വസന്തം പോയതറിയാതെ -17 [ദാസൻ] 458

” നീ ഇപ്പോൾ ഗൗരിയുടെ വണ്ടിയിൽ പോകു, കുറച്ചുദിവസം കഴിയുമ്പോൾ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് അപ്പോൾ കൊണ്ടുവരാം ഈ വണ്ടി ”

അമയും അതിനെ പിന്താങ്ങി, അവസാനം നിവൃത്തിയില്ലാതെ ഗൗരിയുടെ വണ്ടിയിൽ തന്നെ യാത്രക്ക്‌ തയ്യാറായി. വണ്ടിയുടെ താക്കോൽ മോള്, കളക്ടറുടെ കയ്യിൽനിന്നും വാങ്ങി എന്നെ ഏൽപ്പിച്ചു, അതിനുശേഷം കളക്ടറെ ഡ്രൈവറുടെ സൈഡ് സീറ്റിൽ ഇരുത്തി. എന്റെ വണ്ടിയിൽ വച്ചിരുന്ന ബാഗും മറ്റു കാര്യങ്ങളും തീവണ്ടിയുടെ ടിക്കിക്കിയിലേക്ക് വെച്ചു. ഡ്രോയറിൽ ഇരുന്നിരുന്ന ഫോട്ടോയുടെ കവർ ആരും കാണാതിരിക്കാൻ എന്റെ ബാഗിൽ സൂക്ഷിച്ചു. ഇവിടെ ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ കളക്ടർക്ക് ഒരു നെഗറ്റീവ് ആകുമല്ലോ എന്ന് കരുതിയാണ് ഞാനത് ബാഗിൽ വെച്ചത് അവിടെ എത്തിയിട്ട് അത് നശിപ്പിച്ചു കളയണം. യാത്രക്കിടയിൽ ഞങ്ങൾ ഒന്നും മിണ്ടാതിരുന്നതു കൊണ്ട് അമ്മ

” എന്താണ് മക്കളെ നിങ്ങൾ തമ്മിലുള്ള സൗന്ദര്യ പിണക്കം ഇതുവരെ മാറിയില്ലേ ”

ഞാൻ അതിന് മറുപടി കൊടുത്തു

” ഞങ്ങൾ തമ്മിൽ എന്തു പ്രശ്നം, നിങ്ങളെല്ലാവരും അത് തീർത്തല്ലേ വിവാഹം നടത്തിയത് ”

പെട്ടെന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി, ഡ്രൈവ് ചെയ്യുന്നതിനിടയിൽ ആണെങ്കിലും ഒരു നിമിഷം ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ സങ്കടമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാവം. അമ്മ വീണ്ടും

” നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ, എന്തായി മോളെ, നീ മോനോട് സംസാരിച്ചില്ലേ ”

കളക്ടർ തിരിഞ്ഞ് അമ്മയെയും നോക്കി. വീണ്ടും അമ്മ

” അതിന് നീ, എന്നെ തുറിച്ചു നോക്കുന്നത് എന്തിന്? ”

പിന്നീട് ആരും ഒന്നും സംസാരിച്ചില്ല. പാലക്കാട് ടൗൺ എത്തിയപ്പോൾ കളക്ടർ പറഞ്ഞു

” ഞങ്ങളെ കളക്ടറുടെ ബംഗ്ലാവിൽ ഇറക്കിയേക്ക് ”

” അങ്ങനെയല്ലല്ലോ അവരുടെ മുൻപിൽ പറഞ്ഞത് ഇനി പോകണമെന്ന് നിർബന്ധമാണെങ്കിൽ തന്നെ അമ്മയുടെ കാല് ശരിയായിട്ട് പൊയ്ക്കോളൂ ”

” എന്റെ അമ്മയെ നോക്കാൻ എനിക്കറിയാം ”

“ഓ ശരി അങ്ങനെയാവട്ടെ, അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും പട്ടിക്ക് ശൗര്യം. അമ്മ പറയട്ടെ എന്താണ് വേണ്ടത് ”

അമ്മ പറഞ്ഞു

” മോൻ ഫാം ഹൗസിലേക്ക് വണ്ടി തിരിക്ക്, ഇങ്ങനെ പോയാൽ ശരിയാവില്ല. ഇനിയും അകൽച്ച മാറിയില്ല എങ്കിൽ, ഇനിയങ്ങോട്ട് അത് കൂടുകയേയുള്ളൂ. പഴയതുപോലെ നിങ്ങൾ രണ്ട് വ്യക്തികളല്ല, ഭാര്യയും ഭർത്താവുമാണ്. ഇനി ഈ അകൽച്ച കൂടിയാൽ അത് നാശത്തിലെ അവസാനിക്കൂ. മോൻ വണ്ടി ഫാം ഹൗസിലേക്ക് വിട്. ”

ഇപ്പോൾ സമയം ഒരു മണിയോടെ അടുക്കുന്നു അതുകൊണ്ട്, ടൗണിലുള്ള നല്ല വെജിറ്റേറിയൻ ഹോട്ടലിൽ

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.