ദി സൂപ്പർഹീറോ [Santa] 142

Views : 11098

ദി സൂപ്പർഹീറോ

Author : Santa

രാത്രിയിലെ ആ പെരുമഴയെ ഭേദിച്ചുകൊണ്ട് ആ വാൻ പാഞ്ഞു.രാത്രിയിലെ ആ വിജനമായ പാത അവരുടെ വാഹനത്തിന്റെ വേഗത കൂട്ടുവാൻ സഹായിച്ചു.വാഹനത്തിന്റെ ആ വേഗതയിലും ഷഹാന തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ കോപ്പി ചെയ്യുകയായിരുന്നു.തന്റെ നേത്രങ്ങളിൽ അണിഞ്ഞ കണ്ണട പതിയെ മാറ്റി കണ്ണുതുടച്ചു.വീണ്ടും അവൾ കണ്ണട അണിഞ്ഞു. അവളുടെ മനസ്സ് പ്രഷുബ്ദമാണെന്ന് മനസിലാക്കാം.

 

പെട്ടെന്നുള്ള തന്റെ മൊബൈൽ റിങ് കേട്ടാണ് അവൾ ലാപ്ടോപ്പിൽ നിന്നും ശ്രെദ്ധ മാറ്റിയത്.മൊബൈലെടുത്ത് നോക്കി. തന്റെ ഒപ്പം ചാനലിൽ വർക്ക് ചെയ്യുന്ന സുഹൃത്തുംകൂടിയായ അവന്തികയാണ്.

“നീ ഇങ്ങോട്ടൊന്നും പറയണ്ട…”ഫോൺ എടുത്തവഴി അടഞ്ഞശബ്ദത്തിൽ ഒരു ശബ്ദം വന്നു.

 

“നിന്റെ ഇന്നത്തെ ഓപ്പറേഷൻ നമ്മുടെ ഓഫീസിൽ അറിഞ്ഞു… സൂക്ഷിക്കണം… നിന്റെ ഒപ്പമുള്ളവർ ആരോ ഒറ്റിയിട്ടുണ്ട്… ഷുവർ… നീ എത്രയും വേഗം സേഫ് ആയ സ്ഥലത്തേക്ക് ഇപ്പോൾ തന്നെ മാറുക…അത് ഒപ്പം ഉള്ളവർ ഒരിക്കലും അറിയുവാൻ ഇട വരരുത്…”

 

അവളുടെ മുൻപിൽ വാഹനമോടിക്കുന്ന സനൂപിനെയും തന്റെ ക്യാമറമാൻ രഞ്ജിത്തിനെയും ഫോൺ കട്ട് ചെയ്യാതെ നോക്കി.തന്റെ കൂടെ നാല് വർഷത്തോളം ഇരുവരും കൂടെയുണ്ട്. അവർ അങ്ങനെ ചെയ്യുമെന്ന് അവൾക്ക് വിശ്വസിക്കുവാൻ ആയില്ല. പക്ഷേ, ഈ ഓപ്പറേഷൻ സനൂപിനും, രഞ്ജിത്തിനും,അവന്തികക്കും മാത്രമേ അറിയൂ എന്നുള്ളത് അവളിൽ സംശയം ഉടലെടുക്കുവാൻ കാരണമായി.

 

ഉള്ളിലെ ഭയം പുറമേകാണിക്കാതെ ഫോൺ അവന്തിക കട്ട് ചെയ്തിട്ടും ചെവിയിൽ നിന്നെടുക്കാതെ തന്നെ അവൾ അവർ കേൾക്കെ പറഞ്ഞു.

 

“നീ പേടിക്കാതെ… ഞാൻ ഇന്ന് തന്നെ ട്രിവാൻഡ്രം വണ്ടി പിടിക്കും…. ഈ വിഷ്വൽസ് സേഫ് ആയി ആരുടെ കൈയ്യിലെങ്കിലും ഏൽപ്പിച്ചിട്ടെ ഞാൻ തിരിച്ചു കോട്ടയത്തെക്കുള്ളു.”

Recent Stories

The Author

Santa

16 Comments

Add a Comment
 1. Nalla thudakam..❤️❤️❤️❤️❤️

  1. സന്തോഷം… ഒത്തിരി സന്തോഷം 😍😍😍

 2. Super!!!. Nice start & intro. Please do continue and complete the story.

  1. ഒരുപാട് സന്തോഷം…. 🥰🥰🥰അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… 🥰🥰🥰

 3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb👍🏻.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️

  1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

 4. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

  Adutha oru Superhero story uff 🔥🔥
  Continue cheyyanam nirthi povaruth

  1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

 5. പൊളി മുത്തേ

  1. താങ്ക് യൂ 😍😍😍

  1. താങ്ക് യൂ 😍😍😍

 6. ശശി പാലാരിവട്ടം

  Super

  1. താങ്ക് യൂ 😍😍😍

 7. Aaha kollalo. Super

  1. ഒരുപാട് സന്തോഷം 😍😍😍

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com