വസന്തം പോയതറിയാതെ -17 [ദാസൻ] 459

എന്നെ കണ്ട് അമ്മ ഓടിവന്നു കെട്ടിപ്പിടിച്ചു

” എന്റെ മോന് എങ്ങനെയുണ്ട് മോളെ? ”

” നാളെ റൂമിലേക്ക് മാറ്റും അമ്മേ. അമ്മക്ക് വേറെ വിഷമം ഒന്നും ഇല്ലല്ലോ ”

അതിന് താരയാണ് മറുപടി തന്നത്

“അമ്മയ്ക്ക് എന്തു കുഴപ്പം?അമ്മക്ക് ആകെയുള്ള വിഷമം ചേട്ടന്റെ കാര്യം ആലോചിച്ചിട്ടാണ് ”

” അമ്മ ഈ വിവരങ്ങൾ ഒന്നും മോള് വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ ”

“ഇല്ല മോളെ. മോള് പറഞ്ഞിരുന്നല്ലോ, പറയരുതെന്ന് ”

” ഇനി രാത്രി വിളിക്കുകയാണെങ്കിൽ അമ്മ പറഞ്ഞോളൂ. ഞാൻ കൊണ്ടുപോകാനുള്ള സാധനങ്ങളൊക്കെ ഒരുക്കട്ടെ.വൈകിട്ട് തന്നെ എനിക്ക് തിരിച്ചു പോണം ”

അതും പറഞ്ഞു ഞാൻ കോട്ടേജിലേക്ക് നടന്നു. വിനുവേട്ടന്റെ റൂമിൽ കയറി അദ്ദേഹം, സ്ഥിരം യാത്രക്ക് ഉപയോഗിക്കുന്ന ബാഗ് എടുത്തു. ബെഡ്ഷീറ്റും ടവ്വലും അദ്ദേഹത്തിന് വേണ്ടതും എന്റെയും അത്യാവശ്യം ഡ്രസ്സുകളും എടുത്തുവച്ച് മറ്റും എടുത്തുവെക്കാൻ സൈഡ് പോക്കറ്റ് തുറന്നപ്പോൾ അതിൽ ഒരു കൊറിയർ വന്ന കവർ ഇരിക്കുന്നു. അത് പുറത്തേക്ക് എടുക്കുമ്പോൾ രണ്ട് ഫോട്ടോ താഴേക്ക് വീണു, അതെടുത്ത് വീണ്ടും കവറിലേക്ക് ആക്കാൻ നോക്കുമ്പോഴാണ് ശ്രദ്ധിച്ചത് അന്ന് ഞാനും ഷിബുവും സ്നേഹിച്ചു നടന്നപ്പോൾ എടുത്ത പഴയ രണ്ട് ഫോട്ടോ. കവറിനകത്ത് വീണ്ടും നോക്കിയപ്പോൾ മൂന്ന് ഫോട്ടോകൾ കൂടി അതിൽ ഉണ്ടെന്ന് മനസ്സിലായി അത് എടുത്തു നോക്കിയപ്പോൾ ഞാൻ ഒന്ന് അമ്പരന്നു. അന്ന് ആ ട്രെയിനിങ് കാലത്ത് എന്നെ പ്രൊപ്പോസൽ ചെയ്ത ആ മനുഷ്യൻ ഇപ്പോൾ, കോൺഫറൻസിന് വന്നപ്പോൾ പരിചയം പുതുക്കാൻ തോളിൽ പിടിക്കുകയും ചേർത്തു പിടിക്കുകയും ചെയ്തപ്പോൾ അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കുന്ന ഫോട്ടോകൾ. അമ്പലപ്പുഴയാണ് ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയതെങ്കിലും ഫോട്ടോയിൽ കാണുമ്പോൾ പ്രേമ പരവശയായി നോക്കുന്നതുപോലെ. അപ്പോൾ ഈ ഫോട്ടോകൾ ആരെടുത്തു, ഈ ഫോട്ടോകൾ അയച്ചിരിക്കുന്നത് ഷിബു ആണെന്ന് വ്യക്തം. ഷിബുവിന് ഈ ഫോട്ടോകൾ എവിടെ നിന്നും കിട്ടി? ഫോട്ടോകളുടെ ഇടയിൽ ഒരു കുറിപ്പും അതിലെ വാക്കുകൾ കണ്ടു ഞാൻ ഞെട്ടി. വിനുവേട്ടന്റെ കൂട്ടുകാർ പറഞ്ഞ അതേ വാക്കുകൾ അപ്പോൾ, എന്റെ ചേട്ടന്മാരും ഷിബുവും കൂടി ചേർന്നുള്ള പകപോക്കൽ ആണ് ഇത്. മറ്റേ മനുഷ്യനുമായുള്ള ഫോട്ടോകൾ കണ്ടാൽ ആരും ഒന്ന് സംശയിക്കും, അത്ര തീവ്രമായ നോട്ടമാണ് എന്റേതെന്ന് തോന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം എന്നിൽ നിന്നും കൂടുതൽ അകലാൻ ശ്രമിച്ചുകൊണ്ടിരുന്നത്, എനിക്ക് പുതിയ അഫയർ ഉണ്ടെന്ന് അദ്ദേഹം ധരിച്ചിരിക്കും. അദ്ദേഹത്തിന്റെ ആ പ്രവർത്തികൾ കണ്ട് ഞാൻ കൂടുതൽ ദേഷ്യം കാണിക്കുകയാണ് ചെയ്തത്. വിനുവേട്ടൻ കരുതിയിട്ടുണ്ടാവും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചതെന്ന്. ആ ഫോട്ടോകൾ അടങ്ങിയ കവർ ആരുടെയും ശ്രദ്ധയിൽ പെടാത്ത വിധത്തിൽ അദ്ദേഹത്തിന്റെ ഷെൽഫിൽ വച്ച് പൂട്ടി താക്കോൽ ഞാൻ എടുത്തു.

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.