പക്ഷെ ഒന്നും കാണാൻ ഇല്ല. അന്നേരം ആണ് ഞാൻ അവിടെ ഒരു കമ്പി കിടക്കുന്ന കണ്ടത്. ഞാൻ അത് എടുത്തു ആ വിടവിൽ കയറ്റി അങ്ങോട്ടും ഇങ്ങോട്ടും ആക്കി. അന്നേരം ഒരു കയ്യ് കടത്താൻ പാകത്തിന് ആ വിടവ് വലുതായി. പെട്ടന്ന് ആണ് ആരോ ആ ഡോറിൽ ചാരി ഇരുന്നത്. ഒരു പെണ്ണ് ആണ്. ഞാൻ കയ്യ് ഇട്ട് അവളെ തോണ്ടി. അവൾ ഒരു അലർച്ചയോടെ ഞെട്ടി ചാടി എഴുന്നേറ്റു. നീന ഞങ്ങളുടെ ടീമിൽ ഉള്ളത് ആണ്.
” നീന, ഇത് ഞാനാ ” ഞാൻ പറഞ്ഞപ്പോൾ അവളുടെ ശ്വാസം നേരെ വീണു.
” എന്താ ഇവിടെ നടക്കുന്നെ ??” ഞാൻ അവളോട് ചോദിച്ചു
” എനിക്ക് ഒന്നും അറിയില്ല, എന്തോ ജീവി….” അവൾ പറഞ്ഞു തീർത്തില്ല ആരോ അവളെ പുറകിൽ നിന്ന് പിടിച്ചു.
” നീന ” ഞാൻ വിളിച്ചു. പക്ഷെ അയാൾ അവളെ വലിച്ചു ഡോറിന്റ സൈഡിലേക്ക് മാറ്റി, എന്താണ് നടക്കുന്നത് എന്ന് എനിക്ക് കാണാൻ പറ്റുന്നില്ല. ഞാൻ അവളുടെ പേര് വിളിച്ചു, അവളുടെ അലർച്ച അവിടെ മുഴങ്ങി. പിന്നെ അത് പതിയെ നിലച്ചു. ചോര ആ വിടവിലൂടെ അകത്തേക്ക് ഒഴുകി. ഞാൻ പുറകിലേക്ക് മാറി. അന്നേരം അവളുടെ ചേതന അറ്റ ശരീരം ഡോറിന്റെ മുന്നിൽ വന്നു വീണു. ഞാൻ ഞെട്ടി പുറകിലേക്ക് ഇരുന്നുപോയി .
” ഹേയ് … ഗായ്സ് … ഇത് വല്ല പ്രാങ്കോ മറ്റോ ആണോ ?? ആണേൽ നിർത്തിക്കോ പ്ലീസ് ” ഞാൻ വിളിച്ചു പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും അവിടെ നിന്ന് മറുപടി ഒന്നും വന്നില്ല. പെട്ടന്ന് നീതുവിന്റെ തല ഒന് അനങ്ങി.
” നീന are you okey ??” ഞാൻ അവളോട് ചോദിച്ചു. പെട്ടന്ന് അവൾ കണ്ണ് തുറന്നു, പട്ടിണി കിടന്ന ചെന്നായ ഇര കണ്ട ഭാവത്തിൽ അവൾ എന്റെ നേരെ ചീറി. എന്നെ കടിക്കാൻ നോക്കി. ഞാൻ ശരിക്കും പേടിച്ചു. അന്നേരം ആണ് ആ വിടവിൽ കൂടി ഞാൻ അവളെ നോക്കിയത്. ഞാൻ കണ്ട കാഴ്ച, അവളുടെ വയർ പകുതി ഇല്ല, ആരോ കടിച്ചു എടുത്തത് പോലെ, കുടൽ ഒക്കെ പുറത്തു വന്നിട്ടുണ്ട്. ഞാൻ അത് കണ്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയി. അന്നേരം ആണ് അവൾ ആ ഗ്യാപ്പിൽ കൂടി കൈ കടത്തി എന്റെ കാലിൽ പിടിച്ചത്. ഞാൻ ശരിക്കും പേടിച്ചു. ഞാൻ കയ്യിൽ ഇരുന്ന കമ്പി കൊണ്ട് അവളുടെ തലയിൽ അടിച്ചു. പലതവണ, അടിച്ചു അവളുടെ തല തകർന്നപ്പോൾ ആണ് അവൾ എന്റെ കാലിലെ പിടി വിട്ടത്. ഞാൻ പേടിച്ചു താഴെ ഇരുന്നു പോയി. ഞാൻ ഒരാളെ കൊന്നിരിക്കുന്നു. കുറച്ചു നേരം എടുത്തു ഞാൻ എന്റെ മനോ ധൈര്യം വീണ്ടെടുത്തു.
ഒരുപാട് zombie സിനിമകൾ കണ്ട് പരിചയം ഉള്ളത് കൊണ്ട് ഞാൻ എന്റെ കാലിൽ നോക്കി. ഭാഗ്യം മുറിവ് ഒന്നുമില്ല. ഞാൻ രണ്ടും കല്പ്പിച്ചു രണ്ടു കൈ കൊണ്ടും ആ ഡോർ വലിച്ചു തുറക്കാൻ നോക്കി. ഒരുപാട് നേരത്തെ ശ്രമ ഫലമായി, ഞാൻ ആ ഡോർ ഒരാൾക്ക് പുറത്ത് ഇറങ്ങാൻ പാകത്തിന് തുറന്നു. ഒരുവിധം പുറത്ത് ഇറങ്ങി. പെട്ടന്ന് ആണ് ഒരു ശബ്ദം കേട്ടത് ഞാൻ നോക്കുമ്പോൾ സെക്യൂരിറ്റി ചേട്ടൻ ആണ്. പുള്ളി എന്നെ വല്ലാത്ത ഭാവത്തിൽ നോക്കി. പിന്നെ എന്റെ നേരെ ഓടി വന്നു. ഞാനും തിരിഞ്ഞോടി. വാഷ് ഏരിയയുടെ ഭാഗത്ത് സ്റ്റക്ക് ആയി. പെട്ടന്ന് ആണ് ആ സൈഡിൽ fire extinguisher കണ്ടത്. ഞാൻ അത് എടുത്തു കുലുക്കി പുള്ളിയുടെ മുഖത്ത് അടിച്ചു. കണ്ണ് കാണാതെ നിന്ന ആയാളുടെ തലയിൽ അത് കൊണ്ട് അടിച്ചു. അയാൾ വീണു. ഞാൻ വേഗം അവിടെ നിന്ന് പോയി. ഞാൻ നേരെ ചെന്നത് emergency എസ്കേപ്പ് നായി വെച്ചിരിക്കുന്ന ആ axe എടുക്കാൻ ആണ്. ഭാഗ്യതിന് അത് ആരും എടുത്തിരുന്നില്ല ഞാൻ ചില്ല് കൂട് പൊട്ടിച്ചു അത് എടുത്തു. പിന്നെ എന്ട്രന്സ് ന്റെ ഭാഗത്തേക്ക് നടന്നു.
ക്യാബിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഒരു അനക്കം കേട്ടത്. ഞാൻ അവിടേക്ക് നോക്കി. HR ഉം മാനേജറും കൂടെ കുനിഞ്ഞിരുന്ന് എന്തോ
കിടു
അവസാനിച്ചോടത്തു എന്തിനാ ചോദ്യ ചിഹ്നം ?
തുടരണോ എന്നാണോ,തുടരൂ ബ്രോ…
K19 പോലെ ഇങ്ങിനെ ഒരു വൈറസ് ശരിക്കും ഉണ്ടായാൽ
എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ ??
” കുനിന്മേൽ കുരു “
എല്ലാം വരും…
ആദ്യം കൊറോണ പോട്ടെ…
എന്നിട്ട് അടുത്തത് റിലീസ് ആവും
ദുരന്തൻ ???
Ooohhhhh
Get lost negative vibe??????