വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

അപ്പോഴാണ് തങ്ങൾ കൊട്ടാരത്തിന് മുൻവശത്ത് എത്തിയ കാര്യം അവൾ ശ്രദ്ധിക്കുന്നത്…

അവളുടെ ഹൃദയമിടിപ്പ് കൂടി… ഭയം പിന്നെയും സിരകളിൽ പടർന്നു…

“ധൈര്യമായി ഇറങ്ങു….നിന്നോടൊപ്പം ഞാനുണ്ട്….”

അവളുടെ കണ്ണിലെ ഭീതി മനസ്സിലാക്കിയെന്നോണം അവൻ പറഞ്ഞു…

അവളുടെ കരങ്ങളിൽ തന്റെ കരം ചേർത്ത് അവൻ അവളെ വണ്ടിയിൽ നിന്നും ഇറക്കി…

“വരൂ…”

അവൻ തെരേസ്സയെയും കൊണ്ട് ഗേറ്റ് കടന്ന് ആ കൊട്ടാര വളപ്പിലേക്ക് കടന്നു…

ഇരുട്ട് ആകാശത്തെ അപ്പോഴേക്കും മൂടി തുടങ്ങിയിരുന്നു…

അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി… തൊണ്ട വറ്റി വരണ്ടു…

ഭീതിയോടെ ആ കൊട്ടാരത്തിലേക്ക് അവൾ നോക്കി….

“എന്തിനായിരിക്കും ജെറാൾഡ് ഈ കൊട്ടാരം എന്റെ സ്വപ്നങ്ങളിൽ കടന്ന് വരുന്നത്…

ഈ യാത്രയിൽ പോലും അവ എന്നെ വേട്ടയാടുന്നു….

ഒരുപക്ഷേ എന്റെ പൂർവികർ ചെയ്ത പാപങ്ങളുടെ പ്രതികാരം എന്നിലൂടെ തീർക്കുവാൻ ആയിരിക്കുമോ…”

തെരേസ്സ ഇടറിയ ശബ്ദത്തോടെ അവനോട് ചോദിച്ചു…

ജെറാൾഡ് അവളെ നോക്കി പുഞ്ചിരിച്ചു…

“അതേ നിന്റെ പൂർവികർ പാപം ചെയ്ത പാപമാണ്…”

അവൻ പറഞ്ഞു നിർത്തി…

അവൾ പതർച്ചയോടെ അവനെ നോക്കി…

“ഒരു പക്ഷെ ഈ ലോകം വാഴ്ത്തിപ്പാടൻ ഏറ്റവും യോഗ്യനായിരുന്ന…

ലോകം കണ്ട മികച്ച മാന്ത്രികൻമാരിൽ ഒരാളായി ഈ ഭൂമിയിൽ അറിയപ്പെടേണ്ട,,
ലോകം ഇതുവരെ തിരിച്ചറിയാത്ത അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ട ഫ്രഞ്ചമിൻ എന്ന മാന്ത്രികന്റെ കഴിവുകൾ ഈ ലോകത്തെ അറിയിക്കേണ്ടത് ആരാണ്….”

ഒന്ന് നിർത്തി ജെറാൾഡ് തെരേസ്സയെ നോക്കി.

ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി…

“അത് നീയാണ് തെരേസ്സ…. തന്റെ പിതാവിനെ കുറിച്ച് ഈ ലോകത്തോട് വിളിച്ചു പറയാൻ ഏറ്റവും യോഗ്യത നിനക്കാണ്….”

അവന്റെ വാക്കുകൾ ചാട്ടുളി പോലെ അവളുടെ കാതുകളിൽ തുളഞ്ഞു കയറി…

കേട്ടത് വിശ്വസിക്കാനാവാതെ അവൾ അവനെ നോക്കി…

“അതേ അവസാന ശ്വാസത്തിന് മുൻപ് നിന്റെ അമ്മ പറഞ്ഞ കഥ…

മകന്റെ വളർച്ചയിൽ അസൂയ മൂത്ത പിതാവ് തന്നെ സ്വന്തം മകന്റെ തകർച്ചയ്ക്ക് വഴിയൊരുക്കിയ കഥ…

തന്റെ മകനെ കുറിച്ചുള്ള കിംവദന്തികൾ പിതാവ് തന്നെ നാട്ടിൽ പറഞ്ഞു പരത്തി…

ദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന ഫ്രഞ്ചമിൻ അങ്ങനെ നാട്ടുകാർക്ക് സാത്താന്റെ സേവകനായി…

സ്വപ്രയത്നത്തിലൂടെ നേടിയ കഴിവുകൾ സാത്താനെ ആരാധിച്ചു നേടിയതായി…

പല കെട്ട് കഥകളും നാട്ടിൽ കാട്ടുതീ പോലെ പടർന്നു…

അങ്ങനെ ആളുകൾക്കയാൾ വെറുക്കപ്പെട്ടവനായി…

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.