വസന്തം പോയതറിയാതെ -17 [ദാസൻ] 459

കുളിച്ച് ഡ്രസ്സ് മാറി അമ്മയോടും താരയോടും യാത്രപറഞ്ഞ് ഞാൻ ഇറങ്ങി, ഹോസ്പിറ്റലിൽ എത്തിയപ്പോൾ രാത്രിയായി. ഏട്ടൻ, മോളെയും മറ്റുള്ളവരെയും കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞ് ഇറങ്ങി. റൂമിൽ കൊണ്ടുപോയി ബാഗ് വച്ച് തിരിച്ചുവന്ന് കസേരയിൽ ഇരുന്നു. നാളെ വിനുവേട്ടനെ റൂമിലേക്ക് മാറ്റും എന്ന ആശ്വാസത്തിൽ ഞാൻ കസേരയിലിരുന്നു മയങ്ങി. രാവിലെ മറ്റൊരു റൂം ആണ് ഞങ്ങൾക്ക് അനുവദിച്ചത്, അങ്ങോട്ട് ഞങ്ങളുടെ സാധനങ്ങളൊക്കെ മാറ്റി അവർ വിരിച്ച ബെഡ്ഷീറ്റിന് പുറമേ വീട്ടിൽ നിന്നു കൊണ്ടുവന്ന ബെഡ്ഷീറ്റ് കൂടി മുകളിൽ വിരിച്ചു. ഇപ്പോൾ തന്ന മുറിയിൽ നല്ല വലിപ്പമുള്ളതായിരുന്നു. ഉച്ച കഴിഞാണ് വിനുവേട്ടനെ റൂമിലേക്ക് കൊണ്ടുവന്നത്, തലയിൽ വലിയൊരു കെട്ടും മുഖം മുഴുവൻ നീര് വന്ന് വീർത്തിരിക്കുന്നു ഷോൾഡറിലെ എല്ല് പൊട്ടിയിട്ടുണ്ടെന്ന് തോന്നുന്നു, കഴുത്തിൽ കൂടെ ഒരു കൈ ഹാൻഡ് റസ്റ്റ് ഇട്ടിരിക്കുന്നു. ഒരു കാലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്, ശരീരത്തിന്റെ പലഭാഗത്തും മുറിവുകൾ മരുന്ന് വെച്ച് പൊതിഞ്ഞിട്ടുണ്ട്. യൂറിൻ പോകുന്നത് ട്യൂബിലൂടെയാണ്, വിനുവേട്ടൻ കട്ടിലിൽ കൊണ്ടുവന്ന കടത്തിയതിനുശേഷം പോകുന്ന വഴി നേഴ്സ് എന്നോട് പറഞ്ഞു

” കുറച്ചുദിവസം അനങ്ങരുത്, പൊടിയരി കഞ്ഞിയും ജ്യൂസോ പാലോ എന്താണെന്ന് വെച്ചാൽ കൊടുക്കാം. ബെഡ് പാൻ ഒരെണ്ണം വാങ്ങണം. കുറച്ചു ദിവസം കഴിഞ്ഞ് ഈ ട്യൂബ് ഒക്കെ മാറ്റാം പിന്നെ പതിയെ ബാത്റൂമിൽ പോയി വരാം ”

നേഴ്സ് പോയതിനുശേഷം ഞാൻ വിനുവേട്ടന്റെ അടുത്തു ചെന്നു. എന്റെ മുഖത്തേക്ക് നോക്കുന്നതേയില്ല, വേറെ എവിടെയോ നോക്കി കിടക്കുകയാണ്. ഞാൻ ബെഡിന് അരികിലേക്ക് കസേര വലിച്ചിട്ട് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടനും മോളും അമ്മയും ഏട്ടത്തിയും അച്ഛനും അച്ചുവും മുറിയിലേക്ക് കയറി വന്നു. അവരെ കണ്ടപ്പോൾ വിനുവേട്ടന് ഉണ്ടായ സന്തോഷം ഒന്ന് പറയേണ്ടത് തന്നെയാണ്. വിനുവേട്ടനെ കണ്ട് അമ്മയും മോളും കരയാൻ തുടങ്ങി അവരുടെ അടുത്തേക്ക് വന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ച് രണ്ടുപേരും കരഞ്ഞു. മോള് മുടിയൊക്കെ മാന്തി പറിച്ച് എന്റെ തോളിൽ തലയിട്ട് തല്ലി

” എന്റെ അച്ഛന് എന്തുപറ്റി അമ്മേ,എനിക്ക് സഹിക്കാൻ വയ്യ. ”

അമ്മയാണെങ്കിലും

“എന്റെ മോനോട് ഇത് ആര് ചെയ്തു. ”

ചേട്ടത്തിയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്. ഏട്ടൻ പറഞ്ഞു

” ഇത് ഹോസ്പിറ്റലാണ് നിങ്ങളിങ്ങനെ ബഹളം വെച്ചാൽ അടുത്ത റൂമുകാർ കമ്പ്ലൈന്റ് ചെയ്യും ഇതൊക്കെ കൊണ്ടുതന്നെയാണ് നിങ്ങളെ അറിയിക്കാതിരുന്നത് ”

അപ്പോൾ എല്ലാവരും ശാന്തരായി,വിനുവേട്ടന്റെ അടുത്തേക്ക് അമ്മയും മോളും ഏട്ടത്തിയും ചെന്നു. വിനുവേട്ടൻ അവരെ നോക്കി ചിരിച്ചു എന്നിട്ട് സാവധാനം പറഞ്ഞു തുടങ്ങി

” എ….നി…ക്ക്…… കു…..ഴ….പ്പ…മൊ….ന്നു…….മി….ല്ല, നി….ങ്ങ….ൾ വി….ഷ….മി….ക്കേ…ണ്ട ”

ആ സംസാരം കേട്ടാൽ അറിയാം നല്ല വേദനയുണ്ട്. ഏട്ടൻ എന്റെ അടുത്ത് വന്ന് ചോദിച്ചു

” ഗൗരി വല്ലതും കഴിച്ചായിരുന്നോ “

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.