വസന്തം പോയതറിയാതെ -17 [ദാസൻ] 458

Views : 55447

വസന്തം പോയതറിയാതെ -17

Vasantham Poyathariyathe Part 17 | Author : Dhasan

[ Previous Part ] [ www.kadhakal.com]


 

ശരിയാവില്ല അല്ലെങ്കിൽ, മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം. ആ അമ്മയുടെ വിഷമം എനിക്കറിയാം എന്തായാലും നിങ്ങൾ, രാവിലെ തന്നെ ഇങ്ങോട്ട് പുറപ്പെടുക. നിങ്ങളും കൂടി ഉള്ളപ്പോൾ അവനോട് സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ആകാമെന്നാണ് ഞങ്ങൾ കരുതുന്നത്. ”

ഒരുപാട് തടസവാദങ്ങൾ ഉന്നയിച്ചെങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി കൊടുക്കേണ്ടിവന്നു. ഞാൻ ഈ വിവരങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും ഇതിനോട് സമ്മതം അറിയിച്ചു. അമ്മയ്ക്ക് എങ്ങനെയെങ്കിലും ഞങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിക്കണമെന്ന് അതിയായ താല്പര്യമുള്ള കൂട്ടത്തിലാണ്. നാളത്തെ യാത്രയ്ക്കുള്ള ഡ്രസ്സുകൾ പാക്ക് ചെയ്യാൻ അമ്മ ധൃതിപിടിച്ചുകൊണ്ടിരുന്നു. ഈ യാത്ര കൊണ്ട് എല്ലാം ശുഭമായി കലാശിക്കുമെന്ന് അമ്മക്ക് വിശ്വാസം ഉള്ളതുപോലെ.കൊണ്ടുപോകാനുള്ള ഡ്രസ്സുകളൊക്കെ പാക്ക് ചെയ്തു കഴിഞ്ഞപ്പോൾ സമയം ഒരുപാട് വൈകി. പതിവിലും നേരത്തെത്തന്നെ അമ്മ എഴുന്നേറ്റു എന്നെയും വിളിച്ചുണർത്തി. അമ്മയുടെ ആ വ്യഗ്രത കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എല്ലാ അമ്മമാരുടെയും ആധി പെൺമക്കൾ ആണല്ലോ, അവരുടെ കല്യാണം നീണ്ടു പോയാൽ എല്ലാ അമ്മമാരുടെയും മനസ്സു വേദനിക്കും. പണിക്ക് നിൽക്കുന്നവരോടെല്ലാം ഞാൻ വിളിക്കുമ്പോൾ വന്നാൽ മതിയെന്ന് പറഞ്ഞു, ദിവസവും ആരെങ്കിലും വന്ന് ചെടികൾക്ക് വെള്ളമൊഴിക്കണമെന്ന് പറഞ്ഞു ഉറപ്പിച്ചു. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി നിൽക്കുമ്പോഴാണ് കളക്ട്രേറ്റിൽ നിന്നും വിളി വരുന്നത്, ഏതോ മന്ത്രി ഇതുവഴി കടന്നുപോകുമ്പോൾ കളക്ടറേറ്റിൽ കയറാൻ സാധ്യതയുണ്ട് അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ വരെ വരണമെന്ന് പറഞ്ഞു. ഞാൻ മനസ്സുകൊണ്ട് ശപിച്ചു, അയാൾക്ക് വരാൻ കണ്ട സമയം. അമ്മയോട് എത്രയും പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് തിരിച്ചു. അയാളോട് അതുവഴി വന്നുമില്ല, എന്റെ ഉച്ചവരെയുള്ള സമയം പോവുകയും ചെയ്തു. വീണ്ടും വീട്ടിലെത്തി അമ്മയെ കയറ്റി യാത്ര തുടരുമ്പോൾ ഏകദേശം 12 മണിയോട് അടുത്തിരുന്നു. പല ഭാഗങ്ങളിലും ബ്ലോക്കുകളും മറ്റുംകവർ ചെയ്തു സമയം രണ്ടര കഴിഞ്ഞിരുന്നു.കൊച്ചിയിലെ നീണ്ട ബ്ലോക്കിൽ കിടക്കുമ്പോഴാണ് മോള് വിളിക്കുന്നത്,ബ്ലോക്കിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രത്തിനിടയിൽ മോളുടെ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അവിടെ നിന്നെല്ലാം രക്ഷപ്പെട്ടു വീടിനടുത്തുള്ള റോഡിലേക്ക് കടന്നപ്പോൾ അതാ പോകുന്നു വിനുവേട്ടന്റെ, കാർ എന്നെയും കടന്നു. എന്റെ എല്ലാ പ്രതീക്ഷകളും തകർന്ന വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും ഞങ്ങളെയും പ്രതീക്ഷിച്ച സിറ്റൗട്ടിൽ ഉണ്ടായിരുന്നു. എന്നെ കണ്ടതും മോള്

” എന്ത് പണിയാണമ്മെ ഫോൺ എടുക്കാതിരുന്നത്, നിങ്ങൾ ഇവിടെ അടുത്ത് എത്തി എന്ന് അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ കുറച്ചു നേരം കൂടി ഞാൻ പിടിച്ചു നിർത്തുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല, ജസ്റ്റ് മിസ്സ്. ”

Recent Stories

The Author

ദാസൻ

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com