വസന്തം പോയതറിയാതെ -17 [ദാസൻ] 458

” അങ്ങനെ വിളിച്ചാൽ അവിടുന്ന് കോപിക്കോ, എന്താണെന്ന് വെച്ചാൽ എന്തേ വീട്ടുകാരെ പറ്റിച്ച് വീട്ടിൽനിന്ന സമയം പേര് വിളിച്ചതിന് അവിടുന്ന് പറഞ്ഞത് ‘ നീ എന്റെ പേര് വിളിക്കരുത് ടീച്ചറെ എന്നു വിളിച്ചാൽ മതി ‘ എന്ന് കോപിച്ചുകൊണ്ട് പറഞ്ഞത് ഞാൻ ഇപ്പോഴും മറന്നിട്ടില്ല. അന്ന് മറ്റുള്ളവരുടെ മുൻപിൽ എന്നെ ഏട്ടാ എന്ന് വിളിച്ചത് കൊണ്ടാണ് ഞാൻ, പേര് വിളിച്ചത്. അന്ന് എനിക്ക് കിട്ടിയ മറുപടി ഇപ്പോഴും ഞാൻ ഓർക്കുന്നു. അതുകൊണ്ടാണ് അവരവരുടേതായ സ്ഥാനത്തിനനുസരിച്ചുള്ള ബഹുമാനം തരുന്നത് അല്ലാതെ, ഞാൻ പരിഹസിച്ചതല്ല. അതൊക്കെ നമുക്ക് പതിയെ പറഞ്ഞു തീർക്കാം ഇപ്പോൾ വരു ഭക്ഷണം കഴിക്കാം, നമ്മുടെ പ്രശ്നങ്ങൾ ഇവിടെയുള്ളവരെ അറിയിക്കാതിരിക്കാൻ ശ്രമിക്കാം. ”

എത്രയും പറഞ്ഞപ്പോൾ ചെയറിൽ നിന്നും എഴുന്നേറ്റ് ഞങ്ങളുടെ പുറകെ വന്നു. കളക്ടർ വന്ന ഡൈനിങ് ടേബിളിൽ ഇരുന്നപ്പോൾ എല്ലാവർക്കും ഭക്ഷണം സർവെ ചെയ്തത് ഞാനാണ്. ഞാനും അമ്മയും ഭക്ഷണം കഴിക്കുമ്പോഴും കളക്ടർ ഭക്ഷണത്തിൽ വിരലുകൊണ്ട് വരച്ച് എന്തോ ചിന്തയിലാണ്. ഇടക്കിടക്ക് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ

” കളക്ടർക്ക് നാളെ പോകണോ ”

ചോദ്യഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി

” അല്ല ജോലിക്ക് പോകണോ എന്നാണ് ചോദിച്ചത് ”

അതിന് മറുപടി തന്നത് അമ്മയാണ്

” ഇല്ല മോനെ കുറച്ചുദിവസം കൂടി ലീവ് ഉണ്ട് ”

ഉടനെ കളക്ടറുടെ വയൽ നിന്നും മറുപടി വന്നു

” ഞാൻ ഇനി ജോലിക്കു പോകുന്നില്ല ”

” എന്നെ കല്യാണം കഴിച്ചതിനുള്ള നാണക്കേട് കൊണ്ടാണോ ”

അതിന് രൂക്ഷമായ ഒരു നോട്ടമാണ് എനിക്ക് കിട്ടിയത്. ഉണ്ടക്കണ്ണിയുടെ നോട്ടം കണ്ടോ, ഇപ്പോഴും ആ മുഖത്ത് ധാർഷ്ട്യമാണ്. ഞാൻ പിന്നീട് ഒന്നും ചോദിക്കാൻ നിന്നില്ല, അമ്മയും ഞാനും ഭക്ഷണം കഴിച്ച് എഴുന്നേറ്റു വാഷ് ചെയ്യാൻ താങ്ങി എഴുന്നേൽപ്പിച്ചു വീണ്ടും ഡൈനിങ് ടേബിളിന്റെ കസേരയിൽ കൊണ്ട് ചെന്നെരുത്തി. ഞാനും അമ്മയും കഴിച്ച പ്ലേറ്റുകൾ സിങ്കിൽ വെള്ളം ഒഴിച്ച് ഇട്ടു, ഇതൊക്കെ നോക്കി ഒരാൾ പ്ലേറ്റിൽ പടം വരച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ചോദിച്ചു

” ഭക്ഷണം കഴിക്കു, കിടക്കണ്ടേ ”

ഇത് കേട്ടപ്പോൾ അവൾ എന്നെ സംശയത്തോടെ നോക്കി. അമ്മ പറഞ്ഞു

” മോളെ, ആഹാരം കഴിക്ക്. ഇതൊക്കെ ഒരു തമാശയായി എടുത്താൽ മതി. നിങ്ങൾ ജീവിതം തുടങ്ങുന്നതല്ലേയുള്ളു. ”

കുറച്ച് എന്തോ കഴിച്ചെന്നു വരുത്തി അവിടെ നിന്നും എഴുന്നേറ്റു. ഞാൻ എടുക്കാൻ ശ്രമിച്ചപ്പോൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി. പ്ലേറ്റും മറ്റു പാത്രങ്ങളും എടുത്ത് വെള്ളം ഒഴിച്ചിട്ടു. നടന്ന അമ്മയുടെ

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.