ദി സൂപ്പർഹീറോ [Santa] 144

Views : 12079

‘ഷഹാന… നീ പറഞ്ഞതു പോലെ സംഭവിച്ചു… അവന്തിക ചതിച്ചു … നീയെങ്കിലും രക്ഷപെടുക… ‘

 

മൊബൈൽ വേഗം തന്റെ ജീൻസിന്റെ പോക്കറ്റിലേക്ക് തിരുകി.അടുത്തസ്റ്റോപ്പിൽ ഇറങ്ങുവാനായി തുനിഞ്ഞപ്പോൾ മനസിലായി, ബസ് എറണാകുളം സ്റ്റാൻഡിൽ എത്തിചേർന്നിരിക്കുന്നു.

 

ഉള്ളിലെ ധൈര്യം വീണ്ടെടുത്ത് അവൾ അതിൽനിന്നുമിറങ്ങി. അടുത്തുള്ള കടയിൽ  വെള്ളം മേടിക്കാനായി അവൾ കൈ നീട്ടുമ്പോൾ അവൾ മനസിലാക്കി തന്റെ പിറകിൽ ആരൊക്കെയോ ഉണ്ടെന്ന്.ഭയം അവളിൽ നിഴലുപോലെ പിടികൂടി. ഉറ്റസുഹൃത്ത് ചതിച്ച ദേഷ്യവും സങ്കടവും അവളുടെ മനസ്സിൽ കാർമേഘം സൃഷ്ടിച്ചു.

 

പഴ്സിൽ ഇറുകെ പിടിച്ചു അവൾ സ്റ്റാൻഡിനു പുറത്തേക്ക് നടന്നു. അടുത്തു കണ്ട ഒരു ഓട്ടോയിൽ അവൾ കയറി. മഴകുറച്ചു മാറിയെങ്കിലും മിന്നൽപിണർ നല്ലോണം ഉണ്ട്.

 

“കലൂർ ജംഗ്ഷൻ…”

 

കൈയ്യിൽ വായിച്ചുകൊണ്ടിരുന്ന ബുക്ക്‌ ഓട്ടോയുടെ മുൻപിൽ തൂക്കിയ ബാഗിൽ വച്ചിട്ട് ആ യുവാവ് ഓട്ടോ സ്റ്റാർട്ട് ചെയ്തു.ഒരു മിനിറ്റിന് ശേഷം ആ യുവാവ് അവരോട് ചോദിച്ചു.

 

“മാഡം… നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ട്…”

 

ഷഹാന ഞെട്ടി തിരിഞ്ഞു നോക്കി. ശരിയാണ് ആരോ പിറകെയുണ്ട്.

 

“താൻ സൈഡ് കൊടുക്ക്… അവർ ഫോളോ ചെയ്യുന്നതൊന്നുമല്ല… വഴി കൊടുത്താൽ അവർ പൊയ്ക്കോളും” ഭയം പുറത്ത് കാണിക്കാതെ അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

 

“ഇല്ല… മാഡം ഞാൻ കൊടുത്തു രണ്ടു തവണ… പക്ഷേ, കടന്നു പോകുന്നില്ല… മാഡം എന്തെങ്കിലും പ്രശ്നം”തന്റെ മുൻപിലെ മിററിലൂടെ അവൻ ഷഹാനയുടെ മുഖം ശ്രെദ്ധിച്ചു.

Recent Stories

The Author

Santa

16 Comments

  1. Nalla thudakam..❤️❤️❤️❤️❤️

    1. സന്തോഷം… ഒത്തിരി സന്തോഷം 😍😍😍

  2. Super!!!. Nice start & intro. Please do continue and complete the story.

    1. ഒരുപാട് സന്തോഷം…. 🥰🥰🥰അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… 🥰🥰🥰

  3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb👍🏻.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️

    1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

  4. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Adutha oru Superhero story uff 🔥🔥
    Continue cheyyanam nirthi povaruth

    1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

  5. പൊളി മുത്തേ

    1. താങ്ക് യൂ 😍😍😍

    1. താങ്ക് യൂ 😍😍😍

  6. ശശി പാലാരിവട്ടം

    Super

    1. താങ്ക് യൂ 😍😍😍

  7. Aaha kollalo. Super

    1. ഒരുപാട് സന്തോഷം 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com