വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

ദേഷ്യത്തോടെയുള്ള അവളുടെ ചോദ്യം അവനെ മൗനിയാക്കി…

തണുപ്പിന്റെ കാഠിന്യം കൂടി വന്നു…

ആകാശത്തെ കാർമേഘങ്ങൾ സന്ധ്യയെ പതിവിൽ കൂടുതൽ ഇരുളിലാഴ്ത്തി…

അവയെ കീറി മുറിച്ചുകൊണ്ട് മിന്നലുകൾ ആകാശത്ത് ചിത്രപ്പണികൾ നടത്തി…

അകലെ ഒരു വെളിച്ചം ഇരുവരും കണ്ടു…

ആ വെളിച്ചമടുക്കുംതോറും അതൊരു വാഹനമാണെന്നു അവർക്ക് മനസ്സിലായി…

അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…

പക്ഷെ ജെറാൾഡിന്റെ ഉള്ളിൽ അപ്പോഴും ആശങ്കയായിരുന്നു…

അത് കൂട്ടാനെന്നോണം വാനിൽ ഇടി നാദം മുഴങ്ങി…

കാർ അവർക്ക് സമീപം നിർത്തി…

അവൻ തുറന്ന കണ്ണുകളുമായി അതിലേക്ക് സൂക്ഷിച്ചു നോക്കി…

നിറഞ്ഞ പുഞ്ചിരിയോടെ ഒരു മധ്യവയസ്‌കൻ കാറിൽ നിന്നും ഇറങ്ങി…

പിന്നിലേക്ക് നീട്ടി വളർത്തിയ നീളൻ മുടി, മുടിയിലും താടിയിലുമായി അവിടിവിടെയായി നര വീണിട്ടുണ്ട്…

വട്ട മുഖത്തിനു ചേർന്ന് കണ്ണടയും ….കോട്ടും സ്വീട്ടുമാണ് വേഷം…

“ഗുഡ് ഈവനിംഗ് സർ…”

“ഗുഡ് ഈവനിംഗ്..”

“സർ.. ഇതാണ് ജെറാൾഡ്…”

തെരേസ്സ അയാൾക്ക് അവനെ പരിചയപ്പെടുത്തി…”

“ഹാലോ മിസ്റ്റർ ജെറാൾഡ്… നൈസ് ടു മീറ്റ് യൂ.. നിങ്ങളെ പറ്റി ഒരുപാട് തെരേസ്സ പറഞ്ഞിട്ടുണ്ട്…”

അയാൾ ആരാണെന്ന് അറിയാനുള്ള അങ്കലാപ്പ് മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ കൂടി അവസാനത്തെ വാചകങ്ങൾ അവന്റെ മനസ്സിനെ കുളിരണിയിച്ചു…

ഹൃദ്യമായ പുഞ്ചിരിയോടെ അവൻ അയാൾക്ക് ഹസ്തദാനം നൽകി…

“ജെറാൾഡ്…. ഇത് ഞങ്ങളുടെ പ്രൊഫസർ ആണ്… വില്യം ബെയിസ്റ്റർ…”

അവൾ അവന് അയാളെ പരിചയപ്പെടുത്തി…

“എന്നാൽ നമുക്ക് പോകാം…”

അയാൾ അവളോട് ചോദിച്ചു…

അവൾ തലയാട്ടി സമ്മതിച്ചു…

മെല്ലെ അവർ മുന്നോട്ട് നടന്നു…

അവളോടൊപ്പം ഉള്ളിലേക്ക് പോകാൻ ജെറാൾഡ് ആഗ്രഹിച്ചെങ്കിലും തെരേസ്സയെ ദിക്കരിച്ച് അവനൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല…

“ജെറാൾഡ് വരുന്നില്ലേ…”

അവരോടൊപ്പം നടക്കാതെ പിന്നിൽ തന്നെ നിൽക്കുന്നത് കണ്ട് വില്യം സംശയ ഭാവത്തോടെ ചോദിച്ചു…

ആ ചോദ്യം ജെറാൾഡിന്റെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളത്തിനു വെളിച്ചം നൽകി…

“ഇല്ല സർ… ജെറിക്ക് ഇതിനോടൊന്നും തീരെ താല്പര്യം ഇല്ല….

വീട്ടിലേക്ക് പോകാൻ ഒരു കൂട്ടിനായി മാത്രമാണ് എന്നോടൊപ്പം വന്നത്…”

അവന്റെ പ്രതീക്ഷകളുടെ അടിവേരറുക്കുന്ന മറുപടിയുമായി തെരേസ്സയെത്തി…

ആകാശത്ത് ഇടി മുഴക്കം വീണ്ടും പ്രതിധ്വനിച്ചു.

വില്യമും തെരേസ്സയും ഗേറ്റ് കടന്ന് ആ കൊട്ടാരത്തിന്റെ

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.