ദേവലോകം 2 [പ്രിൻസ് വ്ളാഡ്] 159

Views : 16285

ദേവലോകം 2

Author :പ്രിൻസ് വ്ളാഡ്

 

വൈഗ :വൈദേഹിയുടേത് ഒരു പ്ലാൻറ് കിഡ്നാപ്പിംഗ് ആണ്, ബാക്കി എല്ലാം…. എല്ലാം അതിനുള്ള ഒരു ഒരു സാഹചര്യം ഒരുക്കൽ മാത്രമായിരുന്നു …..

അമർ :നീ എന്താണ് ഈ പറയുന്നത് ?വൈഗ :സത്യം നീ ഒരു നായ്കിനെയും അന്വേഷിച്ച് എങ്ങും പോകണ്ട ഇത് നമുക്കുള്ള പണിയല്ല,,,,, ഈ കുടുംബത്തെ അല്ലെങ്കിൽ അവളെ ലക്ഷ്യം വെച്ച് വന്ന ആരോ ആണ്.
അമർ: ഉറപ്പാണോ ?
വൈഗ: തീർച്ചയായും ,,,, നമ്മളെ  എല്ലാം ഇന്നലെ ഒരു ദിവസം  ഇവിടെ നിന്നും മാറ്റി നിർത്തുവാനുള്ള ഉള്ള കളികളാണ് ഇവിടെ നടന്നത് ….അനന്തൻ അങ്കിളും അനിരുദ്ധും കൂപ്പിൽ പെട്ടെന്ന് പോകാൻ കാരണം അവിടെ പെട്ടെന്ന് എത്തിയ പുതിയ നാല് ലോഡ് ടിംബർ ആണ്… അടുത്ത ഒരു മാസം കൊണ്ട്  വരേണ്ടിയിരുന്ന  മുഴുവൻ തടികളും ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൂപ്പിലെത്തി…. അതുപോലെതന്നെ എന്നെ മാലിനി ആൻറിയുടെ അമ്മയെ  ഇന്നലെ രാവിലെ ഒരു വണ്ടി തട്ടി അവർ ആശുപത്രിയിലാണ് അതിനാലാണ് ആണ് മാലിനി ആൻറിയും മകളും അവിടേക്ക് പോയത് ….അതിനു പുറകെ നിനക്ക് ആക്സിഡൻറ്!! അച്ഛനെ ആരോ വിളിച്ചു പറഞ്ഞത് നീ…  നീ മരിച്ചു എന്നാണ് ആണ് അത് കേട്ടാണ് അച്ഛന് ബിപി ഷൂട്ട് ചെയ്തത് അങ്ങനെ നമ്മുളെ മൂന്നുപേരെയും  ഹോസ്പിറ്റലിൽ നിർത്താൻ അവർക്ക് കഴിഞ്ഞു. ഇതെല്ലാം ഇപ്പോൾ ആണ് ഞാനറിഞ്ഞത്  എല്ലാംകൂടി കൂട്ടിവായിക്കുമ്പോൾ……

അമർ : അപ്പോൾ ഇതൊരു വെൽ പ്ലാൻഡ് കിഡ്നാപ്പിംഗ് ആണ് , അല്ലേ ….
വൈഗ: അതേ… നമ്മളെ എല്ലാവരെയും ഇവിടെ നിന്നും മാറ്റി  ഒരു സ്മൂത്ത് ആയ…. വെൽ പ്ലാൻഡ് ആയ…  ഒരു കിഡ്നാപ്പിംഗ് .പക്ഷേ ആര് ?എന്തിന്?

അമർ :നീയിത് മറ്റാരോടെങ്കിലും പറഞ്ഞോ?
വൈഗ: ഇതുവരെ ഇല്ല…
അമർ: അച്ഛനോട് പറയണ്ടേ ?
വൈഗ : വരട്ടെ …..ഒന്നുകൂടി ആലോചിച്ചിട്ട് പറയാം.

അമർ : അപ്പോൾ ഇനി എന്താണ്…
വൈഗ: അവളെ കണ്ടെത്തണം അമർ അവൾ ഈ കുടുംബത്തിലെയാണ്…. നമ്മുടെ ചോരയാണ് അതുകൊണ്ട് അവളെ കണ്ടെത്തിയേ പറ്റൂ.. നമ്മുടെ മുന്നിലുള്ളത് നാല് ലീഡ്ഡ്സ് ആണ്, നിന്നെ ഇടിച്ചിട്ട വണ്ടി ,മാലിനി ആൻറിയുടെ  അമ്മയെ ആക്സിഡൻറ് ആക്കിയ ആ വണ്ടി ,കൂപ്പിൽ വന്ന തടികൾ മുൻപേ റിലീസ് ആകാനുള്ള കാരണക്കാർ…. പിന്നെ വൈദേഹിയുടെയും അവളുടെ അച്ഛന്റെയും ശത്രുക്കൾ.. അന്വേഷിക്കണം…

അമർ: അപ്പോൾ പോലീസുകാർ അവരുടെ രീതിയിലും നമ്മൾ നമുക്കറിയാവുന്ന രീതിയിലും പോകുന്നു… this will be ഇന്ട്രെസ്റ്റിംഗ്…
വൈഗ: അതെ……this will be ഇന്ട്രെസ്റ്റിംഗ്…….

***************************************

തൂത്തുക്കുടി………….. സമയം രാത്രിയോടെ അടുക്കുന്നു, കടലിന് അഭിമുഖമായി നിൽക്കുന്ന വലിയ ഒരു വില്ല…. മുറ്റത്ത് വിലകൂടിയ കാറുകൾ പാർക്ക് ചെയ്തിട്ടുണ്ട്. കുറച്ചു മാറി അതേ കോമ്പൗണ്ടിൽ ഒരു വലിയ കണ്ടെയ്നർ ലോറിയും….

Recent Stories

The Author

പ്രിൻസ് വ്ളാഡ്

4 Comments

  1. 🦋 നിതീഷേട്ടൻ 🦋

    സംഭവം ഇറുക്ക് , ee അർജുനും അവൻറെ അച്ഛനും തന്നെ ആവും lle വൈദ്ദേഹിടെ kudumbamthe കൊന്നത്

  2. Ipozha sreduche 2 partum orumich vayichu nannayitund kadhayude baki vekam poratte waiting aanu 🔥

  3. Interesting.but vaidhehiyudae karyathil alpam vishamam thonnunnu.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com