പറയാൻ കഴിയുന്നതിനു മുമ്പ് വാതിൽ അടഞ്ഞു. ഞാൻ പുറത്തിറങ്ങി നോക്കുമ്പോൾ അദ്ദേഹം മുകളിലുള്ള ബാൽക്കണിയിൽ സീറ്റ് വിരിച്ചു കിടന്നിരുന്നു. മുറിയിൽ കയറി ഞാൻ കട്ടിലിൽകയറി ചുമരിൽ ചാരി ഇരുന്നു, അദ്ദേഹത്തിന് ഈ വിവാഹത്തോട് സമ്മതം അല്ലായിരുന്നോ. ഓരോന്ന് ആലോചിച്ച് ഉറങ്ങാതെ ഞാൻ അതെ ഇരിപ്പ് ഇരുന്നു, വെളുപ്പിന് നാലു മണിയായപ്പോൾ അദ്ദേഹം മുറിയിലേക്ക് കയറി വന്ന എന്നെ കണ്ടു
” എന്തായി കളക്ടറെ ഉറങ്ങിയില്ലേ? രണ്ടുദിവസത്തെ ക്ഷീണം ഉണ്ടായതല്ല കിടന്ന് ഉറങ്ങാമായിരുന്നല്ലോ ”
ഞാൻ മുഖമുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി, അദ്ദേഹം ബെഡ്ഷീറ്റും തലയിണയും കട്ടിലിൽ വച്ച് പുറത്തേക്കിറങ്ങി. ജനലിലൂടെ നോക്കിയ ഞാൻ കണ്ടത് ഗേറ്റ് കടന്ന്, കൈവീശി നടന്നു പോകുന്ന അദ്ദേഹത്തെയാണ്. സ്ഥിരം ഈ നേരത്ത് എഴുന്നേറ്റ് ഒരു നടപ്പുള്ളതാണ്, ഫാം ഹൗസിൽ ആയിരുന്നപ്പോൾ ഡയറി ഫാമിലേക്ക് നടക്കും. അദ്ദേഹത്തിന് സമ്മതം അല്ലായിരുന്നുവെങ്കിൽ എന്തിന് ഈ വിവാഹത്തിന് സമ്മതിച്ചു, മോളുടെയും മറ്റും സമ്മർദ്ദത്തിന് വഴങ്ങി ആയിരിക്കും ഈ വിവാഹം. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരിക്കും
?( വിനുവിന്റെ വീക്ഷണം )
വിവാഹത്തിന് സമ്മതമാണ് എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി പിന്മാറാൻ കഴിയില്ല. എന്തായാലും അവരെല്ലാം കൂടി ആലോചിച്ച് തീയതിയൊക്കെ ഫിക്സ് ചെയ്യുമ്പോഴേക്കും ഒരു മാസം പിടിക്കും. എങ്ങനെ ആലോചിച്ചു കിടന്നുറങ്ങി. വെളുപ്പിനെ എഴുന്നേറ്റ് ഫാം ഹൗസിലേക്ക് പോകുന്നതിനിടയിൽ, ഇന്ന് തിങ്കളാഴ്ച ആണല്ലോ ടൗണിലെ ഓഫീസിൽ വരെ ഒന്ന് പോകേണ്ടിവരും കുറച്ചു ദിവസങ്ങളായി ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. അമ്മയെ തനിച്ചാക്കി എങ്ങും പോകാൻ കഴിയുമായിരുന്നില്ല, ഈ ദിവസങ്ങളിൽ ഒന്നുകിൽ അണ്ണൻ അല്ലെങ്കിൽ താരയാണ് കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്. ഏതായാലും ഇനിയുള്ള ദിവസങ്ങൾ കാര്യങ്ങളിൽ ശ്രദ്ധ കൂടുതൽ വേണ്ടിയിരിക്കുന്നു. ടൗണിൽ പോയി തിരിച്ചു വരുന്ന വഴി ഏകദേശം നാലുമണിയോടെ ചേട്ടൻ വിളിച്ചു, നാളെ രാവിലെ തന്നെ അവിടെ എത്തണമെന്നാണ് പറഞ്ഞത്. എന്താണ് കാര്യം എന്ന് ചോദിച്ചിട്ട്, നീ ഇങ്ങോട്ട് വാ ബാക്കിയൊക്കെ നേരിട്ട് സംസാരിക്കാം എന്നാണ് പറഞ്ഞത്. അണ്ണന്മാരെയും താരയെയും കാര്യങ്ങൾ പറഞ്ഞ ഏൽപ്പിച്ച് രാവിലെതന്നെ കൊച്ചിയിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയപ്പോഴാണ് കഴുത്തിൽ കുരുക്ക് ഇത്ര പെട്ടെന്ന് വീണു എന്നറിഞ്ഞത്. വെള്ളിയാഴ്ച വിവാഹം നിശ്ചയിച്ചിട്ട് എന്നെ വിളിച്ചു വരുത്തിയതാണ്. പിന്നീടുള്ള ദിവസങ്ങൾ മറ്റുള്ളവരുടെ നിർദ്ദേശപ്രകാരം നിന്നുകൊടുക്കുകയേ നിർവാഹം ഉണ്ടായിരുന്നുള്ളൂ. അന്ന് നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് പറഞ്ഞ വാക്കുകൾ ഇത്ര പെട്ടെന്ന് തലയിൽ കൊടുവാളായി വീഴുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ആർക്കോവേണ്ടി ചെയ്യുന്നതുപോലെ എനിക്ക് എല്ലാം ഒരു പ്രഹസനമായിരുന്നു, കളക്ടർക്ക് അങ്ങനെയായിരുന്നു എന്ന് എനിക്കറിയില്ല. മോൾക്കും രണ്ട് അമ്മമാർക്കും വിവാഹത്തിന്റെ സമയത്ത് വളരെ സന്തോഷമായിരുന്നു. വിവാഹം അവരുടെ താല്പര്യ പ്രകാരം നല്ല രീതിയിൽ തന്നെ നടന്നു. താലികെട്ട് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ എനിക്ക് ഒരു കൊറിയർ കിട്ടി, അന്നേരം തിരക്കായതിനാൽ ഞാൻ ആ കവർ എന്റെ മുറിയിൽ മേശയുടെ ഡ്രോയറിൽ സൂക്ഷിച്ചു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. ഞാനെന്റെ കൂട്ടുകാരെയൊക്കെ കണ്ടു, അവർ യാത്ര പറഞ്ഞു പോയതിനുശേഷം രാത്രി ഭക്ഷണവും കഴിഞ്ഞ്, രണ്ട്
Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
Avan anubhavichathu muyuvan onnum illathe aayi poyi.
Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil
നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ് ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്