടാ …..
ഞാൻ: എനിക്കെന്താ വേണ്ടത് എന്ന് തനിക്കു മനസ്സിലായോ …..
എന്തൊക്കെ ഒരു ട്വിസ്റ്റ് ഒളിച്ചിരുപ്പില്ലേ എന്ന് സംശയിക്കുന്നു. വളരെ നല്ല അവതരണം. ശുഭപര്യവസായി ആവട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത്..ഒരുപാട് ഇഷ്ടമായി ❤️♥️?
comments വളരെ കുറവാണു, നിങ്ങളുടെ കയ്യിൽ നിന്നും ഒരു സ്മൈലിക്കപ്പുറം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു ……..
?✨️
ഇന്നാണ് എല്ലാ പാർട്ടും വായിച്ചത് നല്ല ഫീൽ കിട്ടുന്നു ഓരോ വരിയിലും താങ്കളുടെ ഫാൻ ആയി പോയി നല്ല കഥ ❤️❤️❤️❤️
??????❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️
Bro katta waiting ആയിരുന്നൂ ????
ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി anne
Nalla flow… Waiting for next part
Super
Good continue❣️❣️❣️
Kollam nannayittund