വസന്തം പോയതറിയാതെ -17 [ദാസൻ] 458

” ഇനി ഇവിടെ നിന്നു സമയം കളയണ്ട, നിങ്ങൾക്ക് രണ്ടുപേർക്കും ഒരുപാട് സംസാരിക്കാനുള്ളതല്ലേ ”

ചേട്ടത്തി പറഞ്ഞു

” വിനുവിന്റെ മുറി ഒരുക്കിയിട്ടുണ്ട്, അങ്ങോട്ട് ചെന്നോളൂ ”

ഞാൻ വീണ്ടും അവിടെത്തന്നെ നിൽക്കുന്നത് കണ്ടപ്പോൾ മോള്

” എന്താണ് മണവാട്ടിക്ക് നാണമാകുന്നോ ”

” അല്ല അമ്മ ”

” ഓ അമ്മമ്മയുടെ കാര്യം ആലോചിച്ചാണോ, ഇന്നുമുതൽ അമ്മമ്മ എന്റെ കൂടെയാണ് കിടക്കുന്നത്. ഞാൻ അമ്മമ്മയോട് പറഞ്ഞിട്ടുണ്ട്, എന്റെ മോള് അതൊന്നും ആലോചിക്കേണ്ടട്ടോ, പോയി എന്റെ അച്ഛനെ നോക്കാൻ നോക്ക്. ഞാന് മണവാട്ടിയെ അങ്ങോട്ട് ആക്കിയിട്ട് വരാം വല്യമ്മേ ”

അതും പറഞ്ഞു എന്റെ കൈയും പിടിച്ച് അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു. ഹാളിൽ വിനുവേട്ടനും മറ്റുള്ളവരും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ട് മോള്

” ഇതെന്താണ് ഇവിടെ ആർക്കും ഉറങ്ങണ്ടെ, എല്ലാവരും പോയി കിടക്കാൻ നോക്ക്. അച്ഛാ, അമ്മമ്മയെ എന്റെ മുറിയിലേക്ക് ആക്കിയേക്ക് ”

വിനുവേട്ടൻ അമ്മയെ പതിയെ നടത്തിച്ച് മോളുടെ മുറിയിലേക്ക് ആക്കി. തിരിച്ചുവന്ന വിനുവേട്ടനോട് മോള്

” അച്ഛൻ മുറിയിലേക്ക് പോയ്ക്കോ ”

മറുത്തൊന്നും പറയാതെ ഒരു പാവ കണക്ക് വിനുവേട്ടൻ മുറിയിലേക്ക് കയറിപ്പോയി. ഏട്ടത്തി കൊണ്ടുവന്ന ഒരു ഗ്ലാസ് പാൽ എന്നെ ഏൽപ്പിച്ച് വിനുവേട്ടന്റെ മുറിയിലേക്ക് കയറ്റിവിട്ടു വാതിലടച്ചു മടങ്ങിപ്പോയി. ഞാൻ മുറിയിൽ കയറി ചെല്ലുമ്പോൾ അദ്ദേഹം എന്തോ ആലോചിച്ചു കസേരയിൽ ഇരിക്കുകയായിരുന്നു. എന്റെ കാലടിശബ്ദം കേട്ട് കസേരയിൽ നിന്നും എഴുന്നേറ്റു.

” കളക്ടർക്ക് രണ്ടുമൂന്നു ദിവസത്തെ ക്ഷീണം കാണുമല്ലേ, കയറി കിടന്നോളൂ ”

കട്ടിലിലേക്ക് ചൂണ്ടി പറഞ്ഞു.

” ആ പാൽ കൂടി കുടിച്ചോളൂ കേട്ടോ, എനിക്ക് ശീലമില്ല. വാതിൽ അടച്ച് കുറ്റിയിട്ടേക്കു, ഞാൻ പുറത്തുണ്ടാവും ”

ഇത് പറഞ്ഞു അദ്ദേഹം ബെഡ്ഷീറ്റും തലയിണയും എടുത്ത് പുറത്തേക്ക് പോയി, എനിക്ക് എന്തെങ്കിലും

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.