?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

“ കുറെ രാജ്യങ്ങളിൽ പോയിട്ടുണ്ടച്ച “.

“ അതെയോ, ഏതൊക്കെ രാജ്യം കണ്ടു “. ചിന്മയ ഒരു അത്ഭുതതോടെയാണ് ചോദിച്ചത്.

“ അങ്ങനെ ചോദിച്ചാൽ ഏഷ്യ ഭൂഖണ്ഡത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും പോയിട്ടുണ്ട്, പിന്നെ യൂറോപ്പും അമേരിക്കയും അങ്ങനെ കുറെ നാടുകൾ കണ്ടിട്ടുണ്ട് “.

“ അപ്പൊ അവിടത്തെ ഭാഷ ഒക്കെ മോനെ “. അമ്മ
“ അതമ്മേ ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് വലിയ പ്രെശ്നമില്ല “.

“ ഇക്കാ അപ്പൊ ചിലവ് ഒക്കെ എങ്ങനെ ആയിരുന്നു “.

“ ആത്യം ഒക്കെ എന്റെ കയ്യിൽ അത്യാവശ്യം കാഷ്‌ ഉപ്പ ഉണ്ടാക്കിയത് തന്നെ ഉണ്ടായിരുന്നു, അത് ചിലവുകൾ കൂടുതൽ വരുമെന്നറിഞ്ഞപ്പോൾ ഞാൻ ഷെയർ മാർക്കറ്റിൽ കുറച്ചു പണം ഇട്ടിരുന്നു. പിന്നെ ചില ഇടങ്ങളിൽ കുറച്ചു കാല അളവിൽ ഒക്കെ ജോലി ചെയ്തിട്ടുണ്ട്. അതും കൂടാതെ എന്റെ പല ഫീറ്ററുകളും മാഗസിനും, വിഡിയോസും ഒക്കെ ആയി അങ്ങനെയും കുറച്ചു കാശ് ഉണ്ടാക്കിയിരുന്നു. പിന്നെ നമ്മൾ മലയാളികൾ അല്ലെ ഓസിന് പറ്റാവുന്നതും ചെയ്തിട്ടുണ്ട് “.
ഞങ്ങൾ അങ്ങനെ ഓരോ കാര്യം പറഞ്ഞ് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞ് രാഹുലിനെ ഒന്ന് കാണണം എന്ന് തോന്നി.

“ ചിന്മയ, രാഹുൽ മുകളിൽ റൂമിൽ ഇല്ലേ “. ഞാൻ ചിന്മയയോട് ചോദിച്ചു.

“ ഉണ്ട്. പക്ഷെ ഇപ്പോഴും നല്ല ദേഷ്യത്തിലാ “.

“ അത് കുഴപ്പമില്ല ഞാൻ നോക്കി കോളം “. ഞാൻ അതും പറഞ്ഞു അവരുടെ റൂമിനടുത്തേക്ക് നടന്നു.

“ ഇക്കാ ഒരു മിനിറ്റ്‌ മോൾ ഉണ്ട് അകത്ത്. ഏട്ടനോട് ഒപ്പം കളിക്കുകയാ അവളേ ഞാൻ റൂമിന്ന് കൊണ്ടേയെകാം അല്ലെങ്കി നിങ്ങക്ക് സംസാരിക്കാൻ പറ്റില്ല “. ചിന്മയ ഞാൻ റൂമിന് അടുത്ത് എത്തിയതും എന്നെ ബാക്കിൽ നിന്നും വിളിച്ചു പറഞ്ഞിട്ട് റൂമിന്റെ വാതിലും തുറന്ന് ഉള്ളിലേക്കു കയറി. ഞാൻ പുറത്ത് നികുന്നുണ്ടായിരുന്നു. ചിന്മയ രാഹുലുമായി കളിച്ചോണ്ട് ഇരുന്നിരുന്ന മോളെ എടുത്ത് റൂമിൽ നിന്നും പുറത്തേക്ക് പോയി.

“ ഇക്ക ഇനി കയറിക്കോ, ഇവളവിടെ ഇരുന്ന നിങ്ങക്ക് ശല്യമാവും “. ചിന്മയയുടെ ഒക്കത്ത് ഇരിക്കുന്ന മോളെ നോക്കി കൊണ്ട് പറഞ്ഞു. ഞാൻ മോളെ നോക്കി ഒന്ന് ചിരിച്ച്‌ കവിളിൽ ഒന്ന് തൊട്ടു.

ഞാൻ ഉള്ളിൽ കയറിയതും രാഹുലിന്റെ മുഖം മാറുന്നത് എനിക് മനസിലായി.

“ എന്ത് _____ ആട നീ ഇങ്ങോട്ട് വന്നേ. എന്റെ റൂമിന് ഇറങ്ങി പോടാ____ “. കണ്ട പാടെ പച്ചമലയാളം പറയാൻ തുടങ്ങി. അവൻ പറയുന്നത് കേട്ട് ഞാൻ ചിരിച്ച്‌ നിന്നതേ ഉള്ളു.

“ എന്ത് __ കണ്ട് ഇളികാട____, അവന്റെ അമ്മൂമ്മേടെ____ ചിരി “.
ഞാൻ അതെല്ലാം കേട്ട് നിന്നു
“ നിന്നോടല്ലടാ____ ഞാൻ പറയുന്നേ____ പോടാ____ “.

“ നീ പറയാൻ ഉള്ളത് ഒക്കെ പറഞ്ഞോ എന്നെ വിളിക്കാൻ ഉള്ളത് ഒക്കെ വിളിച്ചോ പക്ഷെ നിന്നോട് സംസാരിക്കാതെ ഞാനിവിടെന്ന് പോകില്ല “.

ഞാൻ പറയുന്നത് കേട്ടതും അവൻ പൂര പാട്ട് പാടാൻ തുടങ്ങി. അവൻ പറയുന്നത് എല്ലാം കേട്ടിട്ടും ഒരു കൂസലും ഉണ്ടായിരുന്നില്ല എനിക്.
അവസാനം പറഞ്ഞിട്ട് കാര്യം ഇല്ലാന മനസിലായപ്പോ അവൻ നിർത്തി. ഞാൻ ചിരിച്ചോണ്ട് അവന്റെ അടുത്ത് പോയി ഇരുന്നു.

“ ഡാ നിനക്‌ എന്നെ തല്ലിയ ദേഷ്യം തീരുന്നെങ്കി എന്നെ തല്ലിക്കൊ “. പറഞ്ഞു കഴിയാലും കിട്ടി മോന്തകിട്ട്‌ ഒന്ന്.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.