?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

ഞാനൊന്ന് നോർമൽ ആയപ്പോ അവനെ നോക്കി വീണ്ടും ഒന്ന് പുഞ്ചിരിച്ചു. അതിന്റെ മറുപടി എന്നോണം അവനിൽ നിന്നും കലിപ്പോടെ ഉള്ള പച്ച തെറികൾ ആണ് കേട്ടത്.
“ രാഹുലേ നീ അകത്ത് പോ “. ഇനിയും ഇവിടെ ഞങ്ങൾ രണ്ടാളും നിന്ന അടുത്ത അംഗത്തിനുള്ള രംഗം കുറിക്കും എന്നുറപ്പായത് കൊണ്ട് അമ്മയുടെ കല്പന വന്നു.
അമ്മ പറഞ്ഞതും അവൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് ഉള്ളിലേക്കു കയറി പോയി.

അവൻ പോയതും ഞാൻ അമ്മയുടെയും അച്ഛന്റെയും ചിന്മയായുടെയും മുഖത്തെക്ക് നോക്കി ചിരിച്ചു. അവർ മൂന്ന് പേരും എന്നെത്തന്നെ നോക്കി നിൽക്കുക ആണവിടെ. അച്ഛനും അമ്മയും വളരെ ഗവ്‌രവതിൽ തന്നെ നോക്കി നിൽക്കുകയാണ്. പക്ഷെ ചിന്മയുടെ ചുണ്ടിൽ ചെറിയ പുഞ്ചിരി ഉണ്ട്.

ഞാൻ അവിടെന്ന് എണീറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു.

“ അമ്മേ “. പേര് വിളിച്ചതും കവിളടക്കി രണ്ടടിയാണ് മറുപടി ആയി കിട്ടിയത്.

“ അമ്മേന്ന് ഇനി നീ എന്നെ വിളിക്കരുത്. ആരോടും പറയാതെ എങ്ങോട്ടോ പോയത് അല്ലെ, എന്നിട്ട് ഇപ്പൊ കുറെ കൊല്ലങ്ങൾക് ശേഷം വന്നിരിക്കുന്നു. ഇത് വരെയെങ്കിലും നീ ഞങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നെങ്കിലും അനോഷിച്ചോ. ഇത്രയും കാലങ്ങൾക്കിടയിൽ ഞങ്ങളെ ഒക്കെ ഒന്ന് കാണാൻ യെങ്കിലും വന്നോ. ഞാൻ നിന്നെ എന്റെ സ്വന്തം മകനായിട്ട് തന്നെ അല്ലെ കണ്ടിരുന്നേ. എന്നിട്ട് ഒരമ്മയോടും സ്വന്തം കൂടപിറപ്പുകളോടും ചെയ്യുന്ന കാര്യമാണോ നീ ചെയ്‍തത്. നിന്നെ ഒരു നോക്‌ കാണാൻ വേണ്ടി യത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ നിനക്‌. എന്റെ വേതന നിനക്‌ പറഞ്ഞ മനസിലാവില്ല. അതെങ്ങനെ നീ എന്നെ സ്വന്തം അമ്മയായിട്ട് കാണാത്തത് കൊണ്ടല്ലേ “. അമ്മയുടെ വാക്കുകളിൽ എന്നോട് ഉള്ള സ്നേഹവും ഇത്രയും നാൾ കാണാത്തതിലുള്ള പരിഭവവും ഞാൻ ചെയ്‌തതിനോടുള്ള ദേഷ്യവും എല്ലാം ഒരമ്മയുടെ വേദനയും അടങ്ങിയിട്ടുണ്ടായിരുന്നു. ഇതെല്ലം പറഞ്ഞു കഴിഞ്ഞപ്പോളേക്കും ആൾ കരയാൻ തുടങ്ങിയിട്ട് ഉണ്ടായിരുന്നു.

“ അമ്മേ “. ഞാൻ ഒരു നേർത്ത ശബ്ദത്തോടെ വിളിച്ചു.

“ എനിക് നീ പറയുന്നത് ഒന്നും കേൾക്കണ്ട “. അതും പറഞ്ഞിട്ട് കണ്ണും തുടച്ചു ഉള്ളിലേക്കു പോയി. ഞാൻ ആ പോക്ക് നോക്കി നിന്നു.

അമ്മ പോയതും ഞാൻ അച്ഛനെ നോക്കി. അച്ഛനും വേണമെങ്കിൽ എന്നെ തല്ലിക്കൊ എന്ന രീതിയിൽ.

“ ഞാൻ നിന്നെ തല്ലുന്നില്ല, സരസു ( രാഹുലിന്റെ അമ്മയുടെ പേരാണ് സരസ്വതി, അത് ചുരുക്കി വിളിക്കുന്നതാണ് ) പറഞ്ഞതും തന്നതും പിന്നെ അവൻ തന്നതും തന്നെ മതി “ അച്ഛൻ അത് മാത്രം പറഞ്ഞു കൊണ്ട് ഉള്ളിലേക്കു പോയി. അച്ഛൻ പറഞ്ഞതിൽ എന്നോടുള്ള സ്നേഹാം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്നു മനസിലായി.

“ ചിന്മയ, ഇനി നിനക്‌ എന്തെങ്കിലും “. ഇത്രയും നേരം എല്ലാം കണ്ടു കൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു.

“ എന്റെ പേര് ഒക്കെ അറിയോ മുജീബിക്കാക് “. അവൾ അയ്ഷര്യത്തോടെ ചോദിച്ചു.

“ അതൊക്കെ എനിക്കറിയാം “.

“ കിട്ടേണ്ടത് ഒക്കെ കിട്ടിയല്ലോ ഇനി ഞാനായിട്ട് എന്താ തരാൻ ഉള്ളത്. എന്തായാലും ഉള്ളിലോട്ട് പോരെ “. അവൾ അതും പറഞ്ഞോണ്ട് ഉള്ളിലേക്കു കയറാൻ നിന്നു.

“ ചിന്മയ പോവല്ലേ കുറച്ചു സാധനം ബൈക്കിൽ നിന്നും എടുക്കാൻ ഉണ്ട് “.

“ ഓ സോറി സോറി, പെട്ടെന്ന് ഞാൻ സ്രെധിച്ചില്ല, എവിടെയാ സാധനങ്ങൾ “.
ഞാൻ ബൈക്കിൽ ഉണ്ടായിരുന്ന ബാഗുകളും സാധങ്ങളും എല്ലാം ഇറക്കി അവൾക് എടുക്കാൻ കഴിയുന്നത് കൊടുത്തു അവൾ അത് ഉള്ളിലേക്കു കൊണ്ട് പോയി ബാക്കി ഉള്ളത് ഞാനും എടുത്ത് ഉള്ളിലേക്കു കയറി.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.