ദി സൂപ്പർഹീറോ [Santa] 144

Views : 12080

 

കുറച്ചുനേരങ്ങൾക്ക് ശേഷം അവരുടെ വാഹനം ചങ്ങനാശ്ശേരിയിൽ എത്തിചേർന്നു.എന്തോ ഭാഗ്യം കൊണ്ട് മഴക്ക് ചെറിയ ശമനമുണ്ടായി.ഫുട്പാത്തിനോട് ചേർന്ന് അവർ വാൻ ഒതുക്കി.ഷഹാന തന്റെ ലാപ്ടോപ്പ് തോൾബാഗിലേക്ക് വച്ചു.  ചെറിയ പേഴ്സ് കൈയ്യിൽ കരുതി വാഹനത്തിൽ നിന്നും പുറത്തിറങ്ങി.രഞ്ജിത്തിന്റെ ഡോറിന്റെ സൈഡിൽ കൈവച്ചു അല്പം കുനിഞ്ഞു ഇരുവരോടുമായി അവൾ പറഞ്ഞു.

 

“ഇനി ഫോണിലൂടെ നമ്മൾ ബന്ധപ്പെടില്ല. ഞാൻ എല്ലാം ഓക്കെ ആയിട്ട് മെയിൽ അയക്കാം. അന്ന് പുതിയ നമ്പർ തരാം.”

 

രഞ്ജിത്ത് അവളുടെ കൈയ്യിൽ പിടുത്തമിട്ടു.

 

“സൂക്ഷിക്കണം…”രഞ്ജിത്തിന്റെ വാക്കുകളിലും കണ്ണുകളിലും അവൾ തന്നോടുള്ള കരുതൽ കണ്ടു. അവന്തികക്ക് തെറ്റ്പറ്റിയതായി അവൾക്ക് തോന്നി. ഒന്നും പുറത്തുകാണിക്കാതെ അവൾ അവർക്ക് ഒരു പുഞ്ചിരി മടക്കി നൽകി.അവരുടെ വാഹനം കണ്ണിൽ നിന്നും മായുന്നത് വരെ അവൾ നോക്കി നിന്നു.

 

അവരോട് മനപ്പൂർവം ട്രിവാൻഡ്രം പോകുന്നുവെന്ന് കള്ളം പറഞ്ഞതാണ്. താൻ പോകുന്നത് എറണാകുളത്തേക്കാണ്. അവിടെ കുറച്ചു ദിവസമെങ്കിലും താൻ സേഫ് ആണെന്ന് ഷഹാനക്ക് തോന്നി.ഇതുവരെയില്ലാത്ത ഭയം അവളെ വേട്ടയാടുന്നു. റോഡിലൂടെ പായുന്ന ലോറികളുടെ ശബ്ദം അവളിൽ ഭയം കൂട്ടി.കൈയ്യിൽ കരുതിയ പഴ്സിൽ അവൾ മുറുകെ പിടിച്ചു റോഡ് മുറിച്ചു കടന്നു.സ്റ്റാൻഡിൽ കേറുന്നതിന് മുൻപ് ആളൊഴിഞ്ഞ സ്ഥലത്ത് സിം മാറ്റുവാൻ മൊബൈൽ കൈയ്യിലെടുത്തു. മാറ്റുന്നതിന് മുൻപ് അവന്തികക്ക് താൻ എറണാകുളം ഉണ്ടാകുമെന്ന് മെസ്സേജ് അയച്ചു.പിന്നീട് സിം ഊരി അത് ചവിട്ടിയുരച്ച് അടുത്തുള്ള കാനയിലേക്കിട്ടു. മറ്റൊരു സിം എപ്പോഴും ഷഹാന കൈയ്യിൽ കരുതും.പുതിയ സിം ഇട്ട് അവൾ ഫോൺ ഓണാക്കി സ്റ്റാൻഡിലേക്ക് നടന്നു. അവിടെ കണ്ട എറണാകുളം സൂപ്പർ ഫാസ്റ്റ് ബസിൽ ചാടിക്കയറി ഒരു സീറ്റ് ഉറപ്പിച്ചു.മുന്നിൽ വരാനിരിക്കുന്ന അപകടം എന്തെന്നറിയാതെ അവൾ യാത്രയാവുകയാണ്.

 

***********************

 

പതിയെ ഉറക്കത്തിൽ നിന്നും ഷഹാന ഉണ്ണർന്നിരുന്നു. ബസിന്റെ ഷട്ടറിൽ പതിയുന്ന ശബ്ദം പുറത്തെ മഴയുടെ ആക്കം മനസ്സിലാക്കി. സൈഡിലെ സീറ്റിൽ ഇരുന്ന സ്ത്രീയോട് എറണാകുളം എത്തിചേരാറായെന്ന് ചോദിച്ചു മനസിലാക്കി.ഷഹാന തന്റെ വാച്ചിലേക്ക് നോക്കി. സമയം പുലർച്ചെ രണ്ടുമണി.ഫോൺ എടുത്ത് മെയിൽ തുറന്നു. അതിൽ നോക്കിയ അവളുടെ കണ്ണുകൾ നടുക്കം കൊണ്ട് നിശ്ചലമായി.അവൾക്ക് വിശ്വസിക്കുവാൻ കഴിയാത്ത ഒരു മെസ്സേജ്. രഞ്ജിത്തും സനൂപും അപകടത്തിലായെന്ന് അവൾക്ക് മനസിലായി.

Recent Stories

The Author

Santa

16 Comments

  1. Nalla thudakam..❤️❤️❤️❤️❤️

    1. സന്തോഷം… ഒത്തിരി സന്തോഷം 😍😍😍

  2. Super!!!. Nice start & intro. Please do continue and complete the story.

    1. ഒരുപാട് സന്തോഷം…. 🥰🥰🥰അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… 🥰🥰🥰

  3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb👍🏻.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️

    1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

  4. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Adutha oru Superhero story uff 🔥🔥
    Continue cheyyanam nirthi povaruth

    1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

  5. പൊളി മുത്തേ

    1. താങ്ക് യൂ 😍😍😍

    1. താങ്ക് യൂ 😍😍😍

  6. ശശി പാലാരിവട്ടം

    Super

    1. താങ്ക് യൂ 😍😍😍

  7. Aaha kollalo. Super

    1. ഒരുപാട് സന്തോഷം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com