ഹരിനന്ദനം.7 [Ibrahim] 123

Views : 10679

ഹരിനന്ദനം 7

Author : Ibrahim

 

 

രാത്രിയായപ്പോൾ ആണ് നന്ദൻ വീട്ടിലെത്തിയത്. വീട്ടിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ അവനു വല്ലാത്ത അസ്വസ്ഥത ആയിരുന്നു. നേരത്തെ വീട്ടിൽ കയറുന്ന സ്വഭാവം ഇല്ലായിരുന്നു കല്യാണം കഴിഞ്ഞ സമയത്ത് അങ്ങനെ കയറുമ്പോൾ അമ്മ എന്തെങ്കിലുമൊക്കെ കൊള്ളിച്ചു പറയുമെന്ന് അവനറിയാമായിരുന്നു…

അതുകൊണ്ട് കൂട്ടുകാരുടെ കൂടെ കുറച്ച് സമയം ചെലവഴിച്ച് അവൻ വീട്ടിൽ കയറി.

വീട് അതുപോലെ തന്നെ ഇരിക്കുന്നത് കണ്ട് അവനൊന്നു നിശ്വസിച്ചു.

കാരണം ഒരു ദിവസം കൊണ്ട് തന്നെ അവനു മനസ്സിലായി ഹരി വിചാരിച്ചാൽ ആ വീട് തിരിച്ചു വയ്ക്കാൻ കഴിവുള്ളവൾ ആണെന്ന്..

 

nandan പതിയെ അടുക്കളയിലേക്ക് ഒന്നെത്തിനോക്കി അവിടെ അർച്ചന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ഈ സമയം സീരിയൽ കാണുന്നതാണല്ലോ എന്നോർത്തു അവൻ ടിവി സീരിയൽ തകർത്തോടുന്നു ഉണ്ട് പക്ഷേ അവിടെ അമ്മ ഇല്ലായിരുന്നു.

അവൻ അകത്തു എത്തിയപ്പോഴേക്കും അമ്മ അങ്ങോട്ട് എത്തിയിരുന്നു. അമ്മ റൂമിലേക്ക് മറ്റൊ പോയതാണെന്ന് അവന് മനസ്സിലായി..

 

കയ്യിലു കവറുകൾ ഉണ്ടായിരുന്നതുകൊണ്ട് അമ്മയുടെ കണ്ണിൽ കാണാതെ വേഗത്തിൽ തന്നെ അവൻ പടികൾ കയറി മുകളിലേക്ക് പോയി..

ഹരി ഫോണിലും കൊണ്ടിരിക്കുന്നുണ്ട് അതുകൊണ്ട് അവൻ വേഗം കവറുകൾ കബോർഡിൽ വെച്ച് ഡ്രസ്സ് മാറി കുളിച്ചു വന്നു.

നന്ദൻ കുളികഴിഞ്ഞു വന്നിട്ടും ഹരി താഴേക്ക് പോയി ല്ലായിരുന്നു. നന്ദൻ ഹരിയെ കൂട്ടി താഴേക്ക് പോകാൻ ഒരുങ്ങി പക്ഷെ അവൾ പോകാൻ ഒരുക്കമല്ലായിരുന്നു..

“” ഞാൻ വരുന്നില്ല ചപ്പാത്തി ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞതിന് അമ്മ എന്നെ ചീത്ത പറഞ്ഞു””.

കഴിക്കാൻ അറിയാമല്ലോ എന്നൊക്കെ പറഞ്ഞു കഴിക്കാൻ ചെന്നാൽ പിന്നെയും പറയും അത് കേട്ടാൽ ഞാനും തിരിച്ചു പറഞ്ഞു പോകും അതുകൊണ്ട് വേണ്ട നിങ്ങൾ കഴിച്ചു കഴിഞ്ഞു വരുമ്പോൾ എനിക്കൊരു രണ്ടോ മൂന്നോ കൊണ്ട് വന്ന മതി “””

 

“” അയ്യഡി കള്ളീ ഇങ്ങോട്ട് വാന്നും പറഞ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടാണ് താഴെക്ക് നടന്നത് ടേബിൾ എത്താൻ ആയതും അവൻ അവളുടെ കയ്യിൽ നിന്ന് വിടാൻ ഒരുങ്ങി പക്ഷെ അവൾ വിടാതെ കയ്യിൽ തന്നെ പിടിച്ചു. കാരണം മറ്റൊന്നും അല്ല ഇറങ്ങി വരുമ്പോൾ തൊട്ട് അമ്മ അവരുടെ കയ്യിലേക്കാണ് നോക്കിയത്….

. നന്ദന്റെ കയ്യിൽ അവൾ അമർത്തി പിടിച്ചപ്പോൾ അത് വിട്ടുപോകാൻ അവനും കഴിഞ്ഞില്ല.
.

അടുത്തുള്ള സീറ്റിൽ ഇരുന്നപ്പോൾ ആണ് കയ്യിൽ നിന്നവൾ പിടി വിട്ടത് നിരാശയോടെ അവളുടെ കയ്യിലേക്ക് നോക്കി തല ഉയർത്തിയപ്പോൾ അമ്മയുണ്ട് നോക്കി ദഹിപ്പിക്കുന്നു. സ്വന്തം ഭാര്യ യുടെ കൈയിൽ അല്ലെ അമ്മേ ഞാൻ പിടിച്ചത് എന്ന് ചോദിക്കാൻ തോന്നിപ്പോയി പക്ഷെ അത് വേണ്ട വിചാരിച്ചു..

ഹരി യെ നോക്കിയപ്പോൾ നല്ല തട്ടാണ്. ദുഷ്ടത്തി എന്നെ കൊലക്ക് കൊടുത്തിട്ട് അവളുടെ ഒടുക്കത്തെ തീറ്റ..

Recent Stories

The Author

Ibrahim

8 Comments

Add a Comment
 1. നിധീഷ്

  കൊള്ളാം.. ♥️

 2. നന്നായിട്ടുണ്ട്

 3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle 😹😹

 4. Man with Two Hearts

  കൊള്ളാം, ആ last ഡയലോഗ് 😂

 5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno😝😝😝

 6. °~💞അശ്വിൻ💞~°

  Pavam Krishna….😂😂😂

 7. Aduthath eppo vrum😁

 8. കൊള്ളാം❤️😂
  പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com