ഞാൻ എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കി,എന്താണ് എല്ലാവരുടെയും മുഖത്ത് മിന്നിമറയുന്ന ഭാവമെന്ന് അറിയാൻ. ഞാനും മോളും കൂടി അമ്മയെ പിടിച്ചിറക്കി അകത്തേക്ക് കൊണ്ടുവരുന്നവഴി വിനുവേട്ടന്റെ അമ്മ, എന്റെ അമ്മയോട്
” അതെ, ഏറ്റവും അടുത്ത ദിവസം തന്നെ ഇവരുടെ കാര്യം നടത്തണം. ഞങ്ങൾ അവനോട് സംസാരിച്ച് ശരിയാക്കിയിട്ടുണ്ട് ”
ഞാൻ പറഞ്ഞു
” ഞാൻ വിനുവേട്ടനോട് ഇതുവരെ ഒന്ന് സംസാരിച്ചിട്ടില്ല ”
വിനുവേട്ടന്റെ അമ്മ പറഞ്ഞു
” ഇനി ഇതൊക്കെ കഴിഞ്ഞിട്ട് നിങ്ങൾ വിശദമായി സംസാരിച്ചു കൊള്ളൂ ”
എന്നാലും എന്റെ മനസ്സ് വേപുഥ പൂണ്ടു.പിന്നെ എല്ലാം വളരെ പെട്ടെന്നുതന്നെയായിരുന്നു, അടുത്ത ദിവസം തന്നെ മുഹൂർത്തം നോക്കാൻ ഏട്ടൻ കണിയാന്റെ അടുത്ത് പോയി. വെള്ളിയാഴ്ച ഒരു നല്ല മുഹൂർത്തമുണ്ട് എന്ന് കണിയാൻ കുറിച്ചു കൊടുത്തു. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു, ചൊവ്വാഴ്ച തന്നെ വിനുവേട്ടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി.മൂന്നുദിവസം കൂടെയുണ്ടായിട്ടും എനിക്കൊന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടിയില്. കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കലും ആഭരണം എടുക്കലും എല്ലാത്തിന്റെയും തിരക്കിലായിരുന്നു. മോളുടെ നിർബന്ധപ്രകാരംഎല്ലാം വിനുവേട്ടനെ കൊണ്ട് ചെയ്യിച്ചു, ആഭരണം ആയാലും ഡ്രസ്സ് ആയാലും എന്നെക്കൊണ്ട് സെലക്ട് ചെയ്യിച്ചു ഞാൻ വിമ്മിഷ്ടപ്പെട്ട് ഇരിക്കുന്നത് കാണുമ്പോൾ ചെവിയിൽ വന്ന്
” എന്റെ പുതുമണവാട്ടി ഇങ്ങനെ നാണിച്ചിരിക്കാതെ ”
ആഭരണങ്ങൾ എടുക്കുമ്പോൾ ഓരോന്നും എടുത്ത് അണിയിച്ച് കണ്ണാടിയെടുത്ത് എന്റെ നേരെ പിടിക്കും. എല്ലാം വില കൂടിയ ഡ്രസ്സുകളും ആഭരണങ്ങളും ആണ് എടുത്തത്. ഡ്രസ്സുകൾ അപ്പോൾ തന്നെ എത്രയും വേഗം കിട്ടുന്ന തരത്തിൽ തയ്ക്കാൻ കൊടുത്തു. വിനുവേട്ടനും ചേട്ടനും സമയമുണ്ടായിരുന്നില്ല, ഇതിനിടയിൽ അമ്മാവന്മാർ നേരത്തെ വന്നു, പിന്നെയെല്ലാം അവരുടെ നിർദ്ദേശപ്രകാരമാണ് നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു, അടുത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു കെട്ട്. വിനുവേട്ടൻ എന്റെ കഴുത്തിൽ താലികെട്ടുമ്പോൾഞാൻ മറ്റൊരു ലോകത്തായിരുന്നു.കാരണം ഇങ്ങനെ ഒരു മുഹൂർത്തം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും നടക്കും എന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. മോള് വലിയ സന്തോഷത്തിലായിരുന്നു, എല്ലാത്തിനും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.എന്റെ ഭാഗത്ത് നിന്നും പറയത്തക്ക ആരും ഉണ്ടായിരുന്നില്ല, വിനുവേട്ടന്റെ അമ്മാവന്മാരും അവരുടെ മക്കളും പിന്നെ കൂട്ടുകാരും. കല്യാണം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. പിന്നെ അവശേഷിച്ചത്, ഞങ്ങൾ വീട്ടുകാർ മാത്രം. രാത്രി ഭക്ഷണത്തിനുശേഷം പാത്രങ്ങളൊക്കെ എടുത്തു വയ്ക്കാനും കഴുകാനും അടുക്കളയിൽ ചെന്നപ്പോൾ മോളും ഏട്ടത്തിയും എന്നെ അതിന് അനുവദിച്ചില്ല. എന്നിട്ടും അടുക്കളയിൽ തന്നെ തായം കളിച്ചു നിന്നപ്പോൾ മോള്
Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
Avan anubhavichathu muyuvan onnum illathe aayi poyi.
Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil
നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ് ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്