വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 369

Views : 65737

അത്…. അമ്മേ…. ഞാനിന്ന് കണ്ണേട്ടനെ കണ്ടു…. ചിന്നു ഗ്ലാസ് വാങ്ങികൊണ്ട് പറഞ്ഞു….

 

കണ്ണനെയോ…. എവിടെ വെച്ച്…..

 

ജോഗിങിന് പോയപ്പോള്‍ ഗൗണ്ടില്‍ വെച്ച്…..

 

എന്നിട്ട് നിങ്ങള്‍ സംസാരിച്ചോ…. ലക്ഷ്മി ചോദിച്ചു….

 

ഉം…. ചിന്നു തല താഴ്ത്തി പറഞ്ഞു….

 

അവന്‍ എന്ത് പറഞ്ഞാലും മോള്‍ വിഷമിക്കണ്ട….. അന്ന് അവന്‍ അത്രയ്ക്ക് അനുഭവിച്ചു…. അതിന്‍റെ വിഷമത്തിലാവും….. ലക്ഷ്മി അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു….

 

അതെങ്ങനെ അമ്മയ്ക്കറിയാം….? ചിന്നു സംശയഭാവത്തില്‍ ചോദിച്ചു….

 

അത്…. അവന്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്നവന്‍ നടന്നതൊക്കെ പറഞ്ഞു…. ലക്ഷ്മി പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പറഞ്ഞു.

 

അമ്മയേ കാണാന്‍ വന്നോ….? എന്നാ വന്നെ…? ചിന്നു ആശ്ചര്യപൂര്‍വ്വം ചോദിച്ചു….

 

അത് രണ്ടുകൊല്ലം മുമ്പത്തെ നിന്‍റെ പിറന്നാള്‍ ദിനത്തില്‍…. അന്ന് നിന്‍റെ പേരില്‍ പ്രാര്‍ത്ഥിക്കാന്‍ ഇവിടെത്തെ അമ്പലത്തില്‍ പോയപ്പോ…. തൊഴുത് പുറത്തിറങ്ങിയപ്പോഴാണ് ആല്‍ത്തറയില്‍ ഇരിക്കുന്ന അവനെ കണ്ടത്…. ഞാന്‍ അതുവരെ കാണാത്ത ഒരു രൂപമായിരുന്നു അന്ന്…. കുടെ ആ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടിയും ഉണ്ടായിരുന്നു….

 

അവളോ…..? ചിന്നുവിന്‍റെ ശ്രദ്ധ ആ പെണ്‍കുട്ടിലേക്ക് പോയി….

 

ഹാ…. പക്ഷേ…. എന്‍റെ മോള് വിചാരിക്കും പോലെ അവളും കണ്ണനും തമ്മില്‍ ഒരു ബന്ധവുമില്ല. അവനെ ഒരാള്‍ ചതിയില്‍ കുടുക്കിയതാ…. ലക്ഷ്മി പറഞ്ഞു….

 

എന്നിട്ട് കണ്ണേട്ടന്‍ എന്താ പറഞ്ഞെ…..? ചിന്നുവിന് കേള്‍ക്കാന്‍ ആവേശമായി…. അവള്‍ ലക്ഷ്മി നോക്കിയിരുന്നു…..

 

അത് മോളോട് എനിക്ക് ഇപ്പോ പറയാന്‍ പറ്റില്ല…. കാരണം അതറിഞ്ഞാ എന്‍റെ മോള്‍ക്ക് അത് താങ്ങാന്‍ കഴിയില്ല…. അത് കണ്ടാല്‍ എനിക്കും…. ഈ അവസ്ഥയില്‍ അത് ഞാന്‍ പറയില്ല….. ലക്ഷ്മി ചിന്നുവിനെ നോക്കി ദയനീയമായി പറഞ്ഞു….. ചിന്നു എന്തുപറയണമെന്നറിയാതെ നിന്നു.

 

അമ്മ എല്ലാം അറിഞ്ഞിട്ടും തന്നോട് മറച്ച് വെച്ചുലേ…. ചിന്നു ചോദിച്ചു….

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com