? Guardian Ghost? part 6 (༆ കർണൻ(rahul)༆) 325

                   ? Guardian Ghost ?

                       Love of an Angel

                                Previous part

വടിവാൾ സുനിയും കൂട്ടരും പേടിച്ച് അരണ്ട് അവിടെ ചലനമറ്റ് കിടന്നവരെ ഒക്കെ എടുത്ത് വണ്ടിയിൽ ആക്കി. ഇങ്ങനൊരു ചെകുത്താന്റെ മുന്നിൽ പെട്ടിട്ടും ജീവൻ തിരിച്ചു തന്നതിനു ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് സ്ഥലം കാലിയാക്കി.

അവൻ കയ്യിലായാ ചോരയൊക്കെ കഴുകി. വണ്ടിയുടെ ബാക്കിൽ കരുതിയിട്ടുള്ള ബാഗിൽ നിന്ന് വേറൊരു ഷർട്ടും മാറ്റി നേരെ വണ്ടിയെടുത്ത് യാത്ര തുടർന്നു അവൻ പടുതുയർത്തിയ അവന്റെ സ്വർഗത്തിലേക്ക്.

തുടരുന്നു……..

ഞങ്ങൾ സഞ്ചരിച്ചിരുന്ന ഥാർ ഹെവന്റെ ഗേറ്റിനു മുന്നിൽ കൊണ്ട് നിർത്തി ഒന്ന് ഹോൺ അടിച്ചപ്പോഴേക്കും സെക്യുരിറ്റി വന്ന് ഗേറ്റ് തുറന്നു. ഞാൻ ഉള്ളിലേക്ക് വണ്ടി ഓടിച്ചു കയറ്റി.

അധികം ആഡംഭരം ഒന്നുമില്ലാത്ത ഇരുനില വീട് അതാണ് ഹെവൻ. ഞാനും നനുവും ചേർന്ന് പടുതുയർത്തിയ ഹെവൻ. ഇവിടെ മൂന്ന് മാലാഖമാരും ഒരു ചെകുത്താനും ഉണ്ട്.

പക്ഷെ ചെകുത്താന്റെ കുപ്പായം ഗേറ്റിനു വെളിയിൽ അഴിച്ചു വച്ചിട്ട് അകത്തു കയറിയില്ലേൽ നനു എന്റെ കൊമ്പൊടിക്കും.

ഞങ്ങടെ സ്വർഗത്തിൽ മാലാഖ ആയിരിക്കാനാണ് എനിക്കും ഇഷ്ടം.

കുഞ്ഞി ഇവിടുത്തെ അംഗം തന്നെയാണ് ആദം പക്ഷെ ആദ്യമായാണ് ഇവിടേക്ക് വരുന്നത്.

വീട്ടിൽ എത്തുമ്പോൾ ഞങ്ങളെ കാത്തെന്നതുപോലെ അവർ ഉണ്ടായിരുന്നു.

നനുവും അച്ചുവും( ലിയാം) സച്ചുവും(ആഷർ).
ഞങ്ങൾ മൂന്നുപേരും വണ്ടി നിർത്തി ഇറങ്ങുമ്പോൾ തന്നെ എല്ലാവരും കൂടെ വന്ന് ചക്കരയിൽ ഈച്ച പൊതിയുന്നത്പോലെ കുഞ്ഞിയെ പൊതിഞ്ഞു.

അവളെയും കൂട്ടി അവർ അകത്തേയ്ക്ക് പോയി. ഞാനും ആദവും അവിടെ ഉണ്ടെന്നുള്ള വിചാരം പോലും ഇല്ലാതെ അവർ അവളെയും കൂട്ടി അകത്തേയ്ക്ക് പോയി. ഞാനും അവനും പരസ്പരം നോക്കി. ഞാൻ നേരെ അവന്റെ അടുത്തേയ്ക്ക് പോയി തോളിൽ കയ്യിട്ട് ഉള്ളിലേക്ക് കയറി.

നനുവമ്മേ എനിക്ക് ഇന്ന് എന്താ സ്പെഷ്യൽ നനുവമ്മ ഉണ്ടാക്കുന്ന ഫുഡ്‌ കഴിച്ചിട്ട് കാലം മറന്നു. കുഞ്ഞി പറഞ്ഞു.

എന്റെ കുഞ്ഞിപ്പെണ്ണിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ നനുവമ്മ ഉണ്ടാക്കി തരില്ലേ? നനു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.

6 Comments

  1. സൂര്യൻ

    ഇതാക്കെ കറങ്ങിയല്ലൊ? Part5 ശരിക്കും എന്തുവ?

    1. കർണൻ(rahul)

      ?

      ????

  2. ? നിതീഷേട്ടൻ ?

    അത് യാര് ?

    1. കർണൻ(rahul)

      ??
      ഒരു കുഞ്ഞ് പ്രതികാരം
      ❤️❤️❤️

  3. അനന്തു

    Yaaa mone… Waiting for next part

    1. കർണൻ(rahul)

      അധികം വൈകാതെ വരും

      ❤️❤️❤️❤️❤️

Comments are closed.