വസന്തം പോയതറിയാതെ -17 [ദാസൻ] 459

” അതിനെന്താ നമുക്ക് ആലോചിക്കാം ”

ഇതുമാത്രമേ ഞാൻ പറഞ്ഞുള്ളു. ഇപ്പോഴും മനസ്സ് തുറന്ന് സംസാരിക്കാൻ ഗൗരി തയ്യാറല്ല. ഇങ്ങിനെ തന്നെ മുന്നോട്ടു പോകട്ടെ. പിന്നെയും ഒന്ന് രണ്ടു ദിവസം കടന്നു പോയി, ഇന്ന് ഡിസ്ചാർജ് ആകുന്ന ദിവസമാണ്. ഇന്നലെ എന്നോട് പറഞ്ഞിട്ട് ഗൗരി പുറത്തു പോയി മടങ്ങി വന്നത് ഏകദേശം രണ്ടര മണിക്കൂർ എടുത്താണ്. രാവിലെ ചേട്ടൻ എത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഉച്ചയാകുന്നു, ഇതുവരെ എത്തിയില്ല. കാണാത്തതിനാൽ വിളിച്ചു നോക്കിയപ്പോൾ അച്ഛന് സുഖമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ പോയിരുന്നു, കൊച്ചിയിൽ നിന്നും ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഗൗരി പറഞ്ഞു

“ഏട്ടനോട് ഇനിയിപ്പോൾ വരേണ്ട എന്ന് പറയു, ഇവിടത്തെ കാര്യങ്ങൾ നമുക്ക് മാനേജ് ചെയ്യാം ”

ഞാൻ ചേട്ടനെ വിളിച്ചു വിവരം പറഞ്ഞു. മുരുകൻ അണ്ണനെ വിളിച്ചു, വരുമ്പോൾ ക്യാഷുമായി വേഗം വരാൻ പറഞ്ഞു. അണ്ണൻ എത്തുന്നതിനുമുമ്പ് ബില്ല് വന്നു. അതും വാങ്ങി ഗൗരി ഹാൻഡ്‌ബാഗുമെടുത്തു വെളിയിലേക്ക് പോയി. ബില്ല് പേ ചെയ്യാൻ പോയതായിരിക്കും, അധികം വൈകാതെ ആള് തിരിച്ചെത്തി, കയ്യിൽ ഒരു കവർ ഉണ്ട് അത് മെഡിസിൻ ആണെന്ന് തോന്നുന്നു. ആ കവർ എടുത്ത് ഒരു ബാഗിൽ വെച്ചു, കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ ഒതുക്കി വെച്ചു അപ്പോഴേക്കും അണ്ണൻ എത്തി. കുറെ സാധനങ്ങൾ അണ്ണൻ എടുത്തു ബാക്കി ഗൗരിയും. പോകുന്ന വഴി നഴ്സിംഗ് റൂമിൽ കയറി അവരോട്, നന്ദി പറഞ്ഞിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. വണ്ടിയിൽ കയറുന്നതിനു മുമ്പ് അണ്ണൻ പറഞ്ഞു

” രണ്ടുപേരും പുറകിൽ ഇരുന്നാൽ മതി അതാണ്, നല്ലത്. ”

ഞാൻ ഫ്രന്റിൽ ഇരിക്കാം എന്ന് ഒരുപാട് നിർബന്ധിച്ചെങ്കിലും അണ്ണൻ അതിനു വഴങ്ങിയില്ല. പുറകിൽ ഞങ്ങൾ രണ്ടുപേരും, രണ്ട് സൈഡിലായി ഇരിപ്പുറപ്പിച്ചു. പോകുന്ന വഴി ഞാൻ ഇടക്ക് ഗൗരിയെ ശ്രദ്ധിച്ചപ്പോൾ ഗൗരവത്തിൽ പുറത്തേക്ക് നോക്കി ഇരിക്കുന്നതാണ് കണ്ടത്. എന്തെങ്കിലും സംസാരിക്കേണ്ട എന്ന് കരുതി ഞാൻ

” മാഷേ…. ”

ആദ്യം ശ്രദ്ധിച്ചില്ല. വീണ്ടും മുഖത്തിനു മുമ്പിൽ കൈ ഉയർത്തി ഞാൻ

” മാഷേ ”

” ഞാൻ മാഷ് ഒന്നുമല്ല ”

” ഒരു ഹെഡ്മിസ്ട്രസിനെ പോലെ ഇരിക്കുന്നത് കണ്ടിട്ട് വിളിച്ചതാണ് ”

എന്തിനാണ് വിളിച്ചതെന്ന് ഭാവത്തിൽ എന്റെ നേരെ തിരിഞ്ഞു.

” എത്രയായി എന്ന് പറഞ്ഞില്ലല്ലോ ”

” എന്ത്? ”

” അല്ലേ, ഹോസ്പിറ്റലിലെ ബില്ല് “

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.