വസന്തം പോയതറിയാതെ -17 [ദാസൻ] 459

അടുത്ത് എത്തി പിടിച്ചെഴുന്നേൽപ്പിച്ച് റൂമിലേക്ക് നടക്കുന്നതിനിടയിൽ അമ്മ തിരിഞ്ഞുനിന്ന് എന്നോട് പറഞ്ഞോ

” മോനും വാ, എനിക്ക് നിങ്ങളോട് രണ്ടുപേരോടും കുറച്ചു സംസാരിക്കാനുണ്ട് ”

ഞാനും അവരോടൊപ്പം റൂമിലേക്ക് പോയി. അമ്മയെ കട്ടിലിൽ ഇരുത്തി അരികിൽ ഗൗരി ഇരുന്നു. അമ്മ

” മോൻ ആ കസേര വലിച്ചിട്ട് ഇങ്ങോട്ട് ഇരിക്കു ”

ഞാൻ കസേര വലിച്ചിട്ട് അമ്മയുടെ അടുത്തിരുന്നു.

” മോനെ, ഇവളുടെ പ്രായത്തിന്റെ തിളപ്പിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി ഇപ്പോൾ, അവൾക്ക് അതിൽ മനസ്താപം ഉണ്ട്. അന്നത്തെ പ്രായത്തിന്റെ പക്വതയില്ലായ്മ ആയി മാത്രമേ അതിനെ കാണേണ്ടതുള്ളൂ. കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനി നിങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങണം, അതാണ് മോന്റെ അമ്മയുടെയും എന്റെയും ആഗ്രഹം. ”

അമ്മയോട് ഇതിനൊന്നും ഞാൻ മറത്തൊന്നും പറഞ്ഞില്ല. പറയാൻ ഇല്ലാതിരുന്നിട്ടല്ല അമ്മയുടെ മനസ്സ് വേദനിപ്പിക്കേണ്ടല്ലോ എന്ന് കരുതി. ഇതൊക്കെ നടക്കുമ്പോൾ എനിക്കും ആ പ്രായത്തിന്റെ തിളപ്പ് തന്നെയായിരുന്നു, അപ്പോൾ ഞാൻ എല്ലാം ക്ഷമിച്ചു. അമ്മയെ സമാധാനിപ്പിക്കാൻ ഞാൻ പറഞ്ഞു

” അമ്മ എന്തിനാണ് ഇതൊക്കെ ഇപ്പോൾ പറയുന്നത്, ഞങ്ങൾ തമ്മിൽ ഒരു വിഷയവും ഇല്ല, ഇതൊക്കെ ഒരു നേരംപോക്ക് അല്ലേ. എന്നാൽ ശരി ഗുഡ്നൈറ്റ് ”

” മോൻ പോവുകയാണോ, എന്നാൽ മോളും പൊയ്ക്കോ ”

ഞാൻ പറഞ്ഞു

” അമ്മയുടെ കാൽ ശരിയാകുന്നതുവരെ ഇവിടെ കിടക്കട്ടെ, എന്തെങ്കിലും അത്യാവശ്യം വന്നാൽ ”

” എനിക്ക് എന്ത് അത്യാവശ്യം. ഞാനിപ്പോൾ കയറിക്കിടന്നാൽ വെളുപ്പിനെ എഴുന്നേൽക്കൂ. അതുകൊണ്ട് മോളും മോന്റെ കൂടെ വരട്ടെ ”

” അവിടെ ആയിരുന്നപ്പോൾ മോൾ ഉണ്ടായിരുന്നു കൂടെ. ഇപ്പോൾ ഇവിടെയാവുമ്പോൾ ആരും ഇല്ലാത്ത അവസ്ഥയല്ലേ. അതുകൊണ്ട് കാല ശരിയാകുന്നതുവരെ ഇവിടെ കിടക്കട്ടെ ”

പിന്നെ അമ്മ ഒന്നും മിണ്ടിയില്ല.ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന് അമ്മയെ അറിയിക്കാൻ ഞാൻ കളക്ടറോടായി

” അമ്മയുടെ കാല് ശരിയാവുന്നതുവരെ ഇവിടെത്തന്നെ കിടക്ക് ”

എന്ന് പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി. ദിവസങ്ങൾ കടന്നുപോകേ അമ്മയുടെ കാലിന്റെ പ്ലാസ്റ്റർ എടുത്തു. ഞാൻ അമ്മയോട് പറഞ്ഞു ഗൗരിയെ ജോലി രാജിവെപ്പിക്കുന്നതിൽ നിന്നും പിൻമാറ്റി, ദിവസവും ഞാൻ കൊണ്ടുപോയി വിടുകയും തിരിച്ച് വിളിച്ചു കൊണ്ടുവരുകയും ചെയ്തു, ചില ദിവസങ്ങളിൽ ഡ്രൈവർ കൊണ്ടുവന്നാക്കും. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുമെങ്കിലും കാര്യമായ സംസാരമൊന്നും ഉണ്ടായിരുന്നില്ല. ആളുകളുടെ മുമ്പിൽ ഞങ്ങൾസ്നേഹനിധികളായ ഭാര്യ ഭർത്താക്കന്മാർ ആയിരുന്നു. ഇതിനിടയിൽ കൊച്ചിയിൽ നിന്നും എന്റെ കുടുംബം വന്നിട്ട് പോയി. പിന്നെയും ദിവസങ്ങൾ കടന്നുപോയി. ഇന്ന് മാസം അവസാനമായതിനാൽ ടൗണിലെ ഓഫീസിൽ കുറച്ച് തിരക്കുണ്ടായിരുന്നു അതുകൊണ്ട്, ഒഫീഷ്യൽ ഡ്രൈവറാണ് ഗൗരിയെ ഫാം ഹൗസിലേക്ക് ആക്കിയത്. ഓഫീസിലെ തിരക്കുകൾ ഒക്കെ തീർത്ത്

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.