വസന്തം പോയതറിയാതെ -17 [ദാസൻ] 458

” അത് ഞാൻ കൊടുത്തല്ലോ ”

” കൊടുത്തു അത് ഞാനും കണ്ടതാണല്ലോ. ബിൽ തുക എത്രയായി എന്ന് പറഞ്ഞില്ല ”

” അതു ഓൾറെഡി കൊടുത്തതാണല്ലോ പിന്നെ പറയേണ്ട കാര്യമില്ലല്ലോ ”

” എന്നാലും എന്റെ ജോലിക്കാരിയുടെ കയ്യിൽ നിന്നും പണം വാങ്ങുന്നത് ശരിയല്ലല്ലോ ”

” അത് എന്റെ ബന്ധുക്കളും മറ്റും ആണല്ലോ ഇത് ചെയ്തത് അതുകൊണ്ട്, ഹോസ്പിറ്റലിലെ ബില്ല് ഞാൻ തന്നെ അടക്കണമല്ലോ ”

” അപ്പോൾ ഇപ്പോഴും നിങ്ങൾക്ക് ആ ബന്ധുക്കൾ ഒക്കെ ഉണ്ടോ? ഞാൻ അറിഞ്ഞിടത്തോളം അവരൊക്കെ നിങ്ങളെ പുറത്താക്കി എന്നാണല്ലോ അറിഞ്ഞത് ”

അതിന് മറുപടി ഉണ്ടായില്ല, ഞാൻ വീണ്ടും മാന്താൻ തന്നെ തീരുമാനിച്ചു.

” അല്ല ഇപ്പോഴും പഴയ കണക്ഷൻ ഒക്കെ ഉണ്ടോ? ”

ഇതൊക്കെ കേട്ട് അണ്ണൻ ചിരിക്കാൻ തുടങ്ങി. ഗൗരിക്ക് അത് കേട്ടപ്പോൾ ദേഷ്യം കൂടി

” ആ ചോദ്യത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല ”

” അർത്ഥം മനസ്സിലാക്കുകയോ മനസ്സിലാക്കാതിരിക്കുകയോ ചെയ്യാം. എന്ന് ചോദ്യം ഹോസ്പിറ്റലിലെ ബില്ലിന്റെ തുകയാണ് ”

” അതുതന്നെയാണ് ഞാൻ ആദ്യം പറഞ്ഞത്. അത് എന്റെ കടമയാണ്. ഇനി മറ്റു വല്ല ചോദ്യങ്ങളും ഉണ്ടെങ്കിൽ ഫാം ഹൗസിൽ എത്തിയിട്ട് ആകാം. ഞാൻ ചോദ്യം ചെയ്യലിന് ഇരുന്നു തരാം, വണ്ടിയിൽ വച്ച് വേണ്ട ”

” ഞാൻ ആര് ചോദ്യംചെയ്യാൻ ”

” ആരാണെന്ന് അറിയില്ല, ഇത് കണ്ടോ? ”

എന്നുപറഞ്ഞാൽ താലിയെടുത്ത് ഉയർത്തിക്കാട്ടി.

” ഇതിന്റെ അവകാശി ”

” ഇപ്പോഴും ആ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലേ ”

” എനിക്ക് മനസ്സിലായി ഈ സംസാരത്തിന്റെ പൊരുൾ. ”

സംസാരത്തിന്റെ വിഷയം മാറ്റാൻ ഞാൻ അണ്ണനോട് ഏതെങ്കിലും ഹോട്ടലിൽ നിർത്തി ചായ കുടിക്കാം എന്ന് പറഞ്ഞു. അതനുസരിച്ച് നല്ലൊരു വെജിറ്റേറിയൻ ഹോട്ടലിൽ വണ്ടി നിർത്തി. വീണ്ടും യാത്ര തുടർന്നപ്പോൾ സംസാരം ഉണ്ടായില്ല, ഫാം ഹൗസിൽ എത്തി ബാഗുകൾ ഒക്കെ അണ്ണൻ കോട്ടേജിൽ എത്തിച്ചു. ഞാൻ റൂമിലേക്ക് ചെന്നപ്പോൾ എന്റെ ബെഡ്ഷീറ്റ് ഒക്കെ കുടഞ്ഞു പില്ലോയുടെ കവറുകളും മാറ്റി ഇരിക്കുകയായിരുന്നു ഗൗരി. അതുകഴിഞ്ഞ് കർട്ടനുകൾ ഒക്കെ നേരെയാക്കുമ്പോഴാണ് ഞാൻ ബാഗിൽ നിന്നും ഡ്രസ്സുകൾ എടുത്ത് ഷെൽഫിൽ വച്ച് സൈഡ് പോക്കറ്റിൽ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നതിനിടയിൽ ഗൗരി അതു കാണുന്നത്. പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ചുവന്നു താക്കോൽ ഉപയോഗിച്ച് ഡ്രോയർ തുറന്ന് ഒരു കൊറിയർ കവർ എന്റെ നേരെ നീട്ടി

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.