വസന്തം പോയതറിയാതെ -17 [ദാസൻ] 459

കാതുകളിൽ പതിക്കുന്നില്ല. അദ്ദേഹത്തെ ആരോ ആക്രമിച്ചിരിക്കുന്നു, പഴനി അണ്ണൻ പറഞ്ഞത് അനുസരിച്ചാണെങ്കിൽ ശ്വാസം ഉണ്ടോ എന്ന് പോലും വ്യക്തമല്ല. പാലക്കാട് നല്ല ഹോസ്പിറ്റൽ ഇല്ലാത്തതിനാൽ കോയമ്പത്തൂരേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. അമ്മയെ താരയെ വിളിച്ച് ഏൽപ്പിച്ച് മുരുകൻ അണ്ണാനുമായി ഞാൻ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പഴനി അണ്ണൻ പറഞ്ഞത് അനുസരിച്ച് ഞങ്ങൾ അമ്മ മെഡിക്കൽ സെന്ററിൽ എത്തി. ഞങ്ങൾ എത്തിയപ്പോഴേക്കും അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ഞാൻ ഡോക്ടറോട് വിവരം അന്വേഷിച്ചപ്പോൾ തലക്ക് ഏറ്റ അടി മാരകമാണ് 24 മണിക്കൂർ കഴിഞ്ഞാലേ പറയാൻ പറ്റൂ എന്ന് പറഞ്ഞു. ഞാൻ വിളിച്ചു ഏട്ടനോട് വിവരം പറഞ്ഞു, പഴനി അണ്ണനോട് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. വണ്ടി പഞ്ചറായതും, ആ വിവരം വിളിച്ച് പറഞ്ഞത് മാത്രമേ അണ്ണന് അറിയൂ, അണ്ണൻ ആ സ്ഥലത്ത് ചെല്ലുമ്പോൾ രക്തം വാർന്ന് റോഡിൽ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഇത്ര വിവരമേ അണ്ണന് അറിയൂ. ഐസിയുവിന്റെ ഫ്രന്റിൽ കസേരയിൽ തളർന്നിരുന്നു, ഇടയ്ക്കിടയ്ക്ക് നേഴ്സുമാർ അകത്തേക്ക് പുറത്തേക്കും ധൃതിയിൽ പോയിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഒരു സിസ്റ്റർ പുറത്തേക്കു വന്നു മരുന്നു മേടിക്കാനുള്ള സ്ലിപ്പുമായി ‘ വിനോദിന്റെ ആരെങ്കിലും ഉണ്ടോ ‘ എന്ന് ചോദിച്ചു. ഞാൻ എഴുന്നേറ്റ് പോയി സ്ലിപ്പ് വാങ്ങിയപ്പോൾ ‘ ഈ മരുന്നൊക്കെ ഫാർമസിയിൽ നിന്നും വാങ്ങണം ‘ അപ്പോഴേക്കും മുരുകൻ അണ്ണൻ എന്റെ അടുത്തേക്ക് വന്നു സ്ലിപ്പ് വാങ്ങി, ഞാൻ ബാഗിൽ നിന്നും എന്റെ കയ്യിൽ ഉണ്ടായിരുന്ന പണമെടുത്തു അണ്ണന്റെ കൈയിൽ കൊടുത്തു. അണ്ണൻ പറഞ്ഞു

” കുഴപ്പമില്ല എന്റെ കയ്യിൽ പണം ഉണ്ട് ”

ഞാൻ പറഞ്ഞു

” ഇത് ഇരിക്കട്ടെ, ആവശ്യം വരും ”

സ്ലിപ്പുമായി അണ്ണൻ ഫാർമസി തേടി പോയി. ഞാൻ വീണ്ടും കസേരയിൽ പോയിരുന്നു. വെളുക്കാറായപ്പോൾ ഏട്ടൻ എത്തി, എന്നോട് സംഭവം എന്താണെന്ന് ഏട്ടൻ ചോദിച്ചു. അറിയാവുന്ന വിവരങ്ങൾ ഞാൻ പറഞ്ഞു. നേരം വെളുത്തപ്പോൾ ഏട്ടൻ എന്റടുത്തു വന്നു പറഞ്ഞു

” ഗൗരി പൊയ്ക്കോളൂ ഞാൻ ഇവിടെ ഉണ്ടല്ലോ, ഐസിയുവിൽ നിന്നും ഇറക്കുമ്പോൾ ഞാൻ വിളിക്കാം ”

” വേണ്ട ഏട്ടാ, എനിക്ക് ഇവിടെ നിന്നും പോയാൽ ഒരു സമാധാനവും ഉണ്ടാവുകയില്ല ”

എന്നോട് അദ്ദേഹം സംസാരിക്കുകയില്ലെങ്കിലും ഇത്രയും കാലം എന്റെ മനസ്സിൽ കൊണ്ടു നടന്നിരുന്ന എന്റെ വിനുവേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ അങ്ങനെ മനസ്സമാധാനത്തോടെ അവിടെ പോയി നിൽക്കും. ഉച്ചയോടെ അടുത്തപ്പോഴേക്കും വിനുവേട്ടന്റെ കൂട്ടുകാർ പാഞ്ഞെത്തി. അണ്ണന്മാരോട് അവർ വിവരങ്ങൾ ഒക്കെ അന്വേഷിച്ചു, അതിനിടയിൽ ഒരു കാര്യം അവർ എന്റെ അടുത്ത് വന്നു പറഞ്ഞു.

” ഗൗരിയുടെ ചേട്ടന്മാരും ആ പഴയ ആളില്ലേ, ഷിബു മറ്റോ എന്തോ വിളിക്കുന്നവനും കൂടി അവിടെ ആഘോഷിക്കുന്നുണ്ട്. അവർ ആരോടൊക്കെയോ പറഞ്ഞു എന്ന് കേട്ടു ‘ ഒരുത്തന് വിവാഹ സമ്മാനം കൊടുത്തിട്ടുണ്ട് ‘ എന്ന്. ആ ആഘോഷം ഇതിന്റെ പേരിൽ എങ്ങാനും ആണെങ്കിൽ, അവർ വിവരം

50 Comments

  1. Sorry Njan innanu ee part vayichathu. Ithu ottum isthapetilla.
    Swantham achan enthanu anubhavichathu ennu manasilakatha makal, achan sankadathode veetukarkku vendi marriage nu sammathichappol aarum avante visham manasilakiyilla.
    Avan anubhavichathu muyuvan onnum illathe aayi poyi.
    Avan tirichu aadhyam marriage nadanappol sthalam poyi Ippol nadakkumbol farm muyuvan kondu pokumo ennu chodichirunenkil

  2. നിങ്ങളുടെയെല്ലാം ആവശ്യപ്രകാരം, ക്ലൈമാക്സ്‌ ഒന്ന് മാറ്റിയെഴുതി സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

Comments are closed.