ദി സൂപ്പർഹീറോ [Santa] 144

Views : 12119

 

“ഒന്ന് പോടീ…”കണ്ണ് മെല്ലെ തുടച്ച് അമൃതയുടെ നെറുകയിൽ ഒരു ചുംബനം ദേവകിയമ്മ നൽകി.

 

“അതെ… ഇറങ്ങാം… എനിക്ക് വേറെ ഓട്ടമുള്ളതാണ്”. ഇനിയും നിന്നാൽ കണ്ണീർ പുഴ ഒഴുക്കും എന്ന് മനസിലാക്കിയ നന്ദു വിഷയം മാറ്റി.

 

“അമ്മയോട് ഞാൻ പറഞ്ഞതല്ലേ ഞാൻ വല ക്യാബ് വിളിച്ചു പൊയ്ക്കൊള്ളാമെന്ന്… ഈ തിരക്കുള്ള ഓട്ടോക്കാരനെ വിളിക്കുവാൻ ആരാണ് പറഞ്ഞേ”അല്പം ഗൗരവത്തിൽ തന്നെ ദേവകിയുടെ മുഖത്തുനോക്കി അവൾ പറഞ്ഞു. ദേവകി അത് കേട്ട് ചിരിച്ചുനിന്നു.

 

“കുറച്ചു കഴിഞ്ഞ് നന്ദിത വരുട്ടോ അമ്മേ… അവൾക്ക് ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട്… അവൾ ഇന്ന് ഇവിടെ കൂട്ട് കിടന്നോളും…”നന്ദൻ ഓട്ടോറിക്ഷയിൽ കേറുന്നതിന് മുൻപ് ദേവകിയോടായി പറഞ്ഞു.

 

അവർ അത് കേട്ട് തലകുലുക്കി സമ്മതിച്ചു.ഓട്ടോ പടികടന്ന് പോവുമ്പോൾ ദേവകി പതിയെ സാരിതലപ്പുകൊണ്ട് കണ്ണുതുടച്ചു.

 

***********************

 

‘യാത്രക്കാരുടെ ശ്രെദ്ധക്ക്… വണ്ടിനമ്പർ ഒന്ന്… ആറ്… മൂന്ന്… മൂന്ന്…രണ്ട്… തിരുവനന്തപുരത്ത്‌ നിന്നും ചത്രപതി ശിവജി മഹാരാജ് ടെർമിനൽ വരെ പോകുന്ന തിരുവനന്തപുരം സിഎസ്ടിഎം എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ലാറ്റ്ഫോംമിലേക്ക് വന്നുകൊണ്ടിരിക്കുന്നു…’

 

പ്ലാറ്റ്ഫോമിൽ മുഴങ്ങിയ മുന്നറിയിപ്പ് ശബ്ദം  വീണ്ടും ഹിന്ദിയിൽ മുഴുകി.ഒപ്പം അങ്ങു അകലെ നിന്നും വരുന്ന ട്രെയിനിന്റെ ശബ്ദവും അവർ കേട്ടു. ഇരിക്കുന്ന ബെഞ്ചിൽ കരത്തിന്റെ മുകളിൽ അറിഞ്ഞ സ്പർശം അവന്റെ മുഖത്തെ അവളുടെ മുഖത്തേക്ക് തിരിച്ചു.അവളുടെ കണ്ണുകളിൽ അവനോട്‌ യാത്ര പറയുന്നത് കണ്ടു.അവളുടെ സങ്കടത്തെ ഉണർത്താത്തെ അവൻ ഒന്നു പുഞ്ചിരിച്ചു.

 

“അമ്മു… നിനക്ക് പോകണമെന്നുണ്ടോ”നന്ദു പുഞ്ചിരി മായാതെ സൂക്ഷിച്ചുകൊണ്ട് ചോദിച്ചു.

 

“പോകണം നന്ദാ… നിനക്കറിയാല്ലോ… ചേട്ടൻ പോയതിൽ പിന്നെ….”പറയുവാൻ മുഴുമ്മിപ്പിക്കാതെ അവൻ അവളുടെ ചുണ്ടിൽ തന്റെ വിരൽ വച്ചു.

 

“വേണ്ടാ… അറിയാം… എന്റെ പ്രിയപ്പെട്ട സുഹൃത്ത്…അർണവ്… അവൻ പോയപ്പോൾ എല്ലാം തന്റെ തോളിൽ…നിന്റെ കുടുംബത്തിന് ഏൽക്കേണ്ടി വന്ന ബാധ്യതകൾ നിനക്ക് തന്നെ തീർക്കണം എന്ന വാശി…”പ്ലാറ്റ്ഫോമിലേക്ക് കടന്നുവന്ന ട്രെയിൻ നോക്കി അവൻ ഒന്ന് നിർത്തി.

 

“സാരമില്ല… നീ ഓക്കേ ആയെന്ന് നിനക്ക് തോന്നുമ്പോൾ പറഞ്ഞാൽ മതി… ഞാൻ ദേവകിയമ്മയോട് നമ്മുടെ വിവാഹം നടത്തിത്തരുവ്വാൻ ഞാൻ പറഞ്ഞോളാം.”

 

ട്രെയിൻ ഒരു ചെറിയ ഇരമ്പലിൽ നിന്നു. അവൾ അവന്റെ കരത്തെ തന്റെ കൈയ്യിൽ നിന്നും സ്വതന്ത്രമാക്കി തന്റെ സീറ്റ്‌ റിസർവ് ചെയ്തിരിക്കുന്ന ബോഗി കണ്ടുപിടിച്ച് അതിലേക്ക് ഹാൻഡ്ബാഗുമായി കയറി.പുറകെ വന്ന നന്ദൻ അവളുടെ വലിപ്പമേറിയ ബാഗ് അതിലേക്ക് എടുത്ത് വച്ചു.

Recent Stories

The Author

Santa

16 Comments

  1. Nalla thudakam..❤️❤️❤️❤️❤️

    1. സന്തോഷം… ഒത്തിരി സന്തോഷം 😍😍😍

  2. Super!!!. Nice start & intro. Please do continue and complete the story.

    1. ഒരുപാട് സന്തോഷം…. 🥰🥰🥰അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… 🥰🥰🥰

  3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb👍🏻.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️

    1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

  4. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Adutha oru Superhero story uff 🔥🔥
    Continue cheyyanam nirthi povaruth

    1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

  5. പൊളി മുത്തേ

    1. താങ്ക് യൂ 😍😍😍

    1. താങ്ക് യൂ 😍😍😍

  6. ശശി പാലാരിവട്ടം

    Super

    1. താങ്ക് യൂ 😍😍😍

  7. Aaha kollalo. Super

    1. ഒരുപാട് സന്തോഷം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com