വസന്തം പോയതറിയാതെ -17 [ദാസൻ] 459

കയറി ഭക്ഷണത്തിന് ഓർഡർ കൊടുക്കുമ്പോഴും കളക്ടറുടെ മുഖം കടന്നൽ കുത്തിയതുപോലെ ആയിരുന്നു. ഭക്ഷണം കഴിഞ്ഞ് ബില്ല് മേശപ്പുറത്ത് വന്നപ്പോൾ കളക്ടർ അതെടുത്തു ബാഗിൽ നിന്നും പൈസ എടുക്കുന്നത് കണ്ട് ഞാൻ

” ഇത്രയും നാളത്തെ ശമ്പളമൊക്കെ സൂക്ഷിച്ചു വെച്ചിട്ടില്ലേ അതിൽനിന്നും, കുറച്ചു പൈസ എനിക്ക് വായ്പ തരണേ. തൽക്കാലം ഈ ബില്ല് ഞാൻ പേ ചെയ്തോളാം ”

എന്നുപറഞ്ഞാൽ കളക്ടറുടെ കയ്യിൽ നിന്നും ബില്ല് ഞാൻ കരസ്ഥമാക്കി. അപ്പോൾ ആ മുഖം കോപം കൊണ്ട് തുടുക്കുന്നത് ഞാൻ കണ്ടു. ഇവളുടെ അഹങ്കാരം ഇപ്പോഴും തീർന്നിട്ടില്ല എന്തായാലും, മോൾക്ക് അമ്മയെ നഷ്ടപ്പെടാൻ പാടില്ലയെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. അവളുടെ കൊമ്പ് അവളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ, അവൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം. ഫാം ഹൗസിൽ എത്തിയപ്പോൾ എല്ലാവർക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു, കളക്ടറുടെ കാറ് ഇവിടെ എല്ലാവർക്കും സുപരിചിതമാണ്. എന്റെ വിവാഹത്തിന്റെ കാര്യം ഇവിടെ, അണ്ണന്മാർക്കും താരക്കും മാത്രമേ അറിയൂ. കാർ വരുന്നത് കണ്ടു താര വണ്ടിയുടെ അടുത്തേക്ക് വന്നു, ഡോർ തുറന്നു കൊടുത്തത് താരയാണ്

” സ്വാഗതം ചേട്ടത്തി ”

അമ്മക്ക് ഡോർ തുറന്നു കൊടുത്തതും, പിടിച്ചു ഇറക്കിയതും താര തന്നെ. അപ്പോഴേക്കും അണ്ണന്മാരും മറ്റു ജോലിക്കാരും ഞങ്ങളുടെ ചുറ്റും കൂടി. താര അവരോടായി പറഞ്ഞു

” ഇനി നിങ്ങൾക്ക് എപ്പോഴും കാണാമല്ലോ, ഇപ്പോൾ അവർ യാത്ര കഴിഞ്ഞു വന്നതാണ് അവരെ അകത്തേക്ക് പോകാൻ അനുവദിക്കണം ”

അണ്ണന്മാർ ഞങ്ങളോട് പറഞ്ഞു.

” നിങ്ങൾ പൊയ്ക്കോളൂ ലഗേജ് ഒക്കെ ഞങ്ങൾ അങ്ങോട്ട് എത്തിച്ചേക്കാം ”

അമ്മയുടെ കൈ എന്റെ തോളിലിട്ട് പതിയെ നടത്തി കോട്ടേജിലേക്ക് കയറി. അമ്മയെ സ്ഥിരം കിടത്തിയിരുന്ന റൂമിലേക്ക് ആക്കി, പുറകെ കളക്ടറും ആ മുറിയിലേക്ക് കയറി. ജോലിക്കാരികൾ ലഗേജ് ഒക്കെ ഹാളിൽ എത്തിച്ചിരുന്നു. എന്റെ ബാഗും മറ്റു സാധനങ്ങളും ഞാൻ മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ ഫ്രഷായി പുറത്തേക്ക് വന്നപ്പോൾ മറ്റു ലഗേജുകൾ ഒന്നും ഹാളിൽ കണ്ടില്ല. ഞാൻ താഴേക്ക് ചെന്ന് അണ്ണന്മാരെ കണ്ടത് ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി, എല്ലാം നല്ല ഭംഗിയായി പോകുന്നു എന്ന് അണ്ണന്മാർ പറഞ്ഞു. വൈകുന്നേരം ചായയുടെ സമയമായപ്പോൾ ജോലിക്കാരിയുടെ കയ്യിൽ മുകളിലേക്ക് ചായ കൊടുത്തുവിട്ടു. ഇത്രയും ദിവസം ഇല്ലാത്തതിന്റെ കുറച്ചു ജോലികൾ എനിക്ക് ചെയ്തുതീർക്കുവാൻ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒന്നും പറയിക്കേണ്ട എന്ന് കരുതി ഭക്ഷണം മുകളിലേക്ക് എടുപ്പിച്ചു ഡൈനിങ് ടേബിളിൽ വെച്ചിട്ട് ജോലിക്കാരികളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു. അവിടെ ടേബിളിന് അരികിലുള്ള ചെയറിൽ ഒരാൾ എന്തോ ചിന്തിച്ചിരിക്കുകയാണ്. ഞാൻ

” അമ്മേ. ഭക്ഷണം വന്നിട്ടുണ്ട് വരൂ നമുക്ക് കഴിക്കാം ”

ഞാൻ അമ്മയെ പിടിച്ചെടുക്കാൻ കട്ടിലിനരികിലേക്ക് ചെന്നു അമ്മയെ പിടിച്ചെടുപ്പിച്ച് പതിയെ നടത്തി കൊണ്ടുപോകുന്നതിനിടയിൽ

” കളക്ടർ വരുന്നില്ലേ, വഴക്കൊക്കെ വഴിയെ നടന്നോട്ടെ ഭക്ഷണത്തിനോട് ദേഷ്യം വേണ്ട ”

” എന്നെ കളക്ടർ എന്ന് വിളിച്ചു ആക്ഷേപിക്കേണ്ട എനിക്കൊരു പേരുണ്ട് അത് വിളിച്ചാൽ മതി “

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.