വസന്തം പോയതറിയാതെ -17 [ദാസൻ] 459

എന്റെ കിടപ്പ് കണ്ടിട്ട് ആകണം ഗൗരി, എന്റെ അരികിൽ വന്നു. എന്താണ് തലതിരിച്ചു കിടക്കുന്നതെന്നറിയാനാകണം എതിർവശത്തു വന്നു നോക്കി. വായിൽ നിറയെ ചോര കണ്ടിട്ട് ആകണം ഗൗരി കരയാൻ തുടങ്ങി, സ്ഥലകാലബോധം വീണ്ടെടുത്ത് ഗൗരി, റൂമിന് വെളിയിലേക്കോടി. ഉടനെ രണ്ട് നേഴ്സുമാർ ഓടിയെത്തി, പുറകെ ഡോക്ടറും. അവർ ബലം പ്രയോഗിച്ച് എന്റെ വായ തുറന്ന് ചുണ്ട് മോചിപ്പിച്ചു. അതിനുശേഷം ഒരു ഇഞ്ചക്ഷൻ എടുത്തു, ഏതാനും നിമിഷങ്ങൾക്കകം ഞാൻ മയക്കത്തിലേക്ക് വീണു. നേരം വെളുത്തിട്ടാണ് എഴുന്നേൽക്കുന്നത്, ഇപ്പോൾ കട്ടിലിൽ ഞാൻ നേരെയാണ് കിടക്കുന്നത് ഇന്നലത്തെ, പൊസിഷൻ മാറി. നോക്കുമ്പോൾ കട്ടിലിനരികിൽ കസേരയിട്ട് ബെഡിൽ തലയും വെച്ച്, എന്റെ കയ്യിൽ ഒരു കയ്യും വച്ച് ഗൗരി മയങ്ങുന്നു. എന്റെ കയ്യിൽ കൈ വച്ചിരിക്കുന്നത് ഞാൻ ഉണർന്നാൽ അറിയാനാണ്. എന്റെ കൈയൊന്ന് അനങ്ങിയപ്പോൾ ആള് ഉണർന്നു, പെട്ടെന്ന് കൈ പിൻവലിച്ചു ബെഡിൽ നിന്നും തല ഉയർത്തി, എഴുന്നേറ്റു. എന്നോടായി പറഞ്ഞു.

” രണ്ടുദിവസത്തേക്ക് സംസാരിക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇന്നലെ സംസാരിച്ചതാണ് വേദനയ്ക്ക് കാരണം അതുകൊണ്ട്, സംസാരം വേണ്ട. ചായ എടുക്കട്ടെ? ”

എന്റെ കീഴച്ചുണ്ട് വല്ലാതെ തടിച്ചിരിക്കുന്നത് പോലെ, ഇന്നലെ അമ്മാതിരിയുള്ള കടിയല്ലേ കടിച്ചത്. ചായ എടുക്കട്ടെ എന്ന് ചോദിച്ചതിന് ആയിക്കോട്ടെ എന്ന വിധത്തിൽ തല പതിയെ ചലിപ്പിച്ചു. ഫ്ലാസ്കിൽ നിന്നും ഗ്ലാസിലേക്ക് ചായ പകർന്നു സ്പൂണുമായി എന്റെ അരികിലേക്ക് വന്നു. ഇപ്പോൾ ആളുടെ തോളിൽ ഒരു ടർക്കി കൂടി ഉണ്ട്. ഓരോ സ്പൂണായി വായിലേക്ക് പകർന്നു തന്നു. കഴിഞ്ഞപ്പോൾ തോളിൽ കിടക്കുന്ന ടർക്കി കൊണ്ട് ചുണ്ട് പതിയെ തുടച്ചു. പതിയെയാണ് തുടർച്ചതെങ്കിലും എനിക്ക് വേദനിച്ചു, ഇന്നലത്തെ കടിയുടെ പരിണിതഫലം. 8:30 ആയപ്പോൾ ബ്രേക്ക് ഫാസ്റ്റ് വന്നു, ഇഡലിയാണ്. ഗൗരി ഫ്രഷ് ആകാൻ പോകുന്നതിനു മുമ്പ് യൂറിൻ എടുത്ത് കളഞ്ഞ് ബെഡ്‌ പാൻ കഴുകിവെച്ചു. ഫ്രഷായി വന്നതിനു ശേഷം രണ്ട് ഇഡലി എടുത്ത് നല്ലവണ്ണം ഉടച്ച് കുറേശ്ശെയായി എന്റെ വായിൽ വച്ചുതന്നു, ഒപ്പം സ്പൂണിൽ വെള്ളവും. ഞാൻ കഴിച്ചു കഴിഞ്ഞതിനു ശേഷം എന്റെ ചുണ്ട് വെള്ളം കൊണ്ട് പതിയെ തുടച്ച് ടർക്കികൊണ്ട് ഒപ്പിയെടുത്തു. അതിനുശേഷം രണ്ട് ഇഡലിയെടുത്ത് ഗൗരിയും കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വയറിന് അസ്വസ്ഥത തോന്നിത്തുടങ്ങി, എങ്ങനെ പറയും. എന്റെ മുഖഭാവം കണ്ടിട്ടോ എന്തോ അടുത്തുവന്ന്

” ബെഡ്‌ പാൻ വെക്കണോ? ”

എന്ന് ചോദിച്ചു. തീരെ നിവൃത്തിയില്ലാതെ ഞാൻ തലയാട്ടി, ഒരു ഭാവ വ്യത്യാസവും കൂടാതെ, എന്റെ അര ഭാഗം പൊക്കി ശരിയാംവണ്ണം ബെഡ്‌ പാൻ വെച്ചുതന്നു.എല്ലാം കഴിഞ്ഞപ്പോൾ അവിടം ക്ലീൻ ചെയ്തു അതുമായി ബാത്റൂമിലേക്ക് പോയി, ബെഡ് പാൻ കഴുകി തിരികെ വന്നു. ഇങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി, ഒരു മടിയും കൂടാതെ വളരെ സന്തോഷത്തോടെയാണ് ഇതെല്ലാംഗൗരി ചെയ്തത്. ഇതിനിടയിൽ പലരും വന്നു പോയിക്കൊണ്ടിരുന്നു. മോളു വന്നപ്പോൾ ഇവിടെ നിൽക്കാമെന്ന് നിർബന്ധിച്ചു എങ്കിലും ഗൗരി സമ്മതിച്ചില്ല, ഇവിടെ ആരും വേണ്ട ഞാൻ നോക്കിക്കോളാം എന്നാണ് പറഞ്ഞത്. നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ പതിയെ നടന്ന് ബാത്റൂമിൽ പോകാം എന്നുള്ള കണ്ടീഷനായി, അപ്പോഴും ഗൗരി എന്നെ താങ്ങി ബാത്റൂമിൽ എത്തിച്ചിരുന്നു.ഡിസ്ചാർജ് ആകുന്നതിനുമുമ്പ് ഞാനും ഗൗരിയും മാത്രമുള്ള സമയം, ഗൗരി

“ഏട്ടന് എന്നെ ഇഷ്ടമല്ല എന്ന് അറിയാം, ഏതായാലും ആളുകളുടെ മുമ്പിൽ നമ്മൾ വിവാഹിതരാണ്, ഞാൻ ജോലിയും ഉപേക്ഷിച്ചു. എനിക്ക് ഏട്ടന്റെ കമ്പനിയിൽ ഒരു ജോലി തന്നാൽ മതി. ഞാൻ അങ്ങയെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കില്ല, പോകാൻ ഒരു ഇടമില്ലാഞ്ഞിട്ടാണ് “

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.