?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

“ അതറിയില്ല, എപ്പോളാണ് വരിക എന്നൊന്നും എനിക്കറിയില്ല. ഞാനോട്ട്‌ അത് ചോദിക്കാനും പോയില്ല “. എനിക് ഇഷ്ടമില്ലാത്തത് പോലെ പറഞ്ഞു.

“ നിനക്കു എന്താടാ പറ്റിയെ, അവൻ വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഒരു സന്തോഷം ഇല്ലത്തെ “.

“ അമ്മേ അവന് ഇത്ര നാൾ കഴിഞ്ഞാണ് എന്നെ ഒന്നു വിളിക്കാൻ തോന്നിയത് എന്നിട്ടിപ്പോ ഞാനവനോട് സന്തോഷിച്ചു നിക്കണമത്രേ. അവനെ ഞാൻ കാത്തിരിക്കുകയാ രണ്ടെണ്ണം പൊട്ടിക്കാനായി “.

“ തേ ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം അവനെ കാണുമ്പോ നീ നിന്റെ ദേഷ്യം കൊണ്ട് അവനോട് പെരുമാറിയ എന്റെ സ്വഭാവം മാറും പറഞ്ഞേക്കം. കുറെ കാലത്തെ എന്റെ പ്രാർത്ഥനയുടെ ഫലം കൊണ്ട അവൻ വരുന്നേ അതും നീ ഇനി ഇല്ലാതാകരുത് “. അമ്മയുടെ ഭീഷണി.

“ ഓ ആയിക്കോട്ടെ “. എനിക്കിഷ്ട്ട പെടാത്ത പോലെ ഞാൻ പറഞ്ഞു കൊണ്ടവിടെന്ന് ഞാൻ പോകാൻ നിന്ന്.

“ പോകല്ലേ അവിടെ നിക്ക്, നീ പെട്ടെന്ന് കടേൽ പോയി വന്നേ, കുറച്ചു സാധനം വാങ്ങാൻ ഉണ്ട് “.

“ ആ പോകാം “.

 

നാല് മണിക്‌ ഫോണിൽ വെച്ച അലാറം അടിച്ചത് കേട്ടാണ് എണീറ്റത്.
ആത്യം ചെറിയ ഒരു ഉറക്കചടവ് ഉണ്ടായിരുന്നെങ്കിലും പല്ലു തേപ്പും കുളിയും നനയും ഒക്കെ ചെയ്ത് കഴിഞ്ഞപ്പോൾ അതെല്ലാം മാറി ഉഷാറായി പോകാനുള്ള ഡ്രെസ്സലാം മാറി ഇന്നലെ ഇട്ട വസ്ത്രം അതും ബാഗിലേക് വച്ചു. പിന്നെ ചെറുതായി ഒന്ന് റെഡി ആവുകയും ചെയ്തു. ഇതെല്ലം കഴിഞ്ഞപോയേക്കും ഒരു അര മണിക്കൂർ ആയിരുന്നു. റൂമിൽ ഉള്ള എന്റെ സാധങ്ങൾ എല്ലാം എടുത്ത് റൂമും പൂട്ടി. കൗണ്ടറിൽ പോയി റൂം ചെക്ഔട്ട് ചെയ്ത് ഇറങ്ങി.

പാർക്കിങ്ങിൽ ചെന്ന് എന്റെ ബുള്ളറ്റിന്റെ ബാക്കിൽ കയ്യിൽ ഉണ്ടായിരുന്ന ബാക്കുകൾ വച്ചു. ബുള്ളറ്റിൽ ഒരു യാത്രക്ക് പോകുമ്പോൾ വെക്കാനുള്ള ബാഗിനുള്ള സൗകര്യങ്ങൾക് ആവശ്യമുള്ള സെറ്റപ്പ് ചെയ്തിട്ടുണ്ട്. ബാഗും സാധനങ്ങളും വച്ചതിന് ശേഷം ബുള്ളറ്റിൽ കയറി ഇരുന്നു. ഫോൺ എടുത്ത് ലൊകേഷനും സെറ്റ് ചെയ്ത് ബുള്ളറ്റിൽ ഫോൺ വെക്കുന്ന ക്ലിപ്പിൽ വച്ചു. എന്നിട്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്ത് യാത്ര തുടങ്ങി.

ഈ യാത്ര എന്ന് പറയുമ്പോ ഇരുന്നൂറ് ഇരുനൂറ്റി പത്ത്‌ സ്പീഡിൽ ഒന്നുമല്ല പോകുന്നത്. ഓരോ സ്ഥലങ്ങളും റോഡിന്റെ സൈഡുകളിൽ കാണുന്ന സൗന്തര്യം ആസ്വദിച്ചും കൊണ്ടാണ് പോകുന്നത്. ഇതിനിടയിൽ ചില ഇടങ്ങളിൽ ബൈക് നിർത്തി അവിടം ഒക്കെ നോക്കി കാണുകയും ചെയ്തു. അവിടെന്ന് യാത്ര ചെയ്തത് മുതൽ അകെ ഒരിടത്ത് നിന്നും മാത്രമാണ് വയറ്റിലേക് വല്ലതും ആക്കിയത്. അതും വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി കഴിച്ചു. പിന്നെ വേറെ ഒന്നും കഴിച്ചില്ല. ആ യാത്ര അങ്ങനെ ലക്ഷ്യ സ്ഥാനത്തേക്ക് എത്താനും വേണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു

എന്റെ യാത്ര പെണ്ണിന് പകരം കാൽപന്തിനെ സ്നേഹിച്ച, മലപ്പുറം കത്തിയും തുഞ്ചത്തെഴുത്തച്ഛനും വസിക്കുന്ന നാട്ടിലേക് നമ്മടെ സ്വന്തം KL10 എന്ന മലപ്പുറത്തേക്കാണ്. ഞാൻ ജനിച്ചതും വളർന്നതും അവിടെയാണ്.

കേരളം പണ്ടത്തേക്കാൾ എത്രയോ വികസിച്ചിരിക്കുന്നു എന്ന് ഈ യാത്രയിൽ മനസിലായി. റോഡുകൾ എല്ലാം തിരക്കുകൾ യേറിയിട്ടുണ്ട്. കുറേ അതികം വ്യവസായങ്ങളും ബിൽഡിങ്ങുകളും റോഡ് സൈഡിലും മറ്റും വന്നിട്ടുണ്ട്.

അവിടെന്ന് യാത്ര ചെയ്തിട്ട് ഇപ്പൊ യേഗതേശം ഒമ്പത് മണിക്കൂറോളം ആയി. കോഴിക്കോട് നിന്നും ഇനി കുറച്ചു ദൂരം മാത്രമേ ഉള്ളു എന്റെ നാട്ടിലെക്‌. ഒരു മണിക്കൂറോളം ഉണ്ടാകും ഇനി അങ്ങോട്ട്.

ഇതിനിടയിൽ ഉച്ചക്ക് ഭക്ഷണം കഴിക്കണം എന്നോ മറ്റു ഇടങ്ങളിൽ ഇനി നിക്കാനോ എനിക്കാകുമായിരുന്നില്ല എത്രയും പെട്ടെന്ന് അവിടെ എത്തണം എന്ന ഒറ്റ ചിന്ത മാത്രമേ ഉള്ളു മനസ്സിൽ.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.