വസന്തം പോയതറിയാതെ -17 [ദാസൻ] 459

അമ്മമാരും അച്ഛനും ചേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മോൾ ഹാളിലേക്ക് വന്നത്. മോള് മുൻകൈയെടുത്ത് എല്ലാവരെയും അവിടെ നിന്നും മുറികളിലേക്ക് പറഞ്ഞുവിട്ടു, കൂട്ടത്തിൽ എന്നെയും. ഇനി മോളുടെ പ്ലാൻ എന്ത് എന്ന് ആലോചിച്ചു മുറിയിൽ മേശയുടെ അരികിൽ കസേര ഇട്ടിരിക്കുമ്പോഴാണ് ഉച്ചയ്ക്ക് വന്ന കൊറിയർ ഓർമ്മ വന്നത്. ഡ്രോയർ തുറന്ന് കവർ എടുത്തു തുറന്നു നോക്കിയപ്പോൾ കുറച്ച് ഫോട്ടോകളാണ്.ആദ്യം കാണുന്നത് ഷിബുവും കളക്ടർമായുള്ള പ്രണയ നിർഭരമായ ഒന്നര രണ്ടു പഴയ ഫോട്ടോകൾ പിന്നെയും രണ്ടുമൂന്നു ഫോട്ടോകൾ അതൊക്കെ പുതിയതാണ്. സൂട്ടും കോട്ടും ഇട്ട ഒരാൾ കളക്ടറുടെ തോളിൽ പിടിച്ചിരിക്കുന്നു അടുത്തത്, തോളിൽ പിടിച്ച് സൈഡിൽ ചേർന്നു നിൽക്കുമ്പോൾ അയാളുടെ നേരെ തല ചരിച്ച് നോക്കുന്ന കളക്ടർ കൂടാതെ, ഒരു കുറിപ്പും ‘ താങ്കൾക്ക് ഇതുകൂടാതെ നല്ലൊരു വിവാഹ സമ്മാനം പുറകെ വരുന്നുണ്ട് ‘. പുറത്ത് കാൽ പെരുമാറ്റം കേട്ടപ്പോൾ ഞാൻ ആ കവർ ഡ്രോയറിൽ തന്നെ ഇട്ടു, ഇതെല്ലാം ആ ഷിബുവിന്റെ പ്രവർത്തിയാണെന്ന് മനസ്സിലായി. അതെ ഇരിപ്പ് ഇരിക്കുമ്പോഴാണ് കളക്ടർ പാലുമായി മുറിയിലേക്ക് കടന്നുവന്നത്, ഞാൻ എഴുന്നേറ്റ് ബെഡ്ഷീറ്റും തലയിണയും എടുത്ത് കളക്ടറോട് വിശ്രമിക്കാൻ പറഞ്ഞ പുറത്തേക്കിറങ്ങി ബാൽക്കണിയിൽ കിടന്നു. നാളെ ഇവിടെനിന്നും പാലക്കാട്ടേക്ക് പോകണം, തിരക്കിനിടയിൽ അവിടുത്തെ കാര്യങ്ങൾ ഒന്നും അന്വേഷിക്കാൻ സാധിച്ചിട്ടില്ല. നേരം വെളുക്കുന്നത് വരെ കിടന്നുറങ്ങണമെന്ന് കരുതിയതാണ് പക്ഷേ,മുറിയിൽ കൃത്യം നാലുമണിക്ക് തന്നെ എഴുന്നേറ്റു. മുറിയിൽ ചെന്നപ്പോൾ ഒരാൾ കട്ടിലിൽ ചുവരിനോട് ചേർന്ന് മുട്ടുകാലിൽ തലയും കൊടുത്തിരിക്കുകയാണ് എന്നെ കണ്ടപ്പോൾ തലയുയർത്തി നോക്കി, കണ്ടാൽ അറിയാം രാത്രി ഉറങ്ങിയിട്ടില്ല. ബെഡ്ഷീറ്റും തലയിണയും കട്ടിലിൽ വച്ച് കാഷ്വലായി സംസാരിച്ച് നടക്കാൻ ഇറങ്ങി. എല്ലായിടവും ഒന്ന് കറങ്ങി തിരിച്ചു വന്നപ്പോഴേക്കും ബ്രേക്ഫാസ്റ്റ് റെഡിയായിരുന്നു. കഴിക്കുന്നതിനിടയിൽ ഞാൻ

” ഞാൻ പാലക്കാട് പോയാലോ എന്ന് ആലോചിക്കുകയാണ്, കുറച്ചു ദിവസങ്ങളായി ടൗണിലെയും മറ്റും കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുന്നില്ല ”

ഇതുകേട്ട് അമ്മ പറഞ്ഞു

” നീ ഒറ്റക്കാണോ പോകുന്നത്, അപ്പോൾ ഗൗരിയെ കൊണ്ടുപോകുന്നില്ലേ ”

എന്തു പറയണമെന്ന് അറിയാതെ ഞാൻ ഉഴലുന്നത് കണ്ട് ഗൗരി

” ഞങ്ങളും പോയാലോ എന്ന് ആലോചിക്കുകയാണ്, കുറച്ച് ദിവസത്തെ ലീവ് എടുത്തിട്ടുള്ളൂ. ”

അമ്മയുടെ അടുത്ത ചോദ്യം

” ഫാം ഹൗസിൽ നിന്നും മോൾ എങ്ങനെ ജോലിക്ക് പോകും ”

കളക്ടറുടെ മറുപടി എന്നെ ആശ്ചര്യപ്പെടുത്തി

” അതിന് ഏട്ടൻ ഉണ്ടല്ലോ, ദിവസവും എന്നെ ഓഫീസിൽ കൊണ്ടുപോയി തിരിച്ച് കൊണ്ടുവരും ”

ഇത് കേട്ട് ഞാൻ കളക്ടറുടെ മുഖത്തേക്ക് നോക്കി, എന്നെ ശ്രദ്ധിക്കുന്നതേയില്ല. പ്രഭാതഭക്ഷണവും കഴിഞ്ഞ് രണ്ടു വണ്ടിയിൽ പുറപ്പെടാൻ നേരം ചേട്ടൻ വന്നു പറഞ്ഞു

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.