വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി 💞] 370

Views : 65912

പലതരം ഭക്ഷണങ്ങളും പുതിയ അറിവുകളുമായി സാറിന്‍റെയൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ ശരിക്കും എന്‍ജോയ് ചെയ്തു….

 

കിട്ടിയ സമയത്തിനുള്ളില്‍ വൈഷ്ണവ് എന്ന വ്യക്തി എന്നെ ഒരുപാട് അകര്‍ഷിച്ചിരുന്നു. ഇനിയും ഒരുപാട് സമയം കുടെ നടക്കാന്‍ തോന്നി. ഞാന്‍ അറിയാതെ പഴയ ആ പാവം നാട്ടുപുറത്തുകാരി പെണ്‍കുട്ടിയായി മാറി.

 

സദാ സന്തോഷവനായ എല്ലാരോടും ചിരിയോടെ സംസാരിക്കുന്ന ചുള്ളനായ തന്‍റെ കുടെയുള്ള ആളോട് എനിക്ക് അറിയാതെ പ്രണയവും ആരാധനയും തോന്നി. പക്ഷേ വാങ്ങി പണത്തിന്‍റെ കൂറ് എന്ന ചിന്തയും കുടെ കയറി വന്നതുകൊണ്ട് ഞാന്‍ എന്‍റെ പ്രണയത്തെയും ആരാധനയും സ്വയം കുഴിച്ചുമുടി. പക്ഷേ വേറെ പലരും ഞങ്ങളെ ഫോളോ ചെയ്തിരുന്നു എന്ന് ഞാനറിഞ്ഞത് നിങ്ങള്‍ക്ക് ആ ഫോട്ടോസ് കിട്ടിയെന്നറിഞ്ഞപ്പോഴാണ്….

 

അന്ന് വൈകിട്ട് ഞാന്‍ കരുതികുടി ബാറിലേക്ക് വിട്ടു. ഈ നശീച്ച ജീവിതത്തില്‍ എപ്പോഴോ കയറി വന്ന ഒരു ദുശീലമായിരുന്നു എന്‍റെ മദ്യപാനം. അന്ന് എന്‍റെ മുമ്പത്തെ പല സെഡ്യൂസില്‍ നിന്നും രക്ഷപ്പെട്ട എന്‍റെ അവസാന അടവായിരുന്നു ആ മദ്യപാനശ്രമം.

 

അന്ന് ഞാന്‍ അത്യവശ്യം നന്നായി കുടിച്ചെങ്കിലും എത്ര നിര്‍ബന്ധിച്ചെങ്കിലും എന്‍റെ കുടെ കമ്പനി തന്നില്ല. പക്ഷേ എന്‍റെ മദ്യപാനം തീരും വരെ എന്നോടൊപ്പം ആ ക്യാമ്പിനില്‍ നിന്നു.

 

ബാറില്‍ നിന്ന് ഇറങ്ങിയപ്പോ അന്തരീക്ഷം ആകെ മാറിയിരുന്നു. കനത്ത ഇടിയും മിന്നലും കാറ്റും ഉള്ള ഒരു മഴ എങ്ങും നിറഞ്ഞിരുന്നു. അപ്പോഴെക്കും എന്‍റെ എല്ലാ ബോധവും പോയിരുന്നു.

 

ഞാന്‍ വീണ്ടും ഒരു വെറും പെണ്ണായി മാറുകയായിരുന്നു. ഉള്ളിലെ മദ്യത്തിന്‍റെ ലഹരിയും പ്രകൃതിയുടെ ചലനങ്ങളും ഞാന്‍ ആഘോഷമാക്കി. ഞാന്‍ എന്‍റെ കൊച്ചു കൊച്ചു മോഹങ്ങള്‍ വൈഷ്ണവ് സാറിനോട് പറഞ്ഞപ്പോ സാര്‍ അത് സാധിച്ചു തന്നു. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും, ആളില്ലാത്ത കുന്നില്‍ കയറി വിളിച്ചുകുവാനും, നടുറോഡില്‍ മഴ നനഞ്ഞ് തുള്ളിചാടാനും അങ്ങനെ ചെറിയ ചെറിയ എന്‍റെ മോഹങ്ങള്‍…. അതിനെല്ലാം സാര്‍ കുടെ നിന്നു. എന്നോടൊപ്പം പരാതിയൊന്നുമില്ലാതെ കുടെ നിന്നു. മഴ നനഞ്ഞു.

 

അതോടെ ഞാന്‍ ആകെ ക്ഷിണിച്ചിരുന്നു. പിന്നെ എനിക്ക് കിടന്ന മതിയെന്ന് പറഞ്ഞപ്പോ സാര്‍ തനിക്കായ് മുന്‍പ് ബുക്ക് ചെയ്ത ഹോട്ടലിലേക്ക് കൊണ്ടുപോയി…. ബാക്കി ചിന്നു സി.സി.ടി.വി യില്‍ കണ്ടില്ലേ….. സെലിന്‍ പറഞ്ഞു നിര്‍ത്തി…..

 

ചിന്നുവും രമ്യയും സംശയം തീരാതെ നോക്കി നിന്നു… കാരണം പിന്നെ സംഭവിച്ചതായിരുന്നു അവര്‍ക്കറിയണ്ടേത്….

 

എന്നിട്ട്…. പിന്നെ എന്ത് സംഭവിച്ചു…. രമ്യയാണ് ചോദിച്ചത്…..

Recent Stories

10 Comments

  1. Pwoli story superb I dont have any words to say that ithinte 5 part vare kurach masam kond vayichirinu 5 part kazhighappol nirashayayi bakhi ariyan kothiyayi pinne kadhakal vayikkanokke maranu. Kore masamayi ee site ill vararilla . ippo veruthe keriyathann nokkumbo vaishnavam part 6 kandu happy aayi vayichu thudaghi pna divasavum eneekubol vayikanulla kothiyann job veettil irunann but samayam kittubol njn vayichu etho oru partil ann thott oru nenjidipp vannu anghane muzhuvan ottairruppil vayichutheerthu.nalla feelings ulla story aayirunu ith korach koodi ezhuthi oru novel aayikoode really superb❤👌

    1. ഇടക്ക് നിര്‍ത്തിയിട്ടും ബാക്കി വായിക്കാൻ സമയം കണ്ടെത്തിയതിന് നന്ദി 💓

      നല്ല വാക്കുകള്‍ക്ക് നന്ദി ❤️🤗

  2. മേനോൻ കുട്ടി

    ആ ഫസ്റ്റ് വന്ന ആൾക്ക് ട്രോഫി കൊടുക്കണം… Plz

    1. അത് അവൻ തരും തരാതെ പോകില്ല എന്നാണ് എന്റെ വിശ്വാസം 😍

      1. അടുത്ത കഥയില്‍ പലിശ സഹിതം തരാം… ☺

  3. ഞാൻ ഫസ്റ്റ്… 😍😍😍

    1. Sorry dear 1st ഞാനാണ്

  4. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com