വസന്തം പോയതറിയാതെ -17 [ദാസൻ] 459

” ഇതല്ലേ ബാഗിൽ അന്വേഷിക്കുന്നത് ”

ഞാൻ അതല്ല അന്വേഷിച്ചത് സൈഡ് പോക്കറ്റിൽ എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു. ഏതായാലും അതെടുത്ത് തന്നതല്ലേ ഞാനത് വാങ്ങി. അപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു. ഗൗരി പിന്നീട് അവിടെ നിന്നില്ല റൂമിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ പുറത്തിറങ്ങി നോക്കിയെങ്കിലും ആളെ ഹാളിൽ കണ്ടില്ല മറ്റ് രണ്ടും റൂമുകളിൽ നോക്കിയിട്ടും കാണാതായപ്പോൾ ബാൽക്കണിയിൽ നോക്കി. പുറം തിരിഞ്ഞു നിന്ന് കരയുകയാണെന്ന് ശരീരഭാഷ കണ്ടാൽ അറിയാം. ഞാൻ അടുത്ത് ചെന്ന് തോളിൽ കൈവച്ചു ഉടനെ, തിരിഞ്ഞ് എന്നെ കവർ ചെയ്തു മുറിയിലേക്ക് പോയി. പുറകെ ചെന്ന ഞാൻ

” ഞാൻ ഇതല്ല നോക്കിയത്, ബാഗിന്റെ സൈഡ് പോക്കറ്റിൽ വേറെ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുകയായിരുന്നു. ”

” ഏട്ടന് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ, ഞാൻ അപ്പുറത്ത് താരയോടൊപ്പം നിന്നോളാം, ഏട്ടന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല തൽക്കാലം ജീവിക്കാൻ ഒരു ജോലി എനിക്ക് തന്നാൽ മതി ”

” ഇപ്പോഴും പഴയ ഗർവ് ഒന്നും മാറിയിട്ടില്ല അല്ലേ, അതിന്റെ പ്രതിഫലനമാണല്ലോ ഈ പറയുന്നതൊക്കെ ”

” അല്ല ഏട്ടാ. ഒരിക്കൽ ഞാൻ കാണിച്ച ഗർവിന്റേയും അഹങ്കാരത്തിന്റെയും ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏട്ടനോട് ഞാൻ മാപ്പ് ചോദിക്കുന്നു, ഇതു പറയാൻ ഞാൻ പല ആവർത്തി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല ”

” എന്നോട് മാപ്പ് ഒന്നും പറയേണ്ട കാര്യമില്ല, എനിക്ക് ആരോടും ദേഷ്യമില്ല. പിന്നെ ഈ ഫോട്ടോ….. ”

തന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി ഗൗരി ആദ്യം മുതൽ ഇതുവരെയുള്ള എല്ലാ സംഭവങ്ങൾക്കും മാപ്പ് പറയുകയും ഫോട്ടോയുടെ ചരിത്രം പറയുകയും ചെയ്തു എന്റെ കാൽക്കൽ വീണു കരഞ്ഞു. ഞാൻ ഗൗരിയെ രണ്ടു കൈകൾ കൊണ്ടും തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ച്

” എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഞാൻ പല പ്രാവശ്യം പല രീതിയിൽ സംസാരിക്കാൻ ശ്രമിച്ചിട്ടും എന്നോടാണ് ഗൗരി മിണ്ടാതിരുന്നത്. മോള് അമ്മയായി തെരഞ്ഞെടുത്തപ്പോൾ മുതൽ ഞാനും അത് അംഗീകരിച്ചു. അപ്പോഴും എന്നോട് അകലം പാലിച്ചു നിന്നത് കളക്ടർ ആണ് ”

” ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ കളക്ടർ എന്ന് വിളിച്ച് ആക്ഷേപിക്കരുതെന്ന് ”

ഗൗരി ദേശത്തോടെയാണ് അത് പറഞ്ഞത്. ഞാൻ ചോദിച്ചു

” കളക്ടർ എന്നത് ഇത്ര മോശം പേരാണോ ”

” എനിക്ക് നല്ല പേരുള്ളപ്പോൾ കളക്ടർ എന്ന് വിളിക്കുന്നത് എന്നെ ആക്ഷേപിക്കുന്നതിന് തുല്യം തന്നെയാണ് എന്നെ, അങ്ങനെ വിളിക്കരുത് ”

” വിളിച്ചാൽ ”

” കൊല്ലും ഞാൻ ”

എന്നു പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു ഷർട്ടിന്റെ ബട്ടൺസ് വലിച്ചു പൊട്ടിച്ചു. എന്റെ നെഞ്ചിലെ രോമങ്ങൾ

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.