ഞാൻ അതെ ഇരുത്തം ഇരുന്നു.
“ എന്തിനാടാ വന്നത് ഞങ്ങൾ ചത്തോന്ന് അറിയാൻ വേണ്ടിയോ “.
അമ്മ എന്റെ നേരെ നോക്കിയിട്ട് പറഞ്ഞു. അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.
“ അമ്മക് എന്നെ എന്ത് വേണമെങ്കിലും പറയാം, ഞാൻ എന്റെ ഉമ്മയുടെ സ്ഥാനത്ത് തന്നെയാണ് അമ്മയെയും കണ്ടിട്ടുള്ളത്. എന്നോട് പൊറുക്കണം എന്ന് ഞാൻ പറയില്ല, കാരണം അമ്മ എന്നെ ഒരിക്കലും വെറുത്തിട്ടുണ്ടാവില്ലെന്ന് എനിക്കറിയാം. അന്നത്തെ ആ സാഹചര്യത്തിൽ എല്ലാത്തിൽ നിന്നും ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു അതു കൊണ്ടാണ് ഞാനാരോടും പറയാതെ പോയത്. ഇത്രയും കാലം നിങ്ങളെ ഒക്കെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല. നിങ്ങളെ ഒക്കെ ഒന്നു കണ്ടിട്ട് തിരിച്ചു പോകണം എന്ന് കരുതിയിട്ടാണ് ഞാൻ വന്നത് “.
“ യെന്ത നീ പറഞ്ഞെ “.
“ നിങ്ങൾക് ആർക്കും ഒരു ബുദ്ധിമുട്ടാകില്ല. ഞാൻ പൊക്കോളാം “.
“ നീ പോവോട, ഡാ പറയടാ നീ പോവോന്ന് “. ഞാൻ പറഞ്ഞത് കേട്ട് അവിടെന്ന് എണീറ്റ് എന്റെ നേരെ നിന്ന് കോളറിൽ പിടിച്ചു കവിളിൽ തല്ലിയിട്ടാണ് ചോദിക്കുന്നത്.
“ നീ ഇനി എവിടേക്കും പോകില്ല ഇവിടെ താമസിക്കും, എന്റെ മക്കളിൽ ഒരാളായിട്ട് തന്നെ. എന്റെ വിഷമം കൊണ്ട് പറഞ്ഞു എന്ന് കരുതി ഉടനെ പോകാൻ നിക്കാ നിയ്യ് “.
“ അമ്മേ.. ഞാൻ “.
“ വേണ്ട നീ ഒന്നും എന്നോട് പറയാൻ നിക്കണ്ട. നിന്നെ ഇനി എവിടേക്കും വിടുന്നില്ല. കേട്ടല്ലോ ഇനി ഇവിടുന്ന് പോകാൻ ആണ് തീരുമാനമെങ്കി നിനക് ഇങ്ങനെ ഒരമ്മ ഇല്ല. നീ എന്നെ നിന്റെ ഉമ്മയുടെ സ്ഥാനത്ത് അല്ലെ കാണുന്നെ. അപ്പൊ ഞാൻ പറയുന്നത് അനുസരിക്കുക അത്ര തന്നെ “. പിന്നെ ഞാൻ അമ്മയോട് ഒന്നും മിണ്ടിയില്ല. പക്ഷെ എനിക് ഇവിടെ അധിക നാൾ നിൽക്കാൻ കഴിയില്ല എന്നത് അമ്മയോട് പറയാനും എനിക്കു പറ്റിയില്ല.
അമ്മ പിന്നെ എന്റെ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി ഞാനും അമ്മയോട് ഓരോന്ന് സംസാരിക്കാനും മറുപടി പറയാനും തുടങ്ങി.
“ സംസാരിച്ചു ഇരുന്ന് മറന്നു. വരുന്ന വഴിക്ക് ഒന്നും കഴിച്ചു കാണില്ല. വാ നിനക് ഭക്ഷണം എടുത്ത് വെക്കാം “. അമ്മ അതും പറഞ്ഞ് റൂമിൽ നിന്നും പുറത്ത് ഇറങ്ങി.
“ ചിന്നൂ,,, ചിന്നൂ “.
“ ആ എന്താ അമ്മേ “. മുകളിലേ അവരുടെ മുറിയിൽ നിന്നും ചിന്മയ വിളി കേട്ടു.
“ നീ അവനെയും കൂട്ടി തായോട്ട് ഭകഷണം കഴിക്കാൻ വാ “.
“ താ വരുന്നു അമ്മേ “. അമ്മ അവളുടെ മറുപടി കേട്ടപ്പോൾ അടുക്കളയിലേക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ചിന്മയ മാത്രം മുകളിൽ നിന്നും ഇറങ്ങി വന്നു. ഞാനവിടെ സോഫയിൽ അച്ഛന്റെ കൂടെ ഇരിക്കുക ആയിരുന്നു. എനിക്കുറപ്പായിരുന്നു അവൻ വരില്ലെന്ന്. അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു.
അമ്മയും ചിന്മയായും തീൻ മേശയിൽ ഭക്ഷണം ഒക്കെ എടുത്ത് വച്ചു. ഒരു സത്യക്ക് ഉള്ള വിഭവങ്ങൾ ഉണ്ടായിരുന്നു. ഞാൻ വരുന്നു എന്നറിഞ്ഞ അമ്മ ഉണ്ടാക്കിയതാകും.
ഞാനും അച്ഛനും തീൻ മേശയുടെ സൈഡിൽ ഉള്ള കസേരയിൽ ഇരുന്നു. അമ്മ ചിന്മയയോടും ഇരിക്കാൻ പറഞ്ഞു. ചോർ ഏല്ലാവർക്കും വിളമ്പിയതിന് ശേഷം ഓരോ ഉപ്പേരിയും അച്ചാറും പപ്പടവും എല്ലാം അമ്മ വിളമ്പി തന്നു. എന്നിട്ട് അമ്മ ചിന്മയായുടെ അടുത്ത് ഇരുന്നു.
കുറെ കാലത്തിന് ശേഷമാണ് ഇത്രയും രുചികരമായ ഒരു സത്യ കഴിക്കുന്നത്.
“ ഡാ നീ ലോകം ചുറ്റി കാണാൻ പോയെന്ന് അല്ലെ പറഞ്ഞെ. അപ്പൊ എവിടെ ഒക്കെ പോയി കണ്ടു “. അച്ഛൻ എന്നെ നോക്കി ചോദിച്ചു.
2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️
And all the best for your exam⚡
പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?
പിന്നെന്താ വായിക്കാലോ
സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്.
ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട് വന്നതിന് ശേഷം.
എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.
ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം
Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?
പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു
നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.
ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.
കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.
Twist twist varunnundu…
Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..
Exam okke nannayi eazhuthuka….
❤️❤️❤️❤️
ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.
എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല
❤️❤️❤️???❤️?❤️?❤️???
☮️
മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
❤❤??
അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും
❤️
☮️
Next part eppo vrum
ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും
അടിപൊളി ❤️
ഇനിയും അടിപൊളി ആകാൻ നോക്കാം
ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting
ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്
????????
☮️
❤️❤️❤️❤️❤️❤️❤️???????????????????????????
Waiting for next part
അടുത്ത ഭാഗം തരുന്നതായിരിക്കും
???
☮️