വസന്തം പോയതറിയാതെ -17 [ദാസൻ] 459

ഇരുന്നു ഞാൻ, ശ്രദ്ധിക്കാൻ പോയില്ല. ഞാൻ അങ്ങനെ കിടന്നു ഒന്നു മയങ്ങിപ്പോയി ആരോ, തട്ട് പിടിക്കുന്നതുപോലെ തോന്നിയപ്പോഴാണ് കണ്ണുതുറന്നത്. ഗ്ലാസിൽ ഓറഞ്ച് ജ്യൂസുമായി നിൽക്കുന്നു കയ്യിൽ, ഒരു സ്പൂൺ ഉണ്ട്. എനിക്ക് തരാൻ വേണ്ടിയാണെന്ന് തോന്നുന്നു ഞാൻ, വേണ്ട എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി. ഒന്നും മിണ്ടാതെ കട്ടിലിന്റെ സ്വിച്ച് ഓൺ ചെയ്ത് ചാരി ഇരിക്കുന്ന വിധത്തിലാക്കി, സ്പൂണിൽ ഓറഞ്ച് ജ്യൂസ് എടുത്ത് എന്റെ വായയുടെ നേരെ കൊണ്ടുവന്നു വീണ്ടും, തലയാട്ടിയാൽ ജ്യൂസ് മുഴുവൻ എന്റെ ദേഹത്തും ബെഡിലും വീഴുമല്ലോ എന്നോർത്ത് വായ തുറന്നു കൊടുത്തു, തുറക്കുമ്പോൾ നല്ല വേദനയുണ്ട്. ഗ്ലാസിന്റെ മുക്കാൽ ഭാഗത്തോളം തുടർച്ചയായി എനിക്ക്, സ്പൂണിൽ എടുത്തു തന്നു. എന്റെ മുഖത്തേക്ക് തന്നെ നോക്കിയാണ് ജ്യൂസ് തന്നുകൊണ്ടിരുന്നത് എന്റെ, മുഖഭാവം കണ്ടിട്ട് എന്തോ ജ്യൂസ് തരുന്നത് നിർത്തി അതെ, എനിക്ക് മതിയായിരുന്നു. ഒരു ഗ്ലാസ്സിൽ വെള്ളവും വേറൊരു കപ്പുമായി എന്റെ അടുത്തുവന്ന്, വെള്ളം സ്പൂൺ കൊണ്ട് വായിൽ ഒഴിച്ച് തന്നിട്ട് കപ്പ് എന്റെ വായയുടെ നേരെ കാണിച്ചു. വായ ക്ലീൻ ചെയ്തു മുഖവും തുടച്ചു തിരിച്ച് ബാത്റൂമിലേക്ക് പോകുന്ന വഴി ഞാൻ

” ക…ള…ക്..ട..ർ…. വ…ല്ല…തും….. ക…ഴി…ച്ചാ…യി…രു…ന്നോ? ”

” എന്നെ ഇങ്ങനെ പരിഹസിക്കരുത്. ”

” ഞാ…ൻ….. എ…ങ്ങ…നെ…യാ…ണ്….. ക…ള…ക്…ട…റെ…… പ…രി…ഹ…സി…ക്കു…ന്ന…ത് ”

” ഞാനിപ്പോൾ കളക്ടർ അല്ല, എനിക്ക് സ്വന്തമായി ഒരു പേരുണ്ട് അത് വിളിച്ചാൽ മതി ”

ബാത്റൂമിൽ പോയി തിരിച്ചുവന്ന ഗൗരിയോട് വീണ്ടും

” വ…ല്ല…തും….. ക…ഴി…ച്ചാ…യി…രു…ന്നോ?… എ…നി…ക്ക്….. അ…ധി…കം…… സം…സാ…രി…ക്കാ…ൻ….. വ…യ്യ…… ക…ള…ഓ…..അ…ങ്ങ…നെ……വി…ളി…ക്ക…രു…തെ…ന്നാ…ണ….ല്ലോ…… ഓ…ർ….ഡ….ർ…. ആ…കെ……. വ…ല്ലാ…തെ…… ആ…യി…രി…ക്കു…ന്നു,…… ശ…രീ…രം…… ശ്ര…ദ്ധി…ക്ക…ണം… ഇ…വി…ടെ…… നി…ന്ന്…… ക്ഷീ…ണി…ച്ചു….. പോ…യി….. എ…ന്ന്….. ആ…രെ…ക്കൊ…ണ്ടും…..പ…റ…യി…പ്പി…ക്ക…രു…ത്…. ”

“ആരെ കൊണ്ട് പറയിപ്പിക്കാൻ. എന്നെ ശ്രദ്ധിക്കേണ്ട എപ്പോഴും എന്റെ മനസ്സിൽ കുത്തി മുറിവേൽപ്പിക്കുകയല്ലേ ”

” അ….ല്ല,…… ഞാ…ൻ…… ചോ…ദി…ച്ച…തി…ന്…… സ…മാ…ധാ…നം…… പ…റ…ഞ്ഞി…ല്ല…… വ…ല്ല…തും…… ക…ഴി…ച്ചാ…യി…രു…ന്നോ…? ”

ഇതിനു മറുപടിയായി ഒരു പരിഹാസ ചിരി ചിരിച്ചിട്ട് ബൈസ്റ്റാൻഡറുടെ ബെഡിൽ കയറിയിരുന്നു. ഞാൻ ആ ഇരിപ്പ് നോക്കിയിരിക്കെ എന്റെ തല വിങ്ങാൻ തുടങ്ങി, അധികഠിനമായ വേദന. ഇന്ന് ആദ്യമായി സംസാരിച്ചതിന്റെതാകാം എന്നാലും, എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു വേദന. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, വേദന പുറത്ത് അറിയിക്കാതിരിക്കാൻ ഗൗരിയുടെ എതിർവശത്തേക്ക് തലതിരിച്ച് കീഴ്ചുണ്ട് കടിച്ചു പിടിച്ചു. വായിൽ രക്തം എന്നിട്ടും വേദന കൊണ്ട് ഞാൻ ചുണ്ട് വിട്ടില്ല.

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.